അക്ഷൗഹിണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അക്ഷൌഹിണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രാചീനഭാരതത്തിലെ വലിയ ഒരു സേനാവിഭാഗം. 21870 ആന, അത്രയും തന്നെ രഥം, അതിന്റെ മൂന്നിരട്ടി (65,610) കുതിര, അഞ്ചിരട്ടി (109,350) കാലാൾ എന്നിവ അടങ്ങിയ സൈന്യം.അക്ഷൗഹിണിക്കുമേൽ മഹാക്ഷൗഹിണി എന്നൊരു വിഭാഗംകൂടിയുണ്ട്. അത് 1,32,12,490 ആനയും അത്രയും തേരും, 3,96,37,470 കുതിരയും 6,60,62,450 കാലാളും അടങ്ങിയതാണ്. ഭാരതയുദ്ധത്തിൽ പാണ്ഡവപക്ഷത്ത് ഏഴ്, കൗരവപക്ഷത്ത് പതിനൊന്ന് ഇങ്ങനെ ആകെ 18 അക്ഷൌഹിണിപ്പട പങ്കെടുത്ത് ചത്തൊടുങ്ങിയതായി മഹാഭാരതത്തിൽ പറഞ്ഞുകാണുന്നു.

അമരകോശത്തിൽ ഇങ്ങനെ കാണുന്നു.

ഏകേഭൈകരഥാ ത്ര്യശ്വാ പത്തിഃ പഞ്ചപദാതികാ
പത്ത്യംഗൈസ്ത്രിഗുണൈസ്സർവ്വൈഃ ക്രമാദാഖ്യാ യഥോത്തരം
സേനാമുഖം ഗുല്‌മഗണൌ വാഹിനീ പൃതനാ ചമൂഃ
അനീകിനീ ദശാനീകിന്യക്ഷൌഹിണ്യഥ സമ്പദിഃ

ഇതനുസരിച്ചു്,

"https://ml.wikipedia.org/w/index.php?title=അക്ഷൗഹിണി&oldid=3866525" എന്ന താളിൽനിന്ന് ശേഖരിച്ചത്