ആര്യാവർത്തം
ആര്യാവർത്തം ( സംസ്കൃതം : आर्यावर्त, [1] [2] സംസ്കൃതം ഉച്ചാരണം: ) എന്നത് പുരാതന ഹിന്ദു ഗ്രന്ഥങ്ങളിലും ധർമ്മ ശാസ്ത്രങ്ങളിലും പ്രതിപാദിച്ചിരിക്കുന്ന ആര്യന്മാരുടെ ആവാസകേന്ദ്രം എന്നാണ് പറയപെടുന്നത് [3] ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റു ഭാഗങ്ങളെ ബ്രഹ്മവർത്തം , മദ്ധ്യദേശം , പഞ്ചാലദേശം , തുടങ്ങിയ പ്രദേശങ്ങൾക്കും ഇടയിൽ ആയിരുന്നു ഈ ആര്യാവർത്തം എന്നും പറയപെടുന്നു.കിഴക്കൻ കടൽ ( ബംഗാൾ ഉൾക്കടൽ ) മുതൽ പടിഞ്ഞാറൻ കടൽ ( അറബിക്കടൽ ) വരെയും ഹിമാലയം , വിന്ധ്യപർവ്വത മേഖലകൽക്കിടയിൽ ഉള്ള പ്രദേശത്തെയാണ് ആര്യാവർത്തം എന്നും,വസിഷ്ഠൻറെ ധർമ സൂത്രമായ വേദാംഗത്തിൽ ആര്യാവർത്തത്തിൻറെ കിഴക്ക് സരസ്വതി നദി ഒഴുക്കുന്നു എന്നും രേഖപെടുത്തിയിട്ടുള്ളതായി പറയുന്നു.ഋഗ്വേദത്തിൽ നദീസൂക്തത്തിൽ 10-75 ൽ ആര്യാവർത്തത്തിൽ കൂടെ ഒഴുകുന്ന നദികളെ കുറിച്ചും വിവരിക്കുന്നുണ്ട്.ഗുപ്തകാലഘട്ടത്തിൽ ആര്യാവർത്തം കുമാരിദ്വീപ് എന്ന പേരിൽ ആയിരുന്നു അറിയപെട്ടത് [4] കൂടെതെ സത്യത്രേതായുഗങ്ങളിൽ സൂര്യവംശവും,ദ്വാപരകലിയുഗത്തിൽ ചന്ദ്രവംശവും ആണ് ആര്യാവർത്തം ഭരിച്ചത് എന്നും പറയപെടുന്നു[5]
അവലംബങ്ങൾ
[തിരുത്തുക]- ↑ ആര്യവര്ത്തം , മോണിയർ വില്യംസ് സംസ്കൃത ഇംഗ്ലീഷ് നിഘണ്ടു (1899)
- ↑ Apte, Vaman Shivaram (1957). "Revised and Enlarged Edition of Prin. V. S. Apte's The Practical Sanskrit-English Dictionary". Retrieved 2018-11-01.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Scharfe, Hartmut. Handbuch der Orientalistik: Indien (in ഇംഗ്ലീഷ്). BRILL. p. 12. ISBN 9004090606.
- ↑ André Wink (2002). Al-Hind: Early medieval India and the expansion of Islam, 7th-11th centuries. BRILL. p. 284. ISBN 978-0-391-04173-8.
- ↑ http://www.kwrp.gov.in/handle/123456789/2638?mode=full&submit_simple=%E0%B4%AA%E0%B5%82%E0%B5%BC%E0%B4%A3%E0%B5%8D%E0%B4%A3+%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%A3%E0%B4%82+%E0%B4%95%E0%B4%BE%E0%B4%A3%E0%B5%81%E0%B4%95+%28Show+full+item+record%29[പ്രവർത്തിക്കാത്ത കണ്ണി]