സ്റ്റുവർട്ട് ഹാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റുവർട്ട് ഹാൾ
ജനനം
Stuart McPhail Hall

(1932-02-03)3 ഫെബ്രുവരി 1932
മരണം10 ഫെബ്രുവരി 2014(2014-02-10) (പ്രായം 82)
കലാലയംMerton College, Oxford
അറിയപ്പെടുന്നത്British Cultural Studies, Articulation, Encoding/decoding model of communication
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംCultural Studies
സ്ഥാപനങ്ങൾUniversity of Birmingham and Open University
സ്വാധീനങ്ങൾKarl Marx, Antonio Gramsci, Raymond Williams, Louis Althusser, Michel Foucault

സ്റ്റുവർട്ട് മക്ഫൈൽ ഹാൾ (3 ഫെബ്രുവരി 1932 - 10 ഫെബ്രുവരി 2014) ബ്രിട്ടീഷ് സംസ്കാര പഠനവുമായി ബന്ധപ്പെട്ട സൈദ്ധാന്തികനാണ്.

റെയ്മണ്ട് വില്ല്യംസ്, റിച്ചാർഡ് ഹൊഗാർട് എന്നിവരോടൊപ്പം ബർമിങ്ങ്ഹാം സ്കൂൾ ഓഫ് കൾചറൽ സ്റ്റ്ഡീസിന്റെ സ്ഥാപകാംഗവുമാണ് ഹാൾ. 1950-കളിൽ ഹാളിന്റെ നേത്രുത്വത്തിലാണു ന്യൂ ലെഫ്റ്റ് റിവ്യൂ മാഗസിൻ ആരംഭിക്കുന്നത്. ഹാൾ ബ്രിട്ടീഷ് സോഷ്യോളജിക്കൽ അസ്സോസിയേഷന്റെ പ്രസിഡന്റും ആയിരുന്നു. (1995- 1997) 

ജീവിതരേഖ[തിരുത്തുക]

സ്റ്റുവർട്ട് ഹാൾ ജമൈക്കയിലെ കിങ്സ്റ്റണിൽ ഒരു മധ്യവർഗ കുടുംബത്തിലാണു ജനിച്ചത്. ജമൈക്ക കോളേജിൽ നിന്നും ബ്രിട്ടീഷ് സമ്പ്രദായപ്രകാരമുള്ള വിദ്യാഭ്യാസം നേടുകയും പ്രഗല്ഭരായ അധ്യാപകരുടെ സഹായത്തോടെ ടി.എസ്. എലിയറ്റ്, ജെയിംസ് ജോയ്സ്, മാർക്സ്, ലെനിൻ എന്നിവരുടെ കൃതികളുമായി പരിചയിക്കുകയും ചെയ്തു. ഹാളിന്റെ പിൽക്കാല രചനകൾ തന്റെ ഇരുണ്ട നിറം തന്റെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തുന്നതിൽ ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്നു.

ആശയങ്ങൾ[തിരുത്തുക]

ഒരു പോസ്റ്റ്-ഗ്രാംഷിയൻ നിലപാടിൽ നിന്നും അധീശത്വം (Hegemony) സംസ്കാരം (Culture) എന്നീ പരികല്പനകളെ മനസ്സിലാക്കാനാണു ഹാൾ ശ്രമിക്കുന്നത്. ഭാഷയെയും അതിന്റെ പ്രയോഗങ്ങളെയും അധികാരം, രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആഭ്യന്തരമായി ഹാൾ പരിഗണിക്കുന്നു.

സങ്കേതനം - വിസങ്കേതനം[തിരുത്തുക]

റൊളാങ്ങ് ബാർത്ത്, ഉംബർട്ടോ എക്കോ എന്നിവരുടെ കൃതികളെ അവലംബിച്ചുകൊണ്ടാണു ഹാൾ തന്റെ ഭാഷയെക്കുറിച്ചുള്ള സമീപനം രൂപപ്പെടുത്തുന്നത്. പരമ്പരാഗതവിശ്വാസപ്രകാരം ആശയവിനിമയപ്രക്രിയയിൽ അർഥത്തിന് സുഥിരമായ സ്ഥാനമാണുള്ളത്. എന്നാൽ ഹാളിന്റെ സമീപനത്തിൽ അർഥം സുസ്ഥിരമല്ല, മറിച്ച് അതിന്റെ സങ്കേതനവേളയിലും (encode), വിസങ്കേതനവേളയിലും (decode) സാഹചര്യത്തിനും അതിനെ വ്യഖ്യാനിക്കുന്ന വ്യക്തികൾക്കുമനുസരിച്ച് മാറ്റം സംഭവിക്കാം.

കൃതികൾ (അപൂർണം)[തിരുത്തുക]

ദി ഹിപ്പീസ്: ആൻ അമേരിക്കൻ മൊമെന്റ്, ബർമിങ്ങ്ഹാം: സെന്റർ ഫോർ കംടെമ്പററി കൾചറൾ സ്റ്റഡീസ് (1968)

ഡീവിയൻസി, പൊളിറ്റിക്സ് ആൻഡ് ദി മീഡിയ,ബർമിങ്ങ്ഹാം: സെന്റർ ഫോർ കംടെമ്പററി കൾചറൾ സ്റ്റഡീസ് (1971)

എൻകോഡിങ് ആൻഡ് ഡികോഡിങ് ഇൻ ദി റ്റെലിവിഷൻ ഡിസ്കോഴ്സ്, ബർമിങ്ങ്ഹാം: സെന്റർ ഫോർ കംടെമ്പററി കൾചറൾ സ്റ്റഡീസ് (1973)

"നോട്സ് ഓൺ ഡികൺസ്റ്റ്രക്റ്റിങ് ദി പോപുലർ", പീപ്പിൾസ് ഹിസ്റ്റ്രി ആൻഡ് സോഷ്യലിസ്റ്റ് തിയറി എന്ന പുസ്തകത്തിൽ, ലൻടൻ: റൂറ്റ്ലിഡ്ജ് (1981)

"https://ml.wikipedia.org/w/index.php?title=സ്റ്റുവർട്ട്_ഹാൾ&oldid=2785427" എന്ന താളിൽനിന്ന് ശേഖരിച്ചത്