Jump to content

അകവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംഘകാലത്തെ രാജസദസ്സുകളിൽൽ സേവനം അനുഷ്ഠിച്ചുപോന്ന പാണർ, അകവർ എന്ന പ്രത്യേക നാമധേയത്തിലാണു അറിയപ്പെട്ടിരുന്നത്. ഇവരിൽ ഗായകരും, 'യാഴ്' എന്ന പ്രത്യേകതരം തന്ത്രിവാദ്യം വായിക്കുന്നവരും ഉൾ‌പ്പടും. സ്തുതിഗാനം പാടി രാജാവിനെ ഉറക്കുക, പള്ളിയുണർത്തുക, വിശ്രമവേളകളിലും വിശേഷാവസരങ്ങളിലും മറ്റും സംഗീതക്കച്ചേരി നടത്തി രാജാവിനേയും മറ്റ് വിശിഷ്ട വ്യക്തികളേയും രസിപ്പിക്കുക, ഇതൊക്കെയായിരുന്നു ഇവരുടെ പ്രധാന കർത്തവ്യം. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിൽ ഇത്തരം കലാകാരന്മാരെ സൂതർ, മാഗധർ, വന്ധികൾ, വൈതാളികർ എന്നിങ്ങനെയാണ വ്യവഹരിച്ചുള്ളത്. തമിഴ് സാഹിത്യത്തിൽ ഇവരെ കുറിച്ചുള്ള പരാമർശം അകവർ, അകവലൻ, അകവുതർ എന്നീ പേരുകളിലാണ്‌.


"https://ml.wikipedia.org/w/index.php?title=അകവർ&oldid=2290740" എന്ന താളിൽനിന്ന് ശേഖരിച്ചത്