ഹൻസിക മോട്‌വാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൻസിക മോട്‌വാനി
ജനനം
ഹൻസിക പ്രദീപ് മോട്‌വാനി

(1991-08-09) 9 ഓഗസ്റ്റ് 1991  (32 വയസ്സ്)
മറ്റ് പേരുകൾസീമ മോട്‌വാനി
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം2001-ഇതുവരെ

ഒരു ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ഇന്ത്യൻ ചലച്ചിത്രനടിയാണ് ഹൻസിക മോട്‌വാനി (ഹിന്ദി: हंसीका मोटवानी), (ജനനം: ആഗസ്ത് 9, 1991).

സ്വകാര്യ ജീവിതം[തിരുത്തുക]

ഹൻസിക ജനിച്ചത് മുംബൈയിലാണ്. സ്കൂൾ വിദ്യാഭ്യാസം ചെയ്യുന്നത് മുംബൈയിൽ നിന്നാണ്. ഹൻസികക്ക് തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തുളു, തമിഴ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാനറിയാം. പിതാവ് പ്രദീപ് മോട്‌വാനി, ഒരു ബിസ്സിനസ്സുകാരനും, മാതാവ് മോന മോട്‌വാനി ഒരു ഡെർമറ്റോളജിസ്റ്റുമാണ്.

അഭിനയ ജീവിതം[തിരുത്തുക]

ഹൻസിക മോട്‌വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലാണ്. ഇതിൽ നായകനായി അഭിനയിച്ചത് അല്ലു അർജുൻ ആണ്.[1] പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു.[2].

പക്ഷേ ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂർ എന്ന ചിത്രത്തിലാണ്. 2008 ൽ കന്നടയിലും നായിക വേഷത്തിൽ അഭിനയിച്ചു.

അവലംബം[തിരുത്തുക]

  1. "Hansika charges 50 lakhs!". Sify. Retrieved 2006 November 26. {{cite web}}: Check date values in: |accessdate= (help); External link in |work= (help)
  2. "Hansika - The latest find". Rediff. Retrieved 2006 November 26. {{cite web}}: Check date values in: |accessdate= (help); External link in |work= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹൻസിക_മോട്‌വാനി&oldid=3809629" എന്ന താളിൽനിന്ന് ശേഖരിച്ചത്