Jump to content

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zamorin's Guruvayurappan College എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്
ആദർശസൂക്തംഎല്ലാവർക്കും വിദ്യാഭ്യാസം
തരംPublic, Affiliated to University of Calicut
സ്ഥാപിതം1900
സ്ഥലംCalicut, Kerala, India
വെബ്‌സൈറ്റ്http://www.www.zgcollege.org/

സാമൂതിരി രാജവംശം കൃഷ്ണഗിരിയുടെ മുകളിൽ 1900 - ൽ ആരംഭിച്ച കോളേജാണ് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്. കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലുള്ളഈ കേളേജിൽ ബിരുദവും ബിരുദാനന്ത ബിരുദ പാഠ്യക്രമ വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ടു്.

ചിന്താ ശില്പം:സുഹ്ര-ശില്പി കാനായി കുഞ്ഞിരാമൻ

ചരിത്രം[തിരുത്തുക]

യഥാർത്ഥ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചതു് കോഴിക്കോടു് സാമൂതിരിമാരായിരുന്നു. ശ്രീ എച്ച്.എച്ച്.മാനവിക്രമൻ മഹാരാജ ബഹദൂർ 1877 -ൽ സാമൂതിരി രാജവംശത്തിലുള്ള ചെറുതലമുറകൾക്കു ഇംഗ്ലീഷ് പഠിക്കുവാനായിതുടങ്ങിയതായിരുന്നു. 1878 -ൽ ഈ വിദ്യാലയം കേരള വിദ്യാശാല എന്നപേരിൽ അറിയപ്പെട്ടു. ഇതു് നാനാജാതിയിൽപ്പെട്ട ഹിന്ദുമതസ്ഥരായ ആൺകുട്ടികൾക്കായി തുറന്നുകൊടുത്തു. 1879 -ൽ ഈ പാഠശാലയ്ക്കു് മദ്രാസ്സ് യൂണിവേഴ്സിറ്റിയുടെ കീഴിൽ രണ്ടാം നിലയിൽപ്പെട്ട കോളേജായി അംഗീകാരം ലഭിച്ചു.അങ്ങനെ 1900-ൽ ഈ സ്ഥാപനത്തിന് സാമൂതിരി കോളേജ് എന്നു നാമഥേയം ചെയ്യപ്പെട്ടു. 1904 -ൽ സാമൂതിരിരാജവംശം കോളേജിന്റെ ഭരണത്തിനായി ഒരു ഭരണസമിതിയ്ക്കു രൂപംകൊടുത്തു. കോളേജ് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലം ഗൂരുവായൂർ ദേവസ്വത്തിൽ നിന്നും ലഭിച്ച സഹായധനത്താൽ പൊക്കുന്നിൽ കോളേജ് പണിയുകയും ഇതിന്റെ സ്മരണാർത്ഥം സാമൂതിരി ഗുരുവായൂരപ്പൻ എന്ന് നാമകരണവും ചെയ്തു. 1955-ലാണ് കോളേജ് പൊക്കുന്നിലേക്കു് മാറ്റിപണിതത്. 1958-ൽ കോളേജിനു് യൂണിവേഴ്സിറ്റി ഓഫ് ട്രാവൻകൂറിന്റെ അംഗീകാരം ലഭിച്ചു. പിന്നീട് ഈ യീണിവേഴ്സ്റ്റി യൂണിവേഴ്സിറ്റി ഓഫ് കേരള എന്ന് അറിയപ്പെട്ടു. 1968-ൽ കാലിക്കറ്റു് യൂണിവേഴ്സിറ്റി നിലവിൽ വന്നപ്പോൾ കോളേജ് അതിനുകീഴിലായി.ഇന്ന് കോളേജ് അറിയപ്പെടുന്നത് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്-1981 എന്നാണു്. കേരളത്തിലെ പ്രശസ്തരായ വി.കെ.കൃഷ്ണമേനോൻ( മുൻ പ്രതിരോധമന്ത്രി), കെ.പി.കേശവമേനോൻ (മാതൃഭൂമി ദിനപത്രം പ്രഥമ തലവൻ) , ശ്രീ എം.എൻ.കാരശ്ശേരി എന്നിവർ ഇവിടത്തെ പൂർവ്വകാല വിദ്യാർത്ഥികളായിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]