അക്കരൈ എസ്. സ്വർണലത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്കരൈ എസ്. സ്വർണലത
അക്കരൈ എസ്. സ്വർണലത
ജനനം
എസ്. സ്വർണലത
ദേശീയതഇന്ത്യൻ
തൊഴിൽകർണാടക സംഗീതജ്ഞ, വയലിനിസ്റ്റ്

കർണാടക സംഗീതജ്ഞയും വയലിനിസ്റ്റുമാണ് അക്കരൈ എസ്. സ്വർണലത. സ്വ‍ർണലതയും സഹോദരി അക്കരൈ എസ്. ശുഭലക്ഷ്മിയോടൊത്ത് അക്കരൈ സിസ്റ്റേഴ്സ് എന്ന പേരിൽ നിരവധി സംഗീത പരിപാടികൾ നടത്തി വരുന്നു.

ജീവിതരേഖ[തിരുത്തുക]

സംഗീത കുടുംബത്തിലാണ് ജനനം. മുത്തശ്ശൻ ശുചീന്ദ്രം എസ്.പി. ശിവ സുബ്രമണ്യം വയലിനിസ്റ്റും അനവധി കീർത്തനങ്ങളുടെ രചയിതാവുമായിരുന്നു. മുത്തശ്ശി ഹരികഥ കലാകാരിയും. വയലിനിസിറ്റും കർണാടക സംഗീതജ്ഞനുമായ അക്കരൈ സ്വാമിനാഥനാണ് പിതാവ്. ആദ്യ ഗുരു അച്ഛനായിരുന്നു. എട്ടാം വയസിൽ അരങ്ങേറ്റം കുറിച്ചു. ഒ.വി. സുബ്രമണ്യം, മകൾ പത്മ നടേശൻ എന്നിവരോടും സംഗീതം അഭ്യസിച്ചു. പി.എസ്. നാരായണ സ്വാമി, ചിത്രവീണ എൻ. രവികിരൺ എന്നിവരുടെ പക്കലും പരിശീലനം നേടി. മദ്രാസ് സർവകലാശാലയിൽ നിന്ന് സംഗീതത്തിൽ സ്വർണമോഡലോടെ എം.എ ബിരുദം നേടി. നിരവധി വിദേശ രാജ്യങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചു. പോപ്പ് ബാൻഡുകളുമായി ചേർന്നും സ്വീഡനിലെ ജാസ് വാദകരുമായി ചേർന്നും സംഗീതം അവതരിപ്പിച്ചു.[1]

ടി.എം. കൃഷ്ണ, ചിത്രവീണ എൻ. രവികിരൺ, ഹൈദരാബാദ് സിസ്റ്റേഴ്സ്, പി. ഉണ്ണിക്കൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖരുടെ കച്ചേരിക്ക് വയലിൻ വായിച്ചിട്ടുണ്ട്. ആകാശവാണിയിലും ദൂരദർശനിലും എ ഗ്രേഡ് ആർട്ടിസ്റ്റാണ്. ആനന്ദ താണ്ഡവം, ഡുവൽ ബോ, ഇത് സൗഖ്യം, ഡിസംബർ സീസൺ തുടങ്ങി നിരവധി സംഗീത ആൽബങ്ങൾ പുറത്തിറക്കി.

ആൽബങ്ങൾ[തിരുത്തുക]

  • ആനന്ദ താണ്ഡവം
  • ഡുവൽ ബോ
  • ഇത് സൗഖ്യം
  • ഡിസംബർ സീസൺ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കലാശ്രീ
  • സംഗീത ഭാസ്കര
  • യുവകലാനിധി

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-11. Retrieved 2020-08-03. Archived 2019-06-11 at the Wayback Machine.

അധിക വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അക്കരൈ_എസ്._സ്വർണലത&oldid=3776155" എന്ന താളിൽനിന്ന് ശേഖരിച്ചത്