Jump to content

സിദ്ദിഖ് (സംവിധായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Siddique (director) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിദ്ദിഖ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ സിദ്ദിഖ് (വിവക്ഷകൾ) എന്ന താൾ കാണുക. സിദ്ദിഖ് (വിവക്ഷകൾ)
സിദ്ദിഖ്
ജനനം1960 ഓഗസ്റ്റ് 1
എറണാകുളം
മരണംഓഗസ്റ്റ് 8, 2023(2023-08-08) (പ്രായം 63)
എറണാകുളം
തൊഴിൽ
  • ചലച്ചിത്ര സംവിധായകൻ
  • തിരക്കഥാകൃത്ത്
  • കഥ രചയിതാവ്
  • നിർമ്മാതാവ്
സജീവ കാലം1989 - 2020
ജീവിതപങ്കാളി(കൾ)സാജിത
കുട്ടികൾ3

സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, കഥാരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ കലാകാരനാണ് സിദ്ധിക്ക് ഇസ്മായിൽ എന്നറിയപ്പെടുന്ന സിദ്ധിക്ക്(ജനനം : 1 ഓഗസ്റ്റ് 1960 - 8 ഓഗസ്റ്റ് 2023) 1989-ൽ റിലീസായ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമ സംവിധാനം ചെയ്താണ് മലയാള ചലച്ചിത്രരംഗത്ത് സിദ്ധിക്ക് സ്വതന്ത്ര സംവിധായകനാവുന്നത്. 2020-ൽ റിലീസായ ബിഗ്ബ്രദർ എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ സിദ്ധിക്ക് സംവിധാനം ചെയ്ത ചിത്രം. 2023 ആഗസ്റ്റ് 8ന് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.[1][2][3][4]

ജീവിതരേഖ[തിരുത്തുക]

1960 ഓഗസ്റ്റ് ഒന്നിന് ഇസ്മയിൽ ഹാജിയുടേയും സൈനബയുടേയും മകനായി എറണാകുളം ജില്ലയിലെ കലൂരിൽ ജനനം. കലൂർ ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കളമശേരി സെൻറ് പോൾസ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും മഹാരാജാസ് കോളേജ് നിന്ന് ബിരുദവും നേടി.

പിന്നീട് മിമിക്രി കലാകാരന്മാരുടെ ഗ്രൂപ്പായ കൊച്ചിൻ കലാഭവനിൽ ചേർന്ന സിദ്ധിക്ക് മിമിക്രി രംഗത്ത് സജീവമായി. മിമിക്രി ട്രൂപ്പിൽ പ്രവർത്തിക്കവെ പ്രശസ്ത സംവിധായകൻ ഫാസിലുമായുള്ള പരിചയം സിദ്ധിക്കിനെ സിനിമയിലെത്തിച്ചു.

1986-ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി മലയാള സിനിമയിലെത്തിയ സിദ്ധിക്ക് ഫാസിലിൻ്റെ കീഴിൽ അസോസിയേറ്റ് ഡയറക്ടറായാണ് മലയാള സിനിമയിൽ തുടക്കമിടുന്നത്. 1988-ൽ റിലീസായ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു.

പിന്നീട് നടൻ ലാലും സിദ്ധിക്കും തമ്മിൽ ഒരുമിക്കുകയും ഏതാനും സിനിമകൾ നിർമ്മിച്ച് സംവിധാനം ചെയ്യുകയും ചെയ്തു. പിന്നീട് ഈ ജോടി വേർപിരിഞ്ഞു. സിദ്ധിക്ക് സംവിധാന രംഗത്തും ലാൽ അഭിനയരംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചു. 1989-ൽ റിലീസായ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിലൂടെയാണ് സിദ്ധിക്ക് സ്വതന്ത്ര സംവിധായകനാവുന്നത്. 2020-ൽ റിലീസായ മോഹൻലാൽ നായകനായി അഭിനയിച്ച ബിഗ് ബ്രദർ എന്ന സിനിമയാണ് സിദ്ധിക്ക് അവസാനമായി സംവിധാനം ചെയ്ത മലയാള സിനിമ.[5]

സംവിധാനം ചെയ്ത സിനിമകൾ

  • ബിഗ്ബ്രദർ 2020
  • ഫുക്രി 2017
  • ഭാസ്കർ ദി റാസ്കൽ 2015
  • ലേഡീസ് & ജെൻ്റിൽമെൻ 2013
  • ബോഡിഗാർഡ് 2010
  • ക്രോണിക് ബാച്ച്ലർ 2003
  • ഫ്രണ്ട്സ് 1999
  • ഹിറ്റ്ലർ 1996
  • കാബൂളിവാല 1993
  • വിയറ്റ്നാം കോളനി 1991
  • ഗോഡ്ഫാദർ 1991
  • ഇൻ ഹരിഹർ നഗർ 1990
  • റാംജിറാവു സ്പീക്കിംഗ് 1989[6]

തിരക്കഥ

  • ബിഗ്ബ്രദർ 2020
  • ഫുക്രി 2017
  • കിംഗ് ലയർ 2016
  • ഭാസ്കർ ദി റാസ്ക്കൽ 2015
  • ലേഡീസ് & ജൻറിൽമെൻ 2013
  • ബോഡിഗാർഡ് 2010
  • ഫിംഗർപ്രിൻ്റ് 2005
  • ക്രോണിക് ബാച്ച്ലർ 2003
  • ഫ്രണ്ട്സ് 1999
  • ഹിറ്റ്ലർ 1996
  • മാന്നാർ മത്തായി സ്പീക്കിംഗ് 1995
  • കാബൂളിവാല 1993
  • മക്കൾ മാഹാത്മ്യം 1992
  • വിയറ്റ്നാം കോളനി 1991
  • ഗോഡ്ഫാദർ 1991
  • ഇൻ ഹരിഹർ നഗർ 1990
  • റാംജിറാവു സ്പീക്കിംഗ് 1989
  • പപ്പൻ പ്രിയപ്പെട്ട പപ്പൻ 1986[7]

സംവിധാന രംഗത്ത്[തിരുത്തുക]

മലയാള സിനിമയിലെ ഒരു അറിയപ്പെടുന്ന സം‌വിധായകനാണ് സിദ്ദിഖ്. പ്രശസ്ത നടനും സം‌വിധായകനായ ലാലിനോടൊന്നിച്ച് സിദ്ദിഖ്-ലാൽ എന്ന പേരിൽ സംവിധാനം ചെയ്ത സിനിമകളും വൻ വിജയമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രശസ്ത സം‌വിധായകൻ ഫാസിലിനെ സഹായിച്ചുകൊണ്ടാണ് സിദ്ദിഖ് തന്റെ സം‌വിധാന ജീവിതം തുടങ്ങുന്നത്. ആദ്യകാലങ്ങളിൽ കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും.

ലാലിനോടൊപ്പം ചെയ്ത പ്രധാനചിത്രങ്ങൾ[തിരുത്തുക]

സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങൾ[തിരുത്തുക]

മരണം[തിരുത്തുക]

കരൾ രോഗത്തിന് ചികിത്സയിലിരിക്കവെ ഹൃദയാഘാതത്തെ തുടർന്ന് 2023 ഓഗസ്റ്റ് എട്ടിന് രാത്രി 9 മണിക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. ഓഗസ്റ്റ് ഒൻപതിന് വൈകിട്ട് ആറ് മണിയോടെ എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ കബറടക്കി.[8][9]

അവലംബം[തിരുത്തുക]

  1. സംവിധായകൻ സിദ്ധിക്ക് അന്തരിച്ചു
  2. സംവിധായകൻ സിദ്ധിക്കിന് വിട
  3. ഒറ്റയ്ക്കും ഒരുമിച്ചും, പാൻ ഇന്ത്യൻ സംവിധായകൻ
  4. സിദ്ധിക്ക് - ലാൽ ബ്രാൻഡ് ഇനി ഓർമകളിൽ
  5. അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയും, ഗോഡ്ഫാദർ സിനിമ വൻ ഹിറ്റ്
  6. സിദ്ധിക്കിൻ്റെ സിനിമയിലെ കഥാപാത്രങ്ങൾ
  7. സംവിധായകൻ സിദ്ധിക്കിൻ്റെ ജീവിതകഥ
  8. പ്രശസ്ത സംവിധായകൻ സിദ്ധിക് വിടവാങ്ങി
  9. സിദ്ധിക്ക് ഇനി ചിരിയോർമ, ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടത്തി
"https://ml.wikipedia.org/w/index.php?title=സിദ്ദിഖ്_(സംവിധായകൻ)&oldid=4023503" എന്ന താളിൽനിന്ന് ശേഖരിച്ചത്