Jump to content

അക്രിഡിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്രിഡിൻ
Names
IUPAC name
Acridine
Identifiers
3D model (JSmol)
ECHA InfoCard 100.005.429 വിക്കിഡാറ്റയിൽ തിരുത്തുക
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
ദ്രവണാങ്കം
ക്വഥനാങ്കം
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

അക്രിഡിൻ ഒരു കാർബണിക സംയുക്തമാണ്. തന്മാത്രാഫോർമുല, C13H9N. പിരിഡിൻ-വലയത്തിന്റെ 2:3, 5:6 സ്ഥാനങ്ങളിലായി രണ്ടു ബെൻസീൻ-വലയങ്ങൾ ചേരുന്നതാണ്.[1]

കോൾടാറിൽനിന്നു ലഭിക്കുന്ന ആൻഥ്രസീനിൽ ഒരു അപദ്രവ്യം (impurity) ആയിട്ടാണ് അക്രിഡിൻ ആദ്യം കണ്ടുപിടിക്കപ്പെട്ടത്. ഇത് ഇളംമഞ്ഞ നിറവും നല്ല പ്രതിദീപ്തിയും (flourescence) ഉള്ള ഖരവസ്തുവാണ്. ദ്രവണാംഗം 110-110.5oC ബെൻസിൽ-അനിലിൻ ബാഷ്പം ചുട്ടുപഴുത്ത കുഴലിലൂടെ പ്രവഹിപ്പിച്ചാണ് ഇത് സംശ്ലേഷണം ചെയ്യുന്നത്. ഇത് ഒരു ദുർബല-ബേസ് ആണ്. ആരൊമാറ്റികസ്വഭാവമുള്ള ഈ സംയുക്തം ബ്രോമിനേഷൻ, സൽഫോണേഷൻ, നൈട്രേഷൻ തുടങ്ങിയ പ്രതിസ്ഥാപനാഭിക്രിയകളിൽ (substitution reactions) പങ്കെടുക്കുന്നു. താപം, അമ്ലം, ക്ഷാരം എന്നിവയുടെ ആക്രമണം സാമാന്യേന ചെറുക്കുവാൻ ഇതിനു കഴിവുണ്ട്.[2]

പല മരുന്നുകളും ചായങ്ങളും അക്രിഡിൻ-വ്യുത്പന്നങ്ങളാണ്. മെപാക്രിൻ, അറ്റാബ്രിൻ എന്നിങ്ങനെ വേറെയും പേരുകളുള്ള ക്വിനാക്രിൻ (Quinacrine) എന്ന മലമ്പനി മരുന്ന് ഒരു അക്രിഡിൻ വ്യുത്പന്നമാണ്. മലമ്പനി, നിദ്രാരോഗം എന്നിവയ്ക്ക് ഒരു പ്രത്യൗഷധമായ അക്രിഫ്ളേവിൻ, അമീബികാതിസാരത്തിനു പ്രതിവിധിയായ റിവനോൾ (Rivanol) എന്നീ യൗഗികങ്ങളും അക്രിഡിൻ-വർഗത്തിൽപ്പെട്ടവയാണ്.[3]

ബാക്റ്റീരിയ, വിര, രോഗഹേതുകങ്ങളായ ചില കുമിളുകൾ എന്നിവ നശിപ്പിക്കുന്നതിന് അക്രിഡിൻ-വ്യുത്പന്നങ്ങൾ ഉപയോഗിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Acridine orange [1]
  2. acridine - definition of acridine in the Medical dictionary [2]
  3. Bernthsen Acridine Synthesis [3] Archived 2009-10-07 at the Wayback Machine.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്രിഡിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്രിഡിൻ&oldid=3775419" എന്ന താളിൽനിന്ന് ശേഖരിച്ചത്