Jump to content

എഡ്വാർദൊ ഗലിയാനൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eduardo Galeano എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എഡ്വാർദൊ ഗലിയാനൊ
എഡ്വാർദൊ ഗലിയാനൊ 2005 ൽ
എഡ്വാർദൊ ഗലിയാനൊ 2005 ൽ
ജനനംഎഡ്വാർദൊ ജർമൻ മരിയ ഹ്യൂസ് ഗലിയാനൊ
(1940-09-03)സെപ്റ്റംബർ 3, 1940
ഉറുഗ്വെ
മരണം13 ഏപ്രിൽ 2015(2015-04-13) (പ്രായം 74)
തൊഴിൽഎഴുത്തുകാരൻ, പത്രപ്രവർത്തകൻ
Period20 നൂറ്റാണ്ട്
പങ്കാളിഹെലന വില്ലാഗ്ര

പ്രശസ്തനായ ഉറുഗ്വൻ എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് എഡ്വാർദൊ ഗലിയാനൊ (ജനനം : 3 സെപ്റ്റംബർ 1940 - 13 ഏപ്രിൽ 2015). ഇരുപത്തിയെട്ടോളം ഭാഷകളിൽ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ലാറ്റിനമേരിക്കയിലെ സാമ്രാജ്യത്വവിരുദ്ധമുന്നേറ്റങ്ങൾക്ക് ചുക്കാൻപിടിച്ച ഇടതുപക്ഷ ബുദ്ധിജീവികളിൽ പ്രമുഖനായിരുന്നു.

ജീവിതരേഖ[തിരുത്തുക]

ഉറുഗ്വയിൽ ജനിച്ച ഗലിയാനൊക്ക് 1973 ൽ രാജ്യത്ത് നടന്ന പട്ടാള അട്ടിമറിയോടെ നാടു വിടേണ്ടി വന്നു. സൈന്യത്തിന്റെ നോട്ട പുള്ളിയായ ഗലിയാനൊ അർജന്റീനയിലും സ്പെയിനിലുമായി ദീർഘകാലം ഒളിവിൽ കഴിഞ്ഞു. പട്ടാള ഏകാധിപത്യം 1985 ൽ തകർന്നതോടെ നാട്ടിൽ തിരിച്ചെത്തി. പത്രപ്രവർത്തനത്തിലും ടെലിവിഷനിലും രാഷ്ട്രീയത്തിലും സജീവമാണ്.[1]

1971ൽ പ്രസിദ്ധീകരിച്ച ഓപ്പൺ വെയിൻസ് ഓഫ് ലാറ്റിനമേരിക്ക എന്ന കൃതി ഗലിയാനൊയെ രാജ്യാന്തരതലത്തിൽ ശ്രദ്ധേയനാക്കി. സ്പാനിഷ് അധിനിവേശകാലംമുതൽ വർത്തമാനകാലത്തെ അമേരിക്കൻ ഇടപെടൽവരെയുള്ള അഞ്ചുനൂറ്റാണ്ടുകാലത്തെ ഭൂഖണ്ഡചൂഷണത്തിന്റെ ചരിത്രംപറയുന്ന ഈ പുസ്തകം പുറത്തിറങ്ങിയതിനെത്തുടർന്ന് ഗലീനോ അറസ്റ്റിലായി.

ചിലി, അർജന്റീന, ഉറൂഗ്വയ് എന്നിവിടങ്ങളിലെ പട്ടാള ഭരണാധികാരികൾ ഗ്രന്ഥം നിരോധിച്ചു. 1973ൽ ഉറൂഗ്വേയിലെ പട്ടാളഅട്ടിമറിയെത്തുടർന്ന് ഗലീനോയെ നാടുകടത്തി. 2009ലെ അമേരിക്കൻ ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് പുസ്തകം സമ്മാനിച്ചുകൊണ്ട് അത് വായിക്കാൻ വെനസ്വേലൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ആവശ്യപ്പെട്ടതോടെ ഗ്രന്ഥം ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ചു.

ഉറൂഗ്വയിലെ മോണ്ടി വീഡിയോയിലെ സ്വകാര്യ ആശുപത്രിയിൽ 2015 ൽ അന്തരിച്ചു.

കൃതികൾ[തിരുത്തുക]

  • ഓപ്പൺ വെയിൻസ് ഓഫ് ലാറ്റിനമേരിക്ക
  • മെമ്മറി ഓഫ് ഫയർ
  • സോക്കർ ഇൻ സൺ ആൻഡ് ഷാഡോ
  • ഡേസ് ആൻഡ് നൈറ്റ്സ് ഓഫ് ലവ് ആൻഡ് വാർ
  • ദ ബുക്ക് ഓഫ് എംബ്രേസസ്
  • ഓപ്പൺ വെയിൻസ്
  • വോയിസസ് ഓഫ് ടൈം

പുരസ്കാരങ്ങൾ[തിരുത്തുക]

  • സാംസ്കാരിക സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചവർക്കു നൽകുന്ന ആദ്യ ലാനൺ പുരസ്കാരം
  • അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. http://www.flipkart.com/mirrors/p/itmdyhp6zreeg3ny?pid=9781846272202&icmpid=reco_pp_hCross_book_1[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ എഡ്വാർദൊ ഗലിയാനൊ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=എഡ്വാർദൊ_ഗലിയാനൊ&oldid=4076653" എന്ന താളിൽനിന്ന് ശേഖരിച്ചത്