അക്വാമറൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അക്വാമറൈൻ
Beryl09.jpg
അക്വാമറൈന്റെ മൂന്നു തരം രത്ന കല്ലുകൾ
General
Category Silicate mineral
Formula
(repeating unit)
Be3Al2(SiO3)6
Crystal symmetry (6/m 2/m 2/m) - Dihexagonal Dipyramidal
യൂണിറ്റ് സെൽ a = 9.21 Å, c = 9.19 Å; Z = 2
Identification
Formula mass 537.50
നിറം Green, Blue, Yellow, Colorless, Pink & others.
Crystal habit Massive to well Crystalline
Crystal system Hexagonal (6/m 2/m 2/m) Space Group: P 6/mсc
Cleavage Imperfect on the [0001]
Fracture Conchoidal
മോസ് സ്കെയിൽ കാഠിന്യം 7.5–8
Luster Vitreous
Streak White
Diaphaneity Transparent to opaque
Specific gravity Average 2.76
Optical properties Uniaxial (-)
അപവർത്തനാങ്കം nω = 1.564–1.595,
nε = 1.568–1.602
Birefringence δ = 0.0040–0.0070
Ultraviolet fluorescence None (some fracture filling materials used to improve emerald's clarity do fluoresce, but the stone itself does not)
അവലംബം [1][2]

ബെറിലിന്റെ (Beryle) വകഭേദമായ ഒരിനം രത്നക്കല്ല്. രാസഘടനയിൽ ഇതിന് മരതകത്തോടു (emerald) സാമ്യമുണ്ട്. എന്നാൽ നിറം പച്ചയല്ല; സാധാരണയായി ഹരിതനീലയോ കടുംനീലയോ ആയിരിക്കും. നിറത്തിൽ കടൽവെള്ളത്തോടുള്ള സാദൃശ്യമാണ് അക്വാമറൈൻ എന്ന പേരിനു നിദാനം. മഞ്ഞനിറത്തിലുള്ള ഒരിനവുമുണ്ട്. അത് സുവർണബെറിൽ (golden beryl) എന്നറിയപ്പെടുന്നു. മോർഗനൈറ്റ് (morganite) എന്നു പേരുള്ള മറ്റൊരിനം പാടലവർണത്തിൽ, വലിപ്പമുള്ള പരലുകളായി കാണപ്പെടുന്നു. പൊതുവേ പരൽരൂപമുള്ള സുതാര്യവസ്തുവാണിത്.

ഗ്രാനൈറ്റ് ശിലാപടലങ്ങളിലെ രന്ധ്രങ്ങളിലാണ് ഈ രത്നം സാധാരണ കണ്ടുവരുന്നത്. റഷ്യയിലെ യുറാൾ പർവത മേഖലയിൽനിന്ന് നല്ലയിനം അക്വാമറൈൻ ലഭിക്കുന്നു. ശ്രീലങ്ക, ബ്രസീൽ‍, യു.എസ്. സംസ്ഥാനങ്ങളായ കൊളൊറാഡോ, കാലിഫോർണിയ എന്നിവിടങ്ങളിലാണു മറ്റു പ്രധാന ഖനികൾ. മോർഗനൈറ്റ് കല്ലുകൾ ലഭിക്കുന്നത് മലഗസി റിപ്പബ്ലിക്ക്, ശ്രീലങ്ക, യു.എസ്. എന്നിവിടങ്ങളിൽനിന്നാണ്.

അവലംബം[തിരുത്തുക]

  1. Beryl mineral information and data, Mindat
  2. Beryl Webmineral

പുറംകണ്ണികൾ[തിരുത്തുക]

  • AQUAMARINE, the blue variety of beryl [1]
  • Aquamarine [2]
  • Aquamarine Gallery [3]
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്വാമറൈൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്വാമറൈൻ&oldid=2279699" എന്ന താളിൽനിന്നു ശേഖരിച്ചത്