അംബുജം കൃഷ്ണ
വിവിധ കർണാടക രാഗങ്ങളിൽ 600 ലധികം കർണാടക കൃതികൾ രചിച്ചിട്ടുള്ള ഒരു സംഗീതജ്ഞയാണ് അംബുജം കൃഷ്ണ (1917 - 1989 [1]) [2]
വ്യക്തിജീവിതം
[തിരുത്തുക]മധുരയിലെ അഭിഭാഷകനായ കെ വി രംഗ അയ്യങ്കാരുടെ മകളാണ് അംബുജം കൃഷ്ണ. കാരക്കുടി ഗണേശന്റെയും ഗണേശ ഭാഗവതരുടെയും കീഴിലാണ് സംഗീത പരിശീലനം നേടിയത്. ടി വി സുന്ദരം അയ്യങ്കാരുടെ മകനും വ്യവസായിയുമായ ടി എസ് കൃഷ്ണയെ അവർ വിവാഹം കഴിച്ചു. [3] ഡൽഹി സർവകലാശാലയിൽ നിന്ന് ഹോം സയൻസിൽ ബിരുദം നേടി. [2] വ്യവസായി സുരേഷ് കൃഷ്ണ ഇവരുടെ മകനാണ്. [4]
സംഗീതയാത്ര
[തിരുത്തുക]സംസ്കൃതം, കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ വിവിധ ഭാഷകളിൽ അംബുജം കൃഷ്ണ കൃതികൾ രചിച്ചിട്ടുണ്ട്. ഒരേ ഗാനത്തിൽ ഒന്നിലധികം ഭാഷകളിൽ മണിപ്രവാളത്തിലും ഗാനങ്ങളും അവർ രചിച്ചിട്ടുണ്ട്. അവരുടെ രചനകൾ ഗീതാമാല എന്ന പേരിൽ രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.ടി എൻ ശേഷഗോപാലൻ, വി വി സദഗോപൻ, എസ് രാമനാഥൻ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ തുടങ്ങിയ വിവിധ സംഗീതജ്ഞർ അവരുടെ രചനകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. [2] മധുരയിലെ ശ്രീ സത്ഗുരു സംഗീത സമാജത്തിന്റെ മുതിർന്ന ഭാരവാഹിയായിരുന്നു. സഭയുടെ ഒരു വിഭാഗമായി അവർ സദ്ഗുരു സംഗീത വിദ്യാലയം എന്ന ഒരു സംഗീത കോളേജ് ആരംഭിച്ചു. [4]
അവലംബം
[തിരുത്തുക]- ↑ "Ambujam Krishna". Retrieved 16 September 2019.
{{cite web}}: CS1 maint: deprecated archival service (link) - 1 2 3 "Famous Carnatic Composers - AMK". Retrieved 16 September 2019.
{{cite web}}: CS1 maint: deprecated archival service (link) - ↑ "Ambujam Krishna". 11 November 2008. Retrieved 16 September 2019.
{{cite web}}: CS1 maint: deprecated archival service (link) - 1 2 Vijayaraghavan, Sujatha (22 June 2017). "Commemorated through song". The Hindu. Retrieved 16 September 2019.
{{cite web}}: CS1 maint: deprecated archival service (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചില കോമ്പോസിഷനുകളുടെ പട്ടിക Archived 2019-10-03 at the Wayback Machine
- അംബുജം കൃഷ്ണയുടെ ഗാനങ്ങൾ
- En Thaai Nee Andro യൂട്യൂബിൽ - എം എസ് സുബ്ബുലക്ഷ്മി പാടിയ അംബുജം കൃഷ്ണയുടെ (അവരുടെ പ്രിയപ്പെട്ട) രചന