Jump to content

കൊണ്ടോട്ടി പഴയങ്ങാടി ജുമാ മസ്ജിദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പഴയങ്ങാടി പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊണ്ടോട്ടി പഴയങ്ങാടി പള്ളി

കേരളത്തിലെ പുരാതനമായ ഒരു മുസ്ലിം ആരാധനാലയമാണ് കൊണ്ടോട്ടി പഴയ ജുമാഅത്ത് പള്ളി. കൊണ്ടോട്ടിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളിക്ക് ഏകദേശം 700 വർഷം പഴക്കമുള്ളതായി കണക്കാക്കപെടുന്നു.

ചരിത്ര പശ്ചാത്തലം[തിരുത്തുക]

കൊണ്ടോട്ടിയുടെ ആത്മീയ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ പഴങ്ങാടി പള്ളി ഇന്നത്തെ രീതിയിൽ നിർമിച്ചത് 18 നൂറ്റാണ്ടിലാണ്.കൊണ്ടോട്ടി എന്നാ പേരിനു കാരണമായത് ഈ പള്ളിയാണ്.പോർച്ചുഘീസ്‌ ആധിപത്യ കാലത്ത് കൊണ്ടോട്ടിയുടെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ ആരാധന കർമങ്ങൾക്ക് ആശ്രയിച്ചിരുന്നത് തിരൂരങ്ങാടി പള്ളിയായിരുന്നു.കൊണ്ടോട്ടിയിൽ നിന്നും ഏറെ ദൂരെയുള്ള തിരൂരങ്ങാടി പള്ളിയിലേക്ക് കാൽനടയായിട്ടായിരുന്നു പോയികൊണ്ടിരുന്നത് .ഒരിക്കൽ ജുമുഅ പള്ളിക്കകത്തെത്തിയപ്പോഴേക്കും അവസാനിച്ചിരുന്നു . തിരൂരങ്ങാടി പള്ളിയിലെ ഖാസി ഇതു കണ്ടു പറഞ്ഞു. 'ഈന്തിൻ പട്ടകൊണ്ടെങ്കിലും നിങ്ങൾക്ക്‌ അവിടെ ഒരു പള്ളി പണിതുകൂടെയെന്ന്‌ 'ഖാസിയുടെ ചോദ്യം ഇവിടെ ഒരു പള്ളി നിർമ്മിക്കാനുള്ള പ്രചോദനമാകുകയായിരുന്നു.തുടർന്ന് കൊണ്ടോട്ടിയിലെ പ്രമാണിയായിരുന്ന തലയൂർ മൂസത്‌ പള്ളിക്കായി സ്ഥലം വാഗ്ദാനം ചെയ്തു.എന്നാൽ കാടുമൂടിയ ആ പ്രദേശം പള്ളി നിർമ്മാണത്തിന് അനുയോജ്യമായിരുന്നില്ല .ഇതേ തുടർന്ന് സ്ഥലത്തെ സമ്പന്നർ ജനങ്ങൾക്ക്മുമ്പാകെസ്വർണ്ണ നാണയങ്ങൾ കാടിലേക്ക് വലിച്ചെറിഞ്ഞു .സ്വർണ്ണ നാണയങ്ങൾ സ്വന്തമാക്കാൻ നാട്ടുകാർ വെട്ടു കത്തിയും കോടലിയുമായി കാടിലേക്കിറങ്ങി കാട് വെട്ടി തെളിച്ചു .ഇങ്ങനെ കാട് വെട്ടിയുണ്ടാക്കിയ പ്രദേശം 'കൊണ്ടുവെട്ടി ' എന്നറിയപ്പെട്ടു .കാലക്രമേണ കൊണ്ടുവെട്ടി ലോപിച്ച് കൊണ്ടോട്ടി ആയി എന്നാണ് ചരിത്രം. പള്ളി സ്ഥാപിച്ചതിനു ശേഷം ജനങ്ങൾ പള്ളിക്ക് ചുറ്റും താമസമാരംഭിക്കുകയും കൊണ്ടോട്ടി ഒരു ചെറു നഗരമായി വളരുകയും ചെയ്തു. അക്കാലത്തെ മലബാറിലെ പ്രമുഖ പണ്ഡിതനായ സൈനുദീൻ മഖ്ദൂം അന്ത്യവിശ്രമം ഇവിടെയാണ്‌.

ശില്പ ചാതുര്യം[തിരുത്തുക]

കേരളത്തിലെ പഴക്കമേറിയ പള്ളികളിലൊന്നായ പഴങ്ങാടി പള്ളി അതിന്റെ ശില്പ ചാതുര്യതിന്നും പേര് കേട്ടതാണ്.കേരളത്തിന്റെ തനത് വാസ്തു വൈദ്യഗ്ധ്യവും മുഗൾ പേർഷ്യൻ രീതിയുടെയും സമന്വയം ഇവിടെ കാണാൻ സാധിക്കും .കേരളത്തിലെ പഴയ നാല് കെട്ടുകളെയും ഓർമിപ്പിക്കുന്ന പള്ളിയുടെ കെട്ടിടവും മിനാരങ്ങളും ഇതിന്റെ തെളിവാണ്.ഇതിന്റെ ഉൾവശം ഭൂരിഭാഗവും തേക്കിൻ തടികൾ കൊണ്ടാണ് നിർമിച്ചിട്ടുള്ളത് .കാലക്രമേണ ഏറെ പുനരുദ്ധാരണങ്ങൾ വേണ്ടി വന്നെങ്കിലും ഇന്നും അത് പഴയ പ്രൗഡിയോടെ നിലകൊള്ളുന്നു