അക്കോൽ തടാകം
ദൃശ്യരൂപം
അക്കോൽ തടാകം | |
---|---|
സ്ഥാനം | Enbekshikazakh district |
നിർദ്ദേശാങ്കങ്ങൾ | 43°24′11″N 70°41′13″E / 43.403°N 70.687°E |
തദ്ദേശീയ നാമം | Ақкөл |
തെക്കൻ കസാഖിസ്ഥാനിലെ സാംബിൽ മേഖലയിലെ തലാസ് ജില്ലയിലുള്ള ഒരു തടാകമാണ് അക്കോൽ തടാകം. അക്കോൽ ഗ്രാമത്തിൽ നിന്ന് 3 കിലോമീറ്റർ തെക്കുപടിഞ്ഞാറാണ് തടാകത്തിന്റെ സ്ഥാനം. സമുദ്രനിരപ്പിൽ നിന്ന് 397 മീറ്റർ ഉയരത്തിലുള്ള തടാകത്തിന് മൂന്ന് മുതൽ അഞ്ച് മീറ്റർ വരെ ആഴമുണ്ട്. തടാകത്തിന് ഏകദേശം 10.640 കിലോമീറ്റർ നീളവും 7.430 കിലോമീറ്റർ വീതിയുമുണ്ട്[1]. അക്കോൽ തടകത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ബുഗുൽകോൾ തടാകത്തിൽ നിന്ന് ഒഴുകുന്ന തടാകത്തിലേക്ക് അസ നദി ഈ തടാകത്തിലാണ് വന്നു ചേരുന്നത്. അക്കോൽ തടാകം ഡിസംബർ അവസാനം മുതൽ മാർച്ച് അവസാനം വരെ തണുത്തുറഞ്ഞ് കിടക്കുകയാണെങ്കിലും വേനൽക്കാലത്ത് ഇവിടം സഞ്ചാരികളുടെ നല്ലൊരു ആകർഷണകേന്ദ്രമാണ്. ബ്രീം, പൈക്ക് പെർച്ച്, കോമൺ കാർപ്പ്, ക്രൂഷ്യൻ കാർപ്പ്, റോച്ച് മുതലായ മത്സ്യങ്ങൾ തടാകത്തിൽ സുലഭമാണ്.
അവലംബം
[തിരുത്തുക]- ↑ "Akkol Lake in Zhambyl region" (in ഇംഗ്ലീഷ്). 2019-08-17. Retrieved 2020-11-21.