"സമസ്ത കേരള ജംഇയ്യത്തുൽ ഉലമ - ഒദ്യോഗികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 44: വരി 44:


ഒരു വര്ഷം നീണ്ടു നിൽക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയാണ് സമസ്ത 85ാം വാർഷിക പരിപാടികൾ നടത്തിയത്. 2012 ഫെബ്രുവരി 23, 24, 25, 26 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ കൂരിയാട് പ്രദേശത്ത് പ്രത്യേകം സജ്ജമാക്കിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിലാണ് 85ാം വാർഷിക പരിപാടികൾ നടത്തിയത്. 30,000 സ്ഥിരാംഗങ്ങൾ പങ്കെടുത്ത പഠന ക്യാമ്പും ജനക്ഷങ്ങൾ പങ്കെടുത്ത സമാപന മഹാസമ്മേളനവും നടന്നു. ഭാവിപ്രവർത്തനത്തിന് പത്തിന ശതാബ്ദി സമീപന രേഖക്ക് സമ്മേളനം രൂപംനൽകി. ദേശീയത തലത്തിലേക്ക് സംഘടനയെ വ്യാപിപ്പിക്കുക, വനിത-ശിശുക്ഷേമം, മുഖപത്രം, മദ്രസാ വിപുലീകരണം, തുടങ്ങിയവ ഇതിലുൾപ്പെടും <ref>http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11114392&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11 </ref> <ref>http://thejasnews.com/#1720</ref> <ref>http://www.mathrubhumi.com/malappuram/news/1474144-local_news-thiroorangadi-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF.html</ref> <ref>http://www.mathrubhumi.com/malappuram/news/1474145-local_news-thiroorangadi-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF.html</ref> <ref>http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=11114810&district=Malappuram&programId=1079897613&BV_ID=@@@</ref>
ഒരു വര്ഷം നീണ്ടു നിൽക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയാണ് സമസ്ത 85ാം വാർഷിക പരിപാടികൾ നടത്തിയത്. 2012 ഫെബ്രുവരി 23, 24, 25, 26 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ കൂരിയാട് പ്രദേശത്ത് പ്രത്യേകം സജ്ജമാക്കിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിലാണ് 85ാം വാർഷിക പരിപാടികൾ നടത്തിയത്. 30,000 സ്ഥിരാംഗങ്ങൾ പങ്കെടുത്ത പഠന ക്യാമ്പും ജനക്ഷങ്ങൾ പങ്കെടുത്ത സമാപന മഹാസമ്മേളനവും നടന്നു. ഭാവിപ്രവർത്തനത്തിന് പത്തിന ശതാബ്ദി സമീപന രേഖക്ക് സമ്മേളനം രൂപംനൽകി. ദേശീയത തലത്തിലേക്ക് സംഘടനയെ വ്യാപിപ്പിക്കുക, വനിത-ശിശുക്ഷേമം, മുഖപത്രം, മദ്രസാ വിപുലീകരണം, തുടങ്ങിയവ ഇതിലുൾപ്പെടും <ref>http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11114392&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11 </ref> <ref>http://thejasnews.com/#1720</ref> <ref>http://www.mathrubhumi.com/malappuram/news/1474144-local_news-thiroorangadi-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF.html</ref> <ref>http://www.mathrubhumi.com/malappuram/news/1474145-local_news-thiroorangadi-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF.html</ref> <ref>http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=11114810&district=Malappuram&programId=1079897613&BV_ID=@@@</ref>

==പ്രസിദ്ധീകരണങ്ങൾ==
അൽ ബയാൻ എന്നപേരിൽ സമസ്ത സ്വന്തായി അറബീ മുഖപത്രം ഇറക്കിയിട്ടുണ്ട്. സുന്നി അഫ്കർ വാരിക, സത്യധാര ദ്വൈവാരിക, കുരുന്നുകൾ കുട്ടികളുടെ മാസിക (മലയാളം, കന്നഡ), അൽ മുഅല്ലിം മാസിക, സന്തുഷ്ട കുടുംബം മാസിക, തെളിച്ചം മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ സമസ്തയുടെ വിവിധ കീഴ് ഘടകങ്ങൾ നടത്തുന്നു. സമസ്ത ഇറക്കുന്ന വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും അച്ചടിക്കുന്നതിനായി സമസ്ത കോഴിക്കോട്ട് ഒരു പ്രസ്സും ബുക്ക്‌ ഡിപ്പോയും നടത്തുന്നുണ്ട്<ref>http://twocircles.net/2010jan19/muslim_organizations_kerala.html</ref>. അതിനു കീഴിൽ 150ഓളം സബ് ഡിപ്പോയും പ്രവർത്തിക്കുന്നുണ്ട്<ref>http://www.prabodhanam.net/detail.php?cid=839&tp=1</ref>. 'സുപ്രഭാതം' എന്ന പേരിൽ സമസ്തയുടെ കീഴിൽ ഒരു ദിനപത്രം തുടങ്ങാൻ മലപ്പുറം ജില്ലയിലെ കൂരിയാട് വെച്ച് നടന്ന സമസ്തയുടെ 85-ാം വാർഷിക സമ്മേളനത്തിൽ വെച്ചു തീരുമാനിച്ചു. പത്രത്തിന്റെ ട്രയൽ വേർഷൻ സമ്മേളന നഗരിയിൽ പുറത്തിറക്കിക്കൊണ്ട് പ്രകാശന കർമ്മം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. <ref>http://images.myskssf.multiply.multiplycontent.com/attachment/0/T0sqmAooC0wAADB3lds1/Suprabatham.pdf?key=myskssf:journal:101&nmid=525107362</ref>


==പ്രമുഖ സ്ഥാപനങ്ങൾ==
==പ്രമുഖ സ്ഥാപനങ്ങൾ==

12:57, 11 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിത സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ‌. 1926ൽ സയ്യിദ്‌ ബാഅലവി വരക്കൽ മുല്ലക്കോയ തങ്ങൾ ആണ്‌ ഈ പണ്ഡിതസഭ രൂപീകരിച്ചത്‌.[1] കേരളത്തിൽ മുജാഹിദ്‌ വിഭാഗങ്ങൾ പ്രചാരണം ശക്തിപ്പെടുത്തിയപ്പോൾ സുന്നി പക്ഷത്തു നിന്ന്‌ അതിനെ പ്രതിരോധിക്കാനായി കോഴിക്കോട്ട്‌ സുന്നി പണ്ഡിതരുടെ യോഗം വിളിച്ചു. അതിൽ നിന്നാണ്‌ സുന്നികൾക്ക്‌ ഒരു സംഘടന വേണമെന്ന്‌ ആവശ്യമുയരുന്നതും സംഘടന രൂപീകരിക്കുന്നതും. സമസ്തയുടെ കമ്മിറ്റിയെ 'മുശാവറ'(കൂടിയാലോചനാ സമിതി) എന്നപേരിൽ അറിയപ്പെടുന്നു. സമസ്തക്ക് കേന്ദ്ര മുശാവറ കൂടാതെ ജില്ലാ തലത്തിലും താലൂക്ക്‌ തലത്തിലും നാല്പതംഗ മുശാവറ പ്രവർത്തിക്കുന്നുണ്ട്. സമസ്തയുടെ കേന്ദ്ര മുശാവറയുടെ ഉന്നത സമിതിയാണ് 'സമസ്ത ഫത്‌വ കമ്മിറ്റി' എന്നപേരിൽ അറിയപ്പെടുന്നത്. ബഹുവിധ വിഷയങ്ങളെ അധികരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള മുസ്‌ലിംകൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കൽ എല്ലാ മുശാവറ യോഗങ്ങളുടെയും പ്രധാന അജണ്ടയായിരുന്നു. പിന്നീട് മതവിഷയങ്ങളെക്കുറിച്ച് വർദ്ധിച്ചുവരുന്ന ചോദ്യങ്ങളും, ഹരജികളും പരിശോധിക്കാനായി മുശാവറയിൽ നിന്നുതന്നെ ഫത്‌വാ കമ്മറ്റി എന്ന പേരിൽ പ്രത്യേക സമിതി സമസ്ത രൂപീകരിച്ചു. കേരളത്തിനു പുറമെ തമിഴ്‌നാട്‌, പോണ്ടിച്ചേരി, മഹാരാഷ്ട്ര, കർണാടക, ഗോവ, ഗൾഫ്‌ രാഷ്ട്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളും സമസ്‌തയുടെ പ്രവർത്തന കേന്ദ്രങ്ങളാണ്‌.[2] ഏഷ്യയിലെ ഏറ്റവും കൂടുതൽ മദ്‌റസകൾ നടത്തുന്നതു സമസ്‌തയുടെ പോഷക സംഘടനയായ സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ്‌ ആണ്‌.

പലകാരണങ്ങളാൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാരുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ സമസ്‌തയോടും അക്കാലത്തെ സമസ്തയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ല്യാരോടും അഭിപ്രായ വ്യത്യാസം കാരണം വിഘടിച്ച്‌ 1989ൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന സംഘടനയുണ്ടാക്കി.[3] കാന്തപുരം നേതൃത്വം കൊടുക്കുന്ന വിഭാഗം എ.പി സുന്നികൾ എന്നും ഔദ്യോഗിക വിഭാഗം ഇ.കെ സുന്നികൾ എന്നും അറിയപ്പെടുന്നു[4]. പിളർപ്പിന്റെ സമയത്ത്‌ റഈസുൽ മുഹഖിഖീൻ കണ്ണിയ്യത് അഹ്മദ്‌ മുസ്ലിയാർ, ശംസുൽ ഉലമ ഇ.കെ. അബൂബക്ക്‌ർ മുസ്‌ല്യാർ എന്നിവരായിരുന്നു അവിഭക്ത സമസ്‌തയുടെ യഥാക്രമം പ്രസിഡന്റ്‌, ജനറൽ സെക്രട്ടറിമാർ. അതുകൊണ്ടാണ്‌ ഔദ്യോഗിക വിഭാഗം ഇ.കെ സുന്നികൾ എന്നറിയപ്പെടുന്നത്‌. മുസ്‌ലിം ലീഗ്‌ നേതാക്കളായ പാണക്കാട്‌ കുടുംബമാണ്‌ സമസ്‌തയുടെ മിക്ക പോഷക സംഘടനകളുടെയും അമരത്ത്‌[5]. അണികളിൽ ബഹുഭൂരിഭാഗവും മുസ്‌ലിംലീഗ്‌ പ്രവർത്തകരായതിനാൽ സമസ്‌ത പൊതുവെ ലീഗ്‌ അനുകൂല നിലപാട്‌ സ്വീകരിക്കാറുണ്ട്. അതിനാൽ തന്നെ മുസ്‌ലിം സമുദായത്തെ പൊതുവിൽ ബാധിക്കുന്ന വിഷയങ്ങളിൽ സമസ്തയുടെ അഭിപ്രായം മുസ്‌ലിം ലീഗ് തേടാറുണ്ട്.[6] പൊതുവിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുള്ളവരോട് പോലും വേദി പങ്കിട്ടു സമുദായ ഐക്യത്തിന് സമസ്ത ഊന്നൽ നൽകിയിട്ടുണ്ട്.[7] മുസ്‌ലിം സമുദായത്തിൽ ഉയർന്നു വരുന്ന തീവ്രവാദ പ്രവണതകളെ അകറ്റി നിർത്താൻ സമസ്ത പരിശ്രമിച്ചിട്ടുണ്ട്.[8] [9] സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിലവിലെ കേന്ദ്ര മുശാവറ ഭാരവാഹികൾ: ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ല്യാർ (പ്രസിഡന്റ്), സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ല്യാർ (ജന. സെക്രട്ടറി), പാറന്നൂർ ഇബ്രാഹിം മുസ്‌ല്യാർ (ട്രഷറർ).

പ്രവർത്തനമേഖല

ഇന്ത്യയിൽ: കേരള സംസ്ഥാനം പൂർണ്ണമായും,കർണ്ണാടകയിലെ ദക്ഷിണ കനറ, നോർത്ത്‌ കനറ, ഉടുപ്പി, ചിക്മഗ്ളൂർ, പുത്തൂർ, മംഗലാപുരം, ബാംഗ്ലൂർ, കൊടക്, ഷിമോഗ ജില്ലകൾ തമിഴ്നാട്ടിലെ നീലഗിരി, കന്യാകുമാരി, ചെന്നൈ, കോയമ്പത്തൂർ ജില്ലകൾ, മഹാരാഷ്ട്രയിലെ മുംബൈ, ആന്ധ്രയിലെ ചിറ്റൂർ, കേന്ദ്രഭരണ പ്രദേശമായ അമിനി, കികില്താൻ, കവരതതി, കൽപെനി (ലക്ഷദ്വീപുകൾ)- അന്തമാൻ നിക്കോബാർ ദ്വീപുകൾ, ന്യൂ ഡൽഹി.

ഇന്ത്യക്കു പുറത്ത് : സിങ്കപ്പൂർ, മലേഷ്യയിലെ ഉളുത്തിറാം, യു.എ.ഇയിലെ അബൂദാബി, അൽ ഐൻ, ദുബായ്, അജ്മാൻ, ഫുജൈറ, ഷാർജ, റാസൽഖൈമ, ബദാസാഇദ്‌, ഒമാനിലെ മസ്കത്ത്, സലാല, റൂവി, സീബ്, കസബ്, സൂർ, ബഹ്റൈനിലെ മനാമ, മങര്റ, സഊദിഅറേബിയയിലെ ജിദ്ദ, റിയാദ്, ദമ്മാം, ജിസാൻ, മറ്റു ഗൾഫ്‌ രാഷ്ട്രങ്ങളായ ഖത്തർ, കുവൈത്ത്

ആസ്ഥാനം

സമസ്തയുടെ പ്രധാന ആസ്ഥാനം കോഴിക്കോട്‌ നഗരത്തിലെ ഫ്രാൻസിസ്‌ റോഡിൽ സ്ഥിതി ചെയ്യുന്ന സമസ്ത കാര്യാലം ആണ്. മദ്രസ പരമായ കാര്യങ്ങൾക്കും മറ്റുമായി ബ്രഹത്തായ സമുച്ചയം മലപ്പുറം ജില്ലയിലെ കാലിക്കറ്റ്‌ യൂണിവെഴ്സിറ്റിക്കടുത്ത് ചെളാരിയിൽ 'സമസ്താലം' എന്ന പേരിൽ പ്രവർത്തിന്നു. കൂടാതെ ജില്ലാ തലത്തിലും സമസ്തക്ക് ആസ്ഥാനങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് തിരുവനന്തപുരം തമ്പാനൂരിലെ 'സമസ്ത ജുബിലീ സൌധം'[10] ദേശീയ തലത്തിലേക്ക് സമസ്തയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലും ബംഗാളിലും സമസ്തയുടെ 85-ാം വാർഷിക സ്മാരക സൗധങ്ങൾ സ്ഥാപിക്കുവാൻ മലപ്പുറം കൂരിയാട് നടന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ 85-ാം വാർഷിക സമ്മേളനത്തിൽ വെച്ച് തീരുമാനിച്ചു[11]

പോഷക സംഘടനകൾ

സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ്‌ (SKIMVB)

മദ്രസാ പ്രസ്ഥാനത്തിന് നേത്രത്വം കൊടുക്കുന്നതിനായി 1951 ഇൽ രൂപീകൃതമായി[12]. ബോർഡിൻറെ കീഴിൽ ഏകദേശം ഒൻപതിനായിരത്തിലതികം (above 9000) മദ്രസകൾ [13] പ്രവർത്തിക്കുന്നു. അതിനാൽ സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ്‌ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മദ്രസ ബോർഡ്‌ എന്നാണ് അറിയപ്പെടുന്നത്. സമസ്‌തയുടെ ഒമ്പതിനായിത്തിനടുത്ത വരുന്ന മദ്‌റസകളിൽ 10ലക്ഷത്തോളം വിദ്യാർഥികൾ പഠിക്കുന്നു. ഒന്നാം ക്ലാസ്‌ മുതൽ 12 ക്ലാസ്‌ വരെയാണ്‌ മദ്‌റസകൾ ഉള്ളത്‌. കാലിക്കറ്റ്‌ യുണിവേഴ്സിറ്റിക്കടുത്ത് ചെളാരിയിൽ സ്ഥിതിചെയ്യുന്ന 'സമസ്താലയ'മാണ് സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ മുഖ്യ ആസ്ഥാനം.

സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ (SKSSF)

സമസ്‌തയോട്‌ അനുഭാവം പുലർത്തുന്ന വിദ്യാർഥികളുടെ സംഘടനയാണ്‌ സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ (എസ്‌.കെ.എസ്‌.എസ്‌.എഫ്‌.). 1989ലാണ്‌ സംഘടന രൂപീകരിച്ചത്‌. കോളജുകൾക്ക്‌ പുറമെ സംസ്ഥാനത്തെ അറബി കോളജുകളിലും മദ്‌റസകളിലും സംഘടന പ്രവർത്തിക്കുന്നു. സത്യധാര ദ്വൈവാരിക യാണ്‌ സംഘടനയുടെ മുഖപത്രം.

സമസ്ത കേരള സുന്നി യുവജന സംഘം (SYS)

എസ്‌.വൈ.എസ്‌ (സുന്നീ യുവജന സംഘം) എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രസ്ഥാനം സുന്നി യുവാക്കളെ ലക്ഷ്യംവച്ചുള്ളതാണ്‌. സുന്നി അഫ്‌കാർ വാരികയാണ്‌ മുഖപത്രം.

സമസ്ത കേരള സുന്നി ബാല വേദി (SBV)

ഹൈസ്‌കൂൾ തലം വരെയുള്ള കുട്ടികൾ പ്രവർത്തിക്കുന്ന സംഘടനയാണ്‌ എസ്‌.ബി.വി. പ്രധാനമായും മദ്‌റസകളാണ്‌ പ്രവർത്തന കേന്ദ്രം. 'കുരുന്നുകൾ' എന്ന ബാല മാസിക എസ്‌.ബി.വി. ആണ്‌ പുറത്തിറക്കുന്നത്‌.

സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (SKJMCC)

മദ്‌റസാ അധ്യാപകരുടെ സംഘടനയാണിത്‌. കേരളത്തിൽ ഏകദേശം ഒരുലക്ഷത്തോളം മദ്‌റസാ അധ്യാപകർ ഈ സംഘടനയ്‌ക്കു കീഴിൽ പ്രവർത്തിക്കുന്നു. അൽമുഅല്ലിം ആണ്‌ മുഖ പത്രം.

സമസ്‌ത കേരള മുസ്‌ലിം എംപ്ലോയിസ്‌ അസോസിയേഷൻ (MEA)

സുന്നി പ്രഫഷനലുകളുടെ സംഘടനയാണിത്‌. സ്‌കൂൾ-കോളജ്‌ അധ്യാപകർ, എൻജിനീയർമാർ, ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കുള്ളതാണ്‌ എസ്‌.കെ.എം.ഇ.എ.

സുന്നി മഹല്ല്‌ ഫെഡറേഷൻ (SMF)

സുന്നി മഹല്ലുകളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യംവച്ച്‌ പ്രവർത്തിക്കുന്ന സംഘടനയാണിത്‌. മലപ്പുറം സുന്നി മഹൽ ആണ്‌ ആസ്ഥാനം. പ്രമുഖ മത പഠന കലാലയമായ ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി എസ്.എം.എഫിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

വാർഷിക മഹാസമ്മേളനം

1927നും 1944മിടയിൽ വമ്പിച്ച ജനശ്രദ്ധയാകർഷിച്ച 15 വാർഷിക സമ്മേളനങ്ങൾ വ്യത്യസ്ത സ്ഥലങ്ങളിൽ സംഘടിപ്പിച്ചു. പിന്നീട്‌ എട്ട്‌ പൊതുസമ്മേളനങ്ങൾ കൂടി നടത്തി. കോഴിക്കോട്‌ കടപ്പുറത്ത്‌ നടന്ന 1985ലെ 24ാമത്തെയും 1996ലെ 25ാമത്തെയും പൊതുസമ്മേളനങ്ങളും കാസർകോഡ്‌, കോഴിക്കോട്‌, തൃശൂറ്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട്‌ എന്നീ ആറ്‌ പ്രധാന നഗരങ്ങളിൽ പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ച്‌ 'സമസ്ത' 2002ൽ പ്ളാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു. 1954 ഏപ്രിൽ 25ന്‌ താനൂരിൽവച്ച്‌ നടന്ന സമസ്തയുടെ സമ്മേളനത്തിൽ വെച്ചാണ്‌ സമസ്ത കേരളാ സുന്നീ യുവജന സംഘം എന്നപേരിൽ യുവജനപ്രസ്ഥാനം രൂപീകരിക്കാൻ തീരുമാനിച്ചത്‌. സംസ്ഥാനത്തെ മുസ്ളിം മഹല്ലുകളുടെ പ്രവർത്തനങ്ങൾക്ക്‌ സംഘടിതരൂപം നൽകുക എന്ന ലക്ഷ്യത്തോടെ 1976 ഏപ്രിൽ 26ന്‌ ചെമ്മാട്‌ നടന്ന തിരൂറ്‍ താലൂക്ക്‌ സമസ്ത സമ്മേളനത്തിൽ സുന്നി മഹല്ല്‌ ഫെഡറേഷൻ (എസ്‌.എം.എഫ്‌) എന്ന സംഘടനയ്ക്കു രൂപം കൊടുത്തു.[14][15]

85-ാം വാർഷിക മഹാസമ്മേളനം

ഒരു വര്ഷം നീണ്ടു നിൽക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയാണ് സമസ്ത 85ാം വാർഷിക പരിപാടികൾ നടത്തിയത്. 2012 ഫെബ്രുവരി 23, 24, 25, 26 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ കൂരിയാട് പ്രദേശത്ത് പ്രത്യേകം സജ്ജമാക്കിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിലാണ് 85ാം വാർഷിക പരിപാടികൾ നടത്തിയത്. 30,000 സ്ഥിരാംഗങ്ങൾ പങ്കെടുത്ത പഠന ക്യാമ്പും ജനക്ഷങ്ങൾ പങ്കെടുത്ത സമാപന മഹാസമ്മേളനവും നടന്നു. ഭാവിപ്രവർത്തനത്തിന് പത്തിന ശതാബ്ദി സമീപന രേഖക്ക് സമ്മേളനം രൂപംനൽകി. ദേശീയത തലത്തിലേക്ക് സംഘടനയെ വ്യാപിപ്പിക്കുക, വനിത-ശിശുക്ഷേമം, മുഖപത്രം, മദ്രസാ വിപുലീകരണം, തുടങ്ങിയവ ഇതിലുൾപ്പെടും [16] [17] [18] [19] [20]

പ്രസിദ്ധീകരണങ്ങൾ

അൽ ബയാൻ എന്നപേരിൽ സമസ്ത സ്വന്തായി അറബീ മുഖപത്രം ഇറക്കിയിട്ടുണ്ട്. സുന്നി അഫ്കർ വാരിക, സത്യധാര ദ്വൈവാരിക, കുരുന്നുകൾ കുട്ടികളുടെ മാസിക (മലയാളം, കന്നഡ), അൽ മുഅല്ലിം മാസിക, സന്തുഷ്ട കുടുംബം മാസിക, തെളിച്ചം മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ സമസ്തയുടെ വിവിധ കീഴ് ഘടകങ്ങൾ നടത്തുന്നു. സമസ്ത ഇറക്കുന്ന വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും അച്ചടിക്കുന്നതിനായി സമസ്ത കോഴിക്കോട്ട് ഒരു പ്രസ്സും ബുക്ക്‌ ഡിപ്പോയും നടത്തുന്നുണ്ട്[21]. അതിനു കീഴിൽ 150ഓളം സബ് ഡിപ്പോയും പ്രവർത്തിക്കുന്നുണ്ട്[22]. 'സുപ്രഭാതം' എന്ന പേരിൽ സമസ്തയുടെ കീഴിൽ ഒരു ദിനപത്രം തുടങ്ങാൻ മലപ്പുറം ജില്ലയിലെ കൂരിയാട് വെച്ച് നടന്ന സമസ്തയുടെ 85-ാം വാർഷിക സമ്മേളനത്തിൽ വെച്ചു തീരുമാനിച്ചു. പത്രത്തിന്റെ ട്രയൽ വേർഷൻ സമ്മേളന നഗരിയിൽ പുറത്തിറക്കിക്കൊണ്ട് പ്രകാശന കർമ്മം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. [23]

പ്രമുഖ സ്ഥാപനങ്ങൾ

  • ജാമിഅഃ നൂരിയഃ അറബിക് കോളെജ്, പട്ടിക്കാട്
  • ദാറുല് ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി, ചെമ്മാട്
  • ദാറുസ്സലാം അറബിക് കോളേജ്, നന്തി
  • എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ്, പട്ടിക്കാട്
  • മര്ക്കസുത്തര്ബിയ്യത്തുല് ഇസ്ലാമിയ്യ, വളാഞ്ചേരി
  • അൻവരിയ്യഃ അറബിക്ക കോളെജ്, പൊട്ടച്ചിറ
  • ദാറുന്നജാത്ത് ഇസ്ലാമിക് സെന്റര് , കരുവാരക്കുടണ്ട്
  • ശംസുല് ഉലമാ ഇസ്ലാമിക് അക്കാദമി, വെങ്ങപ്പള്ളി
  • ദാറുല് ഹിദായ ഇസ്ലാമിക് കോംപ്ലക്സ്, എടപ്പാള്
  • കോട്ടുമല അബൂബകര് മുസ്ലിയാര് സ്മാരക ഇസ്ലാമിക് കോംപ്ലക്സ്, മലപ്പുറം
  • ദാറുല് ഉലൂം അറബിക് കോളെജ്, സുല്ത്താന്ബത്തേരി
  • മര്ക്കസുസഖാഫത്തില് ഇസ്ലാമിയ്യഃ , കുണ്ടൂര്
  • റശീദിയ്യഃ അറബിക് കോളെജ്. എടവണ്ണപ്പാറ
  • ദാറുന്നജാത്ത് അറബിക് കോളെജ്, മണ്ണാര്ക്കാട്
  • ബാഫഖീ യതീംഖാന, വളവന്നൂര്
  • അന്സ്വാറുൽ ഇസ്ലാം അറബിക് കോളെജ്, തിരൂര്ക്കാട്
  • യമാനിയ്യ അറബിക് കോളെജ്, കുറ്റിക്കാട്ടൂര്
  • ഫാത്വിമ സഹ്റാ ഇസ്ലാമിക് വനിതാ കോളെജ്, ചെമ്മാട്
  • ജാമിഅഃ സഅദിയ്യഃ ഇസ്ലാമിയ്യഃ , പാപ്പിനിശ്ശേരി
  • മര്ക്കസു ദഅ്വത്തില് ഇസ്ലാമിയ്യഃ , നീലേശ്വരം
  • റഹ്മാനിയ്യ അറബിക് കോളെജ്, കടമേരി
  • മജ്മഅ് മലബാര് ഇസ്ലാമി, കാവനൂര്
  • മലബാര് ഇസ്ലാമിക് കോളേജ്, ചാട്ടാഞ്ചാല്
  • സി.എം. മഖാം ഇസ്ലാമിക് & ആര്ട്ട്സ് കോളേജ്, മടവൂര്
  • ജാമിഅ അസ്ഹരിയ്യ, പയ്യന്നൂര്
  • ദാറുല് ഖൈറാത്ത് കോളെജ്, ഒറ്റപ്പാലം
  • തഴവ മുഹമ്മദ്‌ കുഞ്ഞി മുസ്‌ലിയാർ സ്മാരക അറബിക് കോളേജ്, കൊല്ലം
  • മഊനത്തുല് ഇസ്ലാം എഡ്യൂക്കേഷണല് ഇന്സ്റ്റിറ്റ്യൂഷന്, പൊന്നാനി
  • ക്രെസന്റ് ബോർഡിംഗ്, വെള്ളിമാട്കുന്ൻ

മുൻകാല സമസ്തയുടെ പ്രമുഖ നേതാക്കളിൽ ചിലർ

അവലംബം

  1. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201201122172329137
  2. http://islampadasala.com/index.php?option=com_content&view=article&id=985%3A2011-04-13-05-33-06&catid=216%3A2011-04-13-05-22-39&Itemid=578
  3. http://myskssf.blogspot.com/p/blog-page.html
  4. http://www.prabodhanam.net/detail.php?cid=819&tp=1
  5. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11122846&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11
  6. http://thejasnews.com/#6263
  7. http://www.madhyamam.com/epaper/newstory.php?id=13873&boxid=75823500
  8. http://www.madhyamam.com/epaper/epapermain.php?view=thumb&page=7&mode=single&ecode=9
  9. http://thejasnews.com/#360
  10. http://skssf-campusmeet.blogspot.com/2009/10/samastha-jubilee-soudham.html
  11. http://www.mathrubhumi.com/malappuram/news/1474475-local_news-malappuram-%E0%B4%95%E0%B5%82%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%9F%E0%B5%8D%20(%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82).html
  12. http://www.prabodhanam.net/detail.php?cid=839&tp=1
  13. http://origin-www.mathrubhumi.com/malappuram/news/567775-local_news-Malappuram-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E2%80%8D.html
  14. http://www.samastha.net/samastha/samamain/index.php?page=shop.product_details&flypage=flypage.tpl&product_id=84&category_id=6&option=com_virtuemart&Itemid=53
  15. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201201122172329137
  16. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11114392&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11
  17. http://thejasnews.com/#1720
  18. http://www.mathrubhumi.com/malappuram/news/1474144-local_news-thiroorangadi-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF.html
  19. http://www.mathrubhumi.com/malappuram/news/1474145-local_news-thiroorangadi-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF.html
  20. http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=11114810&district=Malappuram&programId=1079897613&BV_ID=@@@
  21. http://twocircles.net/2010jan19/muslim_organizations_kerala.html
  22. http://www.prabodhanam.net/detail.php?cid=839&tp=1
  23. http://images.myskssf.multiply.multiplycontent.com/attachment/0/T0sqmAooC0wAADB3lds1/Suprabatham.pdf?key=myskssf:journal:101&nmid=525107362

പുറംകണ്ണികൾ

  • സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഔദ്യോഗിക വെബ്സൈറ്റ്: http://www.samastha.net
  • സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ്‌ (9000ത്തിലതികം വരുന്ന മദ്രസകളുടെ ലിസ്റ്റും പൊതു പരീക്ഷാ ഫലങ്ങളും ഈ വെബ്‌സൈറ്റിൽ ലഭ്യം) : www.samastharesult.org
  • സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ : http://www.skjmcc.com
  • സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ : http://skssfnews.com
  • മുസ്ലിം കേരളത്തെകുറിച്ചും സമസ്തയെപറ്റിയും ഇംഗ്ലീഷിലുള്ള ലേഖനം (സമസ്ത സ്ഥാപനമായ ദാറുൽ ഹുദ ഇസ്ലാമിക്‌ യുണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.സുബൈർ ഹുദവി ചേകന്നൂർ എഴുതിയത്) : http://www.thesouthasian.org/archives/2008/new_models_of_islamic_educatio.html
  • സത്യസാക്ഷികളാവുക