അക്കരപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാഞ്ഞിരപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന കത്തോലിക്കാ ദേവാലയം ആണ് അക്കരപ്പള്ളി (St. Mary's Ancient Pilgrim Church, Akkarapally, Kanjirappally). കത്തോലിക്കാസഭ ഇതിന് മേജർ ആർക്കി എപ്പിസ്കോപ്പൽ പദവി നൽകിയിട്ടുണ്ട്[1]. ദശലക്ഷക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന ഒരു മരിയൻ തീർഥാടന കേന്ദ്രമാണിത്. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള ഇവിടെ പ്രാചീന ക്രൈസ്തവകേന്ദ്രമായ ചായലിൽ (ഇന്നത്തെ നിലയ്ക്കൽ) നിന്നുള്ള മാതൃരൂപം ആണ് ഉള്ളത് എന്ന് കാലങ്ങളായി വിശ്വസിച്ചു പോരുന്നു[2]. കൊല്ലവർഷം 624 ൽ തെക്കുംകൂർ ഭരണാധികാരി ആയിരുന്ന ശ്രീ വീര കേരള പെരുമാൾ നൽകിയ പ്രദേശത്താണ് ഇത് പണികഴിപ്പിച്ചത്[3]. സീറോ മലബാർ ആരാധനാക്രമങ്ങൾ ആണ് ഇവിടെ പിന്തുടർന്നു വരുന്നത്.

അവലംബം[തിരുത്തുക]

  1. "അക്കരപ്പള്ളി ഇനി മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർഥാടനകേന്ദ്രം". mathrubhumi.com. മാതൃഭൂമി ന്യൂസ്.
  2. "St. Mary's Church".
  3. "Saint Mary's Church, Kanjirappally". ശേഖരിച്ചത് 2021-09-06.
"https://ml.wikipedia.org/w/index.php?title=അക്കരപ്പള്ളി&oldid=3660484" എന്ന താളിൽനിന്ന് ശേഖരിച്ചത്