Jump to content

അക്ഷരാർത്ഥം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷരാർത്ഥ വിവർത്തനം, നേരായ വിവർത്തനം, പദാനുപദവിവർത്തനം എന്നുള്ളവ ഒരു വാക്യത്തിലോ ഉപവാക്യത്തിലോ പദങ്ങൾ എങ്ങനെ ഒരുമിച്ചുപയോഗിക്കുന്നുവെന്നത് കണക്കിലെടുക്കാതെ ഓരോ വാക്കും വെവ്വേറെ വിവർത്തനം ചെയ്യുന്ന തർജ്ജമാരീതിയെ കുറിക്കുന്നു.[1] തർജ്ജമ സിദ്ധാന്തത്തിൽ, "അക്ഷരാർത്ഥ വിവർത്തനം" എന്നതിന്റെ ഇതരപദപ്രയോഗം "പ്രതിപദം" എന്നും പദവിന്യാസാത്മക ("ആശയം") വിവർത്തനത്തിന് — "പരാവർത്തനം" എന്നും ഉണ്ട്.[2] പദാനുപദവിവർത്തനം, നിശ്ചിത വാക്സമ്പ്രദായത്തിന്റെ അപശബ്ദ തർജ്ജമയിലേക്ക് നയിക്കുന്നുവെന്നത് യാന്ത്രിക പരിഭാഷയുടെ ഒരു ഗുരുതര പ്രശ്നമാകുന്നു.[3]

അവലംബം

[തിരുത്തുക]

ഗ്രന്ഥസൂചി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അക്ഷരാർത്ഥം&oldid=4024377" എന്ന താളിൽനിന്ന് ശേഖരിച്ചത്