Jump to content

ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്കൂൾ, രാജപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹോളി ഫാമിലി ഹൈസ്‌കൂൾ, രാജപുരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്കൂൾ, രാജപുരം

കാസർഗോഡ് ജില്ലയിലെ കള്ളാർ ഗ്രാമപഞ്ചായത്തിൽ രാജപുരത്ത് ഹോളി ഫാമിലി ഫെറോന ചർച്ചിനോട് ചേർന്ന് 1943 - ൽ സ്ഥാപിതമായ സ്‌കൂൾ ആണ് ഇന്നത്തെ ഹോളി ഫാമിലി ഹൈസ്‌കൂൾ.[1] തുടക്കത്തിൽ ഏകാദ്ധ്യാപക സ്‌കൂൾ ആയിട്ടായിരുന്നു പ്രവർത്തനം ആരംഭിച്ചത്. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും മലബാറിലേക്കു കുടിയേറിപ്പാർത്ത കുടിയേറ്റ കർഷകരുടെ സംഭാവനയാണ് ഈ സ്‌കൂൾ. പിന്നീട് എൽ. പി. സ്‌കൂൾ ആയും 1960 -ഇൽ ഹൈസ്‌കൂളായും വളർന്ന ഈ സ്‌കൂളിന് 2000 മുതൽ പ്ലസ് ടുവും ഉണ്ട്.[2] മലയോരമേഖലയിലെ മിക്ക പഞ്ചായത്തുകളിൽ നിന്നും ഇവിടേക്ക് കുട്ടികൾ എത്തുന്നുണ്ട്. മേഖലയുടെ വികസന പ്രക്രിയയിൽ ഈ സ്‌കൂളിനുള്ള പങ്ക് വളരേ നിർണായകമാണ്. കോട്ടയം അതിരൂപതയുടെ മാനേജ്‌മെന്റിലാണ് സ്‌കൂളിന്റെ പ്രവർത്തനം. എല്ലാത്തരം ലാബ് സൗകര്യങ്ങളും വിശാലമായ കളിക്കളവും നല്ല ലൈബ്രറിയും സ്‌കൂളിനുണ്ട്.

അവലംബം[തിരുത്തുക]