അകീൽ ബിൽഗ്രമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ വംശജനായ ഭാഷാചിന്തകനും എഴുത്തുകാരനുമാണ് അകീൽ ബിൽഗ്രമി.രാഷ്ട്രീയവും ധാർമ്മികവും മനഃശാസ്ത്രപരവുമായ വിഷയങ്ങളെക്കുറിച്ച് ശ്രദ്ധേയമായ ലേഖനങ്ങളും ബിൽഗ്രമി രചിച്ചിട്ടുണ്ട്.ന്യൂയോർക്കിലെ കൊളംബിയ സർവ്വകലാശാലയിലെ തത്ത്വചിന്താ വിഭാഗത്തിലെ സിഡ്നി മോർഗൻബേസ്സർ പ്രൊഫസ്സർ ആയി സേവനമനുഷ്ഠിച്ചുവരുന്ന ബിൽഗ്രമിയുടെ ചില ലേഖനങ്ങൾ വിശാലമായ സാമൂഹ്യ-സാംസ്കാരിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

1970 ൽ ബോംബെ സർവകലാശാലയിലെ എൽഫിൻസ്റ്റൺ കോളേജിൽ നിന്ന് ബിരുദവും ഓക്സ്ഫോർഡ്സർവ്വകലാശാലയിൽ റോഡ്സ് സ്കോളർ സഹിതം ബിരുദം നേടിയ ശേഷം അമേരിക്കയിലേക്ക് പ്രവർത്തനരംഗം മാറ്റി. 1983 ൽ ചിക്കാഗോ സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിൽ പിഎച്ച്.ഡിയും കരസ്ഥമാക്കി.[1]

സ്വാധീനം[തിരുത്തുക]

കാൾ മാർക്സ്, ബെർട്രാൻഡ് റസ്സൽ, ഡൊണാൾഡ് ഡേവിഡ്സൺ, നോം ചോംസ്കി എന്നിവർ പ്രൊഫസർ ബിൽഗ്രാമിയെ സ്വാധീനിച്ചിട്ടുണ്ട്.കൂടാതെ മാർക്സിലും ഗാന്ധിയിലും പ്രത്യക്ഷമായ സമാനത അദ്ദേഹത്തിന്റെ രചനയായ മാർക്സ്- ഗാന്ധി ആൻഡ് മോഡേണിറ്റി (2014)യിൽ നിരീക്ഷിച്ചിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

  • ബിലീഫ് ആൻഡ് മീനിങ് (ബ്ലാക്വെൽ, 1992)
  • സെൽഫ് നോളജ് ആൻഡ് റെസെൻമെന്റ് (ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 2006)
  • സെക്യുലറിസം, ഐഡന്റിറ്റി, ആൻഡ് എൻസാൻമെന്റ്മെന്റ് (ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 2014)
  • പൊളിറ്റിക്സ് ആൻഡ് ദി മോറൽ സൈക്കോളജി ഓഫ് ഐഡന്റിറ്റി (ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്,)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അകീൽ_ബിൽഗ്രമി&oldid=3084309" എന്ന താളിൽനിന്ന് ശേഖരിച്ചത്