അംബർ ഹേർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അംബർ ഹേർഡ്
Amber Heard 2011.jpg
Heard in November 2011
ജനനം
Amber Laura Heard

(1986-04-22) ഏപ്രിൽ 22, 1986  (35 വയസ്സ്)
തൊഴിൽActress
സജീവ കാലം2004–present
ജീവിതപങ്കാളി(കൾ)
Johnny Depp
(വി. 2015; div. 2017)

അംബർ ലൂറ ഹേർഡ് (ജനനം: ഏപ്രിൽ 22, 1986)[1] ഒരു അമേരിക്കൻ നടിയാണ്. 2004 ൽ "ഫ്രൈഡേ നൈറ്റ് ലൈറ്റ്സ്" എന്ന ചിത്രത്തിൽ ബില്ലി ബോബ് തോൺടണോടൊപ്പം അഭിനയിച്ചുകൊണ്ടാണ് സിനിമാരംഗത്തേയ്ക്കു പ്രവേശിക്കുന്നത്. "നോർത്ത് കണ്ട്രി", "അൽഫാ ഡോഗ്" തുടങ്ങിയ ചിത്രങ്ങളിലെ ചെറു വേഷങ്ങൾക്കുശേഷം, "ആൾ ദ ബോയ്സ് ലവ് മാൻഡി ലെയ്ൻ" (2006) എന്ന ചിത്രത്തിൽ പ്രധാനവേഷത്തിലും "ഹിഡൺ പാംസ്" (2007) എന്ന ടി.വി. ഷോയിലും അഭിനയിച്ചു.

ജീവിതരേഖ[തിരുത്തുക]

അംബർ ഹേർഡ് ടെക്സാസിലെ ആസ്റ്റിനിൽ ഒരു ഇൻറർനെറ്റ് റിസേർച്ചറായ പട്രീഷ്യ പെയ്ജിൻറെയും കോൺട്രാക്റ്ററായ ഡേവിഡ് ക്ലിൻറൻറെയും മകളായി ജനിച്ചു.[2][3][4] അവർക്ക് വിറ്റ്നി എന്ന പേരിൽ ഒരു സഹോദരികൂടിയുണ്ട്.[2] അവർ സ്കൂൾ പഠനം ഉപേക്ഷിച്ച് സ്വകാര്യ ട്യൂഷൻ വഴി ഒരു ഡിപ്ലോമ നേടിയിരുന്നു.[5] 

അവലംബം[തിരുത്തുക]

  1. "Amber Heard". TVGuide.com. ശേഖരിച്ചത് February 1, 2015.
  2. 2.0 2.1 "Amber Heard". TVGuide.com. ശേഖരിച്ചത് February 1, 2015.
  3. "Person Details for Amber Laura Heard, "Texas Birth Index, 1903-1997" — FamilySearch.org". ശേഖരിച്ചത് April 18, 2016.
  4. "Five things you need to know about Amber Heard". NewsComAu. ശേഖരിച്ചത് April 18, 2016.
  5. William Keck (May 30, 2007). "Amber Heard will be heard". USA Today.
"https://ml.wikipedia.org/w/index.php?title=അംബർ_ഹേർഡ്&oldid=3408417" എന്ന താളിൽനിന്ന് ശേഖരിച്ചത്