ശൃംഗാര പ്രകാശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Śṛṅgāra-prakāśa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശൃംഗാര പ്രകാശം
ശൃംഗാര പ്രകാശം
കർത്താവ്ഭോജ ദേവൻ/ മലയാള ലിപിയിൽ : ഡോ. വി. എസ്. ശർമ്മ
രാജ്യംഇന്ത്യ
ഭാഷസംസ്കൃതം
പ്രസാധകർകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
ഏടുകൾ862
ISBN9788176386487
Websitehttps://www.exoticindiaart.com/book/details/sringara-prakasam-malayalam-NZT749/

11-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ മാൾവ ഭരിച്ച ഭോജ ദേവൻ രചിച്ച ബൃഹദ് സംസ്കൃത ഗ്രന്ഥമാണ് 'ശൃംഗാര പ്രകാശം'.[1] ചമ്പുരാമായണം, സരസ്വതീകണ്ഠാഭരണം തുടങ്ങി നിരവധി കൃതികൾ രചിച്ച ഭോജന്റെ, മാസ്റ്റർ പീസാണ് ശൃംകാര പ്രകാശം എന്നു കരുതുന്നു. ശൃംഗാരപ്രകാശത്തിന് 36 അധ്യായങ്ങളാണ് ഉള്ളത്. ഇതിൽ 22 അധ്യായങ്ങളും ശൃംഗാരമെന്ന ഒരൊറ്റ രസത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഡോ. വി.എസ്. ശർമ്മ ഈ കൃതിയെ മലയാള ലിപിയിൽ പകർത്തിയിട്ടുണ്ട്. ഭാഷ, സാഹിത്യം, നാടകം, നൃത്തം, 64 കലകൾ തുടങ്ങിയ വിവിധ പഞ്ചമവേദ വിഷയങ്ങളെ സംബന്ധിക്കുന്ന ഒരു ബൃഹദ് വിജ്ഞാനകോശമാണ് ഈ കൃതിയെന്ന് ഡോ. വി. എസ്. ശർമ്മ തന്റെ അവതരണത്തിൽ പറയുന്നു. ഭാഷാ-സാഹിത്യ-കലാകുതുകികൾക്ക് അറിവിനും ഉപരിപഠനത്തിനും അവലംബിക്കാവുന്ന വൈജ്ഞാനികസമ്പത്തിന്റെ അക്ഷയഖനിയാണിത്. ഭാഷാ-സാഹിത്യ-കലാവിദ്യാർഥികൾക്കും അധ്യാപകർക്കും പ്രായേണ അജ്ഞാതമായ ശൃംഗാരപ്രകാശം ഒരു പ്രാദേശികഭാഷയിൽ ആദ്യമായാണ് പ്രസിദ്ധീകൃതമാവുന്നത്.[2]

വീണ്ടെടുപ്പ്[തിരുത്തുക]

ആയിരം കൊല്ലത്തോളം ആരും ശ്രദ്ധിക്കാതെ കിടന്ന ഈ കൃതിയുടെ നാലു പ്രതികളാണ് കണ്ടെടുത്തത്. 1908 പേജുകളുള്ള താളിയോലകൾ തിരുവനന്തപുരത്തും തൃപ്പുണിത്തുറയിലുമായി മൂന്നു കോപ്പികൾ അവശേഷിക്കുന്നു. 1920 ലാണ് താളിയോല കണ്ടെത്തിയത്.

“ശൃംഗാരപ്രകാശ""അത്തിന്റെ ഒരു ഗ്രന്ഥ പകർപ്പ് കേരള സർവകലാശാല ഹസ്ത ലിഖിത ഗ്രന്ഥശാ ലയിലുണ്ട് (R.3785 ( T.2. 158). 1920-ൽ മദ്രാസ് സർവ്വകലാശാലയ്ക്ക് അതിന്റെ പകർപ്പ് ലബ്ധമാക്കാൻ സാധിച്ചു. (R.No; 3252). തൃപ്പൂണിത്തുറയിൽ രണ്ടു ഗ്രന്ഥപകർപ്പുകളുണ്ട്. [2]

മദ്രാസിലുള്ള പകർപ്പിനെ ആധാരമാക്കി തയ്യാറാക്കിയ ഗ്രന്ഥത്തിലെ 22, 23, 24 എന്നീ അധ്യായങ്ങൾ അനരാഗസ്ഥാപനപ്രകാശം, വിപ്രലംഭസംഭോഗ്രപ്രകാശന പ്രകാശം, വിപ്രലംഭപ്രകാശം 1924-ൽ മേൽക്കോട്ട് യതിരാജ സ്വാമി (1859-1943) പ്രസിദ്ധീകരിച്ചു. യതിരാജ സ്വാമികൾക്ക് ഗ്രന്ഥം പൂർണമായി പ്രസിദ്ധീകരിക്കാൻ സാധിച്ചില്ല. 1943-ൽ അദ്ദേഹം അന്ത രിച്ചതിനെതുടർന്ന്, ഒരു വ്യാഴവട്ടം കഴിഞ്ഞാണ് പൂർണ ഗ്രന്ഥപ്രസാധന ശ്രമം ഉണ്ടായത്. മൈസൂരിൽ ഇന്റർനാഷനൽ അക്കാദമി ഓഫ് സാൻസ്ക്രിറ്റ് സ്റ്റഡീസ് സ്ഥാപക ഡയറക്ടർ ജി. ആർ. ജ്യോത്സ്യർ - (G.R. Josyer) ഗ്രന്ഥം സ്വരൂപിപ്പിക്കുകയും, ജി.എൻ. ജ്യോത്സ്യർ കോറണേഷൻ പ്രസ്സിൽ അച്ചടിപ്പിക്കുകയും ചെയ്തു. വി. രാഘവൻ എന്ന കലാ പണ്ഡിതൻ ഇംഗ്ലീഷിലിതിന് വ്യാഖ്യാനമെഴുതി. 1966 ൽ ഈ കൃതിക്ക് സംസ്കൃതത്തിനുള്ള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഹാർവാഡ് യൂണിവേഴ്സിറ്റി ഹാർവാർഡ് ഓറിയന്റൽ സീരിസിൽ 53ാം വോള്യമായി ഇത് പ്രസിദ്ധീകരിച്ചു.

അവലംബം[തിരുത്തുക]

  1. "A Companion to Sanskrit Literature: Spanning a Period of Over Three Thousand".
  2. 2.0 2.1 ശർമ്മ, ഡോ. വി.എസ്. (2014). ശൃംഗാര പ്രകാശം. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 1. ISBN 9788176386487.
"https://ml.wikipedia.org/w/index.php?title=ശൃംഗാര_പ്രകാശം&oldid=3447164" എന്ന താളിൽനിന്ന് ശേഖരിച്ചത്