അക്ഷയ് വെങ്കടേഷ്
Akshay Venkatesh | |
---|---|
ജനനം | New Delhi, India | 21 നവംബർ 1981
ദേശീയത | Australian |
കലാലയം | Princeton University University of Western Australia |
പുരസ്കാരങ്ങൾ | Salem Prize (2007) SASTRA Ramanujan Prize (2008) Infosys Prize (2016) Ostrowski Prize (2017) Fields Medal (2018) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Mathematics |
സ്ഥാപനങ്ങൾ | Stanford University (2008–2018) Institute for Advanced Study (2005–2006, August 2018–present) |
ഡോക്ടർ ബിരുദ ഉപദേശകൻ | Peter Sarnak |
ഇന്ത്യൻ വംശജനായ ആസ്ട്രേലിയൻ ഗണിതശാസ്ത്രജ്ഞനാണ് അക്ഷയ് വെങ്കടേഷ് (ജനനം: 21 നവംബർ 1981).[1] ഗണിതശാസ്ത്രത്തിലെ നൊബേൽ പുരസ്‌ക്കാരം എന്നറിയപ്പെടുന്ന ഫീൽഡ്‌സ് മെഡൽ നേടിയ ഇന്ത്യൻ വംശജനാണ് അക്ഷയ്.[1] നമ്പർ തിയറി, ലീനിയർ ആൾജിബ്ര, ടോപോളജി, എർഗോഡിക് സിദ്ധാന്തം തുടങ്ങിയവയാണ് ഗണിതശാസ്ത്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ.[2]
12-ാം വയസ്സിൽ ഇന്റർനാഷണൽ ഫിസിക്സ് ഒളിംപ്യാഡ്, ഇന്റർനാഷണൽ മാത്തമറ്റിക്കൽ ഒളിംപ്യാഡ് എന്നിവിടങ്ങളിൽ മെഡൽ നേടിയ ഒരേയൊരു ഓസ്ട്രേലിയൻ താരമാണ് അക്ഷയ് [3] ഫീൽഡ്സ് മെഡൽ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ താരവും [4] രണ്ടാമത്തെ ഇന്ത്യൻ വംശജനുമാണ് ഇദ്ദേഹം [1] .
ആദ്യകാലം
[തിരുത്തുക]നിലവിൽ ഓസ്‌ട്രേലിയൻ പൗരനായ അക്ഷയ് ഇന്ത്യയിലെ ന്യൂഡൽഹിയിൽ ഒരു മധ്യവർഗ്ഗ ഹിന്ദു ബ്രാഹ്മണ കുടുംബത്തിൽ ആണ് ജനിച്ചത് . രണ്ടാം വയസ്സിൽ ഇവരുടെ കുടുംബം പെർത്തിലേക്ക് കുടിയേറി. [1]അക്ഷയ് സ്കോച്ച് കോളേജിൽ ചേർന്നു പഠിച്ചു. അദ്ദേഹത്തിന്റെ അമ്മ ശ്വേത ഡെയ്കിൻ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസറാണ്. 13-ാം വയസ്സിൽ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഗണിതശാസ്ത്ര ബിരുദ കോഴ്‌സിനു ചേർന്നു. മാത്‌സ് ഒളിംപ്യാഡ് മത്സരങ്ങളിൽ നിരവധി മെഡലുകൾ അക്ഷയ് സ്വന്തമാക്കിയിരുന്നു.[5]
16-ാം വയസ്സിൽ ശുദ്ധ ഗണിതത്തിൽ ബിരുദം പൂർത്തിയാക്കി. 20-ാം വയസ്സിൽ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡിയും നേടി. വില്യംസ്ബർഗിൽ വെർജീനയിലെ 24-ാമത് അന്താരാഷ്ട്ര ഫിസിക്സ് ഒളിംപ്യാഡ് പൂർത്തിയാക്കിയപ്പോൾ അദ്ദേഹം വെങ്കല മെഡൽ നേടി.[6]തുടർന്നുള്ള വർഷത്തിൽ അദ്ദേഹം തന്റെ ശ്രദ്ധ ഗണിതത്തിലേക്ക് മാറ്റി, ഓസ്ട്രേലിയൻ ഗണിത ഒളിംപ്യാഡിൽ രണ്ടാം സ്ഥാനത്ത് തുടർന്നു.[7] ഹോങ്കോങ്ങിൽ നടന്ന 1994 ലെ അന്താരാഷ്ട്ര മാത്തമറ്റിക്കൽ ഒളിംപ്യാഡിൽ ഒരു വെങ്കല മെഡൽ നേടി വിജയിക്കും മുമ്പ് [8] ആറാം ഏഷ്യൻ പസഫിക് മാത്തമാറ്റിക്സ് ഒളിംപ്യാഡിൽ ഒരു വെള്ളി മെഡൽ നേടി.[9]ഫാക്കൽറ്റി ഓഫ് സയൻസ്, എൻജിനീയറിങ്, ഡെന്റസ്ട്രി, മെഡിക്കൽ സയൻസിൽ എന്നിവയിൽ ആ വർഷത്തിൽ ഏറ്റവും മികച്ച ബിരുദാനന്തര ബിരുദധാരിയായി ജെ.എ. വുഡ്സ് മെമ്മോറിയൽ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. [10][11]മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ, ക്ലേ മാത്തമാറ്റിക്‌സ് സർവകലാശാലയിൽ ക്ലേ റിസർച്ച് ഫെല്ലോ എന്നീ പദവികൾക്കു ശേഷം സ്റ്റാൻഫോർഡ് സർവകലാശാലയിൽ പ്രഫസറായി.[12]
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "Indian-origin mathematician Akshay Venkatesh maths 'Nobel' Fields Medal". India TV News. 2 August 2018. Retrieved 4 August 2018.
- ↑ "Akshay Venkatesh". claymath.org. Clay Mathematics Institute. 2 August 2018. Retrieved 4 August 2018.
- ↑ MacDonald, Janine (15 July 2011). "Maths boy wonder shows how to stack oranges" (Press release). University of Western Australia. Retrieved 4 August 2018.
- ↑ Zhou, Naaman (2 August 2018). "Australian Akshay Venkatesh wins Fields medal – the 'Nobel for maths'". Guardian Australia. Retrieved 4 August 2018.
- ↑ Schultz, Phill (24 January 2005). "My Automathography – 30 Years at UWA". University of Western Australia. Archived from the original on 2015-03-24. Retrieved 4 August 2018.
- ↑ "XXIV International Physics Olympiad Williamsburg". 1993. Archived from the original on 5 February 2012. Retrieved 7 June 2013.
- ↑ "Highest AMO scorers, 1994". Australian Mathematics Trust. Archived from the original on 2012-03-24. Retrieved 7 June 2013.
- ↑ "Former IMO Olympians". amt.edu.au. Australian Mathematics Trust. 2017. Retrieved 4 August 2018.
- ↑ "Results of 6th Asian Pacific Mathematics Olympiad 1994". Australian Mathematics Trust. Archived from the original on 2013-04-29. Retrieved 7 June 2013.
- ↑ "Conditions – J. A. Wood Memorial Prizes [F1495-03]". University of Western Australia. 3 November 2015. Retrieved 4 August 2018.
- ↑ Stacey, David (2 August 2018). "UWA maths prodigy wins international award" (Press release). University of Western Australia. Retrieved 4 August 2018.
- ↑ https://www.manoramaonline.com/education/jobs-and-career/2018/08/04/success-story-of-akshay-venkatesh.html