അക്കീയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്രീസിലെ ഒരു ആദിമ ജനവിഭാഗം. ട്രോയ് കീഴടക്കിയ യവനൻമാരിൽപ്പെട്ടവരാണ് അക്കീയർ എന്ന് ഹോമർ പ്രസ്താവിക്കുന്നു. അക്കിലീസിന്റെ പിൻഗാമികൾ മാത്രമാണ് അക്കീയർ എന്ന് തൂസിഡൈഡിസ് (Thucydides) സൂചിപ്പിച്ചിട്ടുണ്ട്. ബി.സി. 14-13 ശതകത്തിൽ മൈസീനിയരുടെ പ്രവർത്തനങ്ങൾ ഉൾക്കൊണ്ടിരുന്ന മേഖലയാണ് അക്കീയരുടെ പ്രദേശമെന്ന് ഹോമറുടെ കൃതികളിലുണ്ട്. ബി.സി. 13-ം ശതകത്തിലെ ഹിറ്റൈറ്റു രേഖകളിൽ ഇവരെപ്പറ്റി പരാമർശമുണ്ട്. ഗ്രീസ് വൻകരയും പടിഞ്ഞാറൻ ദ്വീപുകളും ഇവരുടെ ശക്തികേന്ദ്രങ്ങളായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. https://web.archive.org/web/20020202170423/http://homepage.mac.com/cparada/GML/ACHAEANS.html ACHAEANS

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്കീയർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്കീയർ&oldid=3622502" എന്ന താളിൽനിന്ന് ശേഖരിച്ചത്