Jump to content

അംബുജമ്മാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
S.Ambujadambal
ജനനം
S.Ambujammal

(1899-01-08)8 ജനുവരി 1899
chennai(Madras), India
മറ്റ് പേരുകൾAmbujam Ammal
തൊഴിൽfreedom fighter, Treasurer of the Women’s Swadeshi League, Vice-President of the Tamil Nadu Congress Committee, social worker
ജീവിതപങ്കാളി(കൾ)S Desikachari

അംബുജമ്മാൾ ദേശികാചാരി née ശ്രീനിവാസ അയ്യങ്കാർ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വനിതാവകാശ പ്രവർത്തകയുമായിരുന്നു. ഗാന്ധിയനും സിവിൽ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്ത് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ചു. 1964- ൽ അംബുജമ്മാളിനെ പത്മശ്രീ നൽകി ആദരിച്ചു. 1993- ൽ അവർ അന്തരിച്ചു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

1899 ജനുവരി 8 ന് എസ്. ശ്രീനിവാസ അയ്യങ്കറും ഭാര്യ രംഗനായകിക്കും അംബുജമ്മാൾ ജനിച്ചു. മദ്രാസ് പ്രസിഡൻസിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു ശ്രീനിവാസ് അയ്യങ്കാർ. [1]ഇദ്ദേഹം സ്വരാജ് പാർട്ടിയുടെ പ്രസിഡന്റായിരുന്നു. അംബുജമ്മാളിന്റെ മുത്തച്ഛൻ സർ വി. ഭാഷ്യം അയ്യങ്കാർ ആയിരുന്നു. അദ്ദേഹം മദ്രാസ് പ്രസിഡൻസിയിലെ അഡ്വക്കേറ്റ് ജനറലായി ചുമതലയേറ്റ ആദ്യ ഇന്ത്യക്കാരനായിരുന്നു.[2]1910-ൽ കുംഭകോണം സ്വദേശിയായ എസ്. ദേശികാചാരിയെ അംബുജമ്മാൾ വിവാഹം കഴിച്ചു.

ജീവിതത്തിന്റെ തുടക്കത്തിൽ, മഹാത്മാഗാന്ധിയുടെ ആശയങ്ങൾ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സൃഷ്ടിപരമായ സാമൂഹിക-സാമ്പത്തിക പരിപാടി എന്നിവയിൽ അവർ ആകൃഷ്ടയായിരുന്നു. സിസ്റ്റർ സുബ്ബാലക്ഷ്മി, ഡോ. മുത്തുലക്ഷ്മി റെഡ്ഡി, മാർഗരറ്റ് കസിൻസ് എന്നിവരുമായുള്ള സമ്പർക്കമാണ് ഈ താത്പര്യം വർദ്ധിപ്പിച്ചത്. അംബുജമ്മാൾ അദ്ധ്യാപികയായി യോഗ്യത നേടി. സാരദ വിദ്യാലയ പെൺകുട്ടികളുടെ സ്കൂളിൽ പാർട്ട് ടൈം പഠിപ്പിച്ചു. 1929 മുതൽ 1936 വരെ ശാരദ ലേഡീസ് യൂണിയന്റെ കമ്മിറ്റി അംഗമായിരുന്നു. സിസ്റ്റർ സുബ്ബാലക്ഷ്മിയുമായി വളരെ അടുത്ത് പ്രവർത്തിച്ചു. 1929-ൽ മദ്രാസിലെ വിമൻസ് സ്വദേശി ലീഗിന്റെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു. ഗാന്ധിയുടെ സാമൂഹിക സാമ്പത്തിക പരിപാടികൾ നടപ്പിലാക്കിയ കോൺഗ്രസിന്റെ രാഷ്ട്രീയേതര വിഭാഗമായിരുന്നു ഈ ലീഗ്.

കരിയറും രാഷ്ട്രീയ ആക്ടിവിസവും

[തിരുത്തുക]

രാഷ്ട്രീയ ജീവിതത്തിലേക്കുള്ള അവരുടെ പ്രവേശനം 1930-ൽ നിസ്സഹകരണ പ്രസ്ഥാനത്തിനിടെയായിരുന്നു. ഗാന്ധിയുടെ അഭ്യർത്ഥന മാനിച്ച് ദേശീയ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതിനായി ആഭരണങ്ങൾ സംഭാവന ചെയ്ത നിരവധി സ്ത്രീകളുമായി അവർ ചേർന്നു. അവർ സ്വദേശിയുടെ ശക്തമായ വക്താവായിരുന്നു. ഖാദിയെ സ്വീകരിച്ചു. അവർ ഉപ്പു സത്യാഗ്രഹത്തിൽ ചേർന്നു. അറസ്റ്റിലായി. 1932-ൽ കോൺഗ്രസിന്റെ "മൂന്നാം സ്വേച്ഛാധിപതി" എന്ന് അവർ പ്രശംസിക്കപ്പെട്ടു. സത്യാഗ്രഹികളെ വിദേശ തുണി ബഹിഷ്കരിക്കാൻ നയിച്ചു.

സമഗ്രമായ ഒരു കോൺഗ്രസ് വനിതയും, 1934 മുതൽ 1938 വരെ ഹിന്ദി പ്രചാർ സഭയുടെ മാനേജിംഗ് കമ്മിറ്റിയുടെ ഭാഗവുമായിരുന്നു. ഹിന്ദിക്ക് വേണ്ടി ധാരാളം പ്രചാരണ പ്രവർത്തനങ്ങൾ നടത്തി. ഹിന്ദി പ്രചാർ സഭയുമായുള്ള പ്രവർത്തനത്തിന്റെ ഭാഗമായി 1934-ൽ ബോംബെയിൽ നടന്ന അഖിലേന്ത്യാ കോൺഗ്രസ് സെഷനിൽ പങ്കെടുത്തു. 1934 നവംബർ മുതൽ 1935 ജനുവരി വരെ ഗാന്ധിക്കൊപ്പം വാർധ ആശ്രമത്തിൽ താമസിച്ചു. മൈലാപ്പൂർ ലേഡീസ് ക്ലബിന്റെ സെക്രട്ടറി (1936 മുതൽ അവർ വഹിച്ച പദവി) യുടെ ഭാഗമായി അവർ ഹിന്ദി ക്ലാസുകൾ നടത്തി.

1939 മുതൽ 1942 വരെ സെക്രട്ടറി സ്ഥാനവും 1939 മുതൽ 1947 വരെ ട്രഷറർ സ്ഥാനവും വഹിച്ച അവർ വിമൻസ് ഇന്ത്യ അസോസിയേഷന്റെ (ഡബ്ല്യുഐഎ) ഒരു പ്രധാന ഭാഗമായിരുന്നു. ഡബ്ല്യുഐ‌എയ്‌ക്കൊപ്പം, ബാലവിവാഹം നിർത്തലാക്കൽ, ബഹുഭാര്യത്വം, ദേവദാസി സമ്പ്രദായം, സ്ത്രീകളുടെ അവകാശങ്ങളും അവരുടെ സ്വത്തവകാശങ്ങളും സംരക്ഷിക്കുന്നതിനായി നിയമനിർമ്മാണം നടത്തുക എന്നിവയായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്. ഡബ്ല്യു.ഐ.എയെ പ്രതിനിധീകരിച്ച് മദ്രാസ് കോർപ്പറേഷനിലേക്ക് അവർ നാമനിർദേശം ചെയ്യപ്പെട്ടു. 1947-ൽ മദ്രാസിൽ നടന്ന അഖിലേന്ത്യാ വനിതാ സമ്മേളനത്തിനിടെ സ്വീകരണ സമിതിയുടെ ചെയർപേഴ്‌സണായി നാമനിർദേശം ചെയ്യപ്പെട്ടു. സമർപ്പിത സാമൂഹ്യ പ്രവർത്തകയായ അവർ 1948 മുതൽ ശ്രീനിവാസ ഗാന്ധി നിലയം പ്രസിഡന്റും ട്രഷററുമായിരുന്നു. ഇത് പാവപ്പെട്ട പെൺകുട്ടികൾക്ക് സൗജന്യ പരിശീലനം നൽകി. സൗജന്യ ഡിസ്പെൻസറി ഉണ്ടായിരുന്നു. കൂടാതെ അച്ചടിശാലയിൽ സ്ത്രീകൾക്ക് പരിശീലനവും ജോലിയും നൽകി. വിനോബ ഭാവെയുടെ കൂട്ടാളിയായ അംബുജമ്മാൾ 1956-ൽ ഭൂദാൻ പ്രസ്ഥാനം പരസ്യപ്പെടുത്തുന്നതിനായി അദ്ദേഹത്തോടൊപ്പം തമിഴ്‌നാട്ടിൽ പര്യടനം നടത്തി. അവർ വളരെയധികം വ്യവസായവൽക്കരണത്തെ അനുകൂലിച്ചില്ല. ഭാവെ വാദിച്ചതുപോലെ അവർ ഗ്രാമ സ്വയംപര്യാപ്തത മാതൃകയിൽ വിശ്വസിച്ചു. 1957 മുതൽ 1962 വരെ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും 1957 മുതൽ 1964 വരെ സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡ് ചെയർമാനുമായിരുന്നു.

സംഭാവന

[തിരുത്തുക]

അംബുജമ്മാൾ നിസ്സഹകരണ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുക്കുകയും വിദേശ ചരക്കുകളും വസ്ത്രങ്ങളും ബഹിഷ്‌കരിക്കുകയും ചെയ്തു. 1932-ൽ ആറുമാസം രണ്ടു തവണ ജയിലിൽ അടയ്ക്കപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അവർ തന്റെ ജീവിതം സമർപ്പിക്കുകയും നിരവധി സ്ത്രീകളെ ഇത് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു. സ്ത്രീകളുടെ ക്ഷേമം അവരുടെ അജണ്ടയുടെ മുകളിലായിരുന്നു. 1948-ൽ തീനാംപേട്ടിൽ ശ്രീനിവാസ ഗാന്ധി നിലയം സ്ഥാപിച്ചു. അവിടെ ദരിദ്രർക്ക് സൗജന്യമായി പാലും മരുന്നും കഞ്ഞിയും നൽകി. ലാളിത്യത്തിന് അംബുജമ്മാൾ അറിയപ്പെട്ടിരുന്നു. അക്കമ്മ, എന്ന് അവരെ സ്നേഹപൂർവ്വം വിളിച്ചിരുന്നു. ഖാദി വസ്ത്രം ധരിച്ച് കഴുത്തിൽ മുത്തുകളുടെ ഒരു മാലയല്ലാതെ മറ്റൊന്നും അവർ ധരിച്ചിരുന്നില്ല.[3]

അതിനൊപ്പം, വിദ്യാഭ്യാസത്തിലൂടെ ആത്മാഭിമാനം പഠിപ്പിക്കാൻ സഹായിച്ച സ്ത്രീകളുടെ വിദ്യാലയമായ മഹിള ആശ്രമത്തെ പിന്തുണയ്ക്കുന്നതിനും അവർ സഹായിച്ചു. ഗാന്ധിയ്‌ക്കൊപ്പം (അവരുടെ ആശയങ്ങൾ അവിടെ പഠിപ്പിച്ചുകൊണ്ടിരുന്നു) അവരുടെ ആഭരണങ്ങളിൽ ഭൂരിഭാഗവും സംഭാവന ചെയ്തുകൊണ്ട് അവർ അതിനെ സഹായിച്ചു.[4]ഹിന്ദിയിലും തമിഴിലും ശ്രദ്ധേയയായ പണ്ഡിതയായിരുന്നു. ഗാന്ധിയെക്കുറിച്ച് അവർ തമിഴിൽ മൂന്ന് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 1964-ൽ അംബുജമ്മാൾ പത്മശ്രീ അവാർഡ് നേടി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അംബുജമ്മാൾ&oldid=3438506" എന്ന താളിൽനിന്ന് ശേഖരിച്ചത്