അകമുഴവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ്നാട്ടിൽ സംഘകാലത്തു പ്രചരിച്ചിരുന്ന ഒരു പ്രത്യേക തരം അവനദ്ധവാദ്യം (percussion instrument). ചിലപ്പതികാരം തുടങ്ങിയ കാവ്യങ്ങളിൽ ഇതിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. മദ്ദളം, ഉടുക്ക്, തിമില, കുടമുഴ തുടങ്ങി മുപ്പതോളം വാദ്യങ്ങളെ അകമുഴവ്, അകപ്പുറമുഴവ്, പുറമുഴവ്, പുറപ്പുറമുഴവ്, പണ്ണമൈമുഴുവ്, നാൾമുഴവ്, കാലൈമുഴവ് എന്നിങ്ങനെ ഏഴായി അന്നത്തെ പണ്ഡിതന്മാർ തരംതിരിച്ചിട്ടുണ്ട്. പ്രസ്തുത വിഭജനത്തിൽ ഏറ്റവും ശ്രേഷ്ഠവും ഉത്തമവുമായ വാദ്യങ്ങൾ അകമുഴവ് എന്നറിയപ്പെടുന്നു. മദ്ദളം, ചല്ലിക, ഇടയ്ക്ക, കരടിക, ഭേരി, പടഹം, കുടമുഴവ് എന്നിവയാണ് ഈ വിഭാഗത്തിൽപ്പെട്ട വാദ്യങ്ങൾ. കൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലും നടത്തുന്ന അകക്കൂത്തിന് ഉപയോഗിക്കുന്ന വാദ്യം എന്നതുകൊണ്ടാവാം ഇതിന് അകമുഴവ് എന്നു പേരു വന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകമുഴവ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അകമുഴവ്&oldid=788280" എന്ന താളിൽനിന്ന് ശേഖരിച്ചത്