റൗൾ സുറീറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റൗൾ സുറീറ്റ
at the Biblioteca Nacional de Santiago, 25 April 2013
at the Biblioteca Nacional de Santiago, 25 April 2013
ജനനം1950
Santiago de Chile
ഭാഷസ്പാനീഷ്
ദേശീയതചിലി
വിദ്യാഭ്യാസംFederico Santa María Technical University
Genreകവിത
അവാർഡുകൾസാഹിത്യത്തിനുള്ള ചിലിയിലെ ദേശീയ പുരസ്കാരം

സ്പാനിഷ് ഭാഷയിലെഴുതുന്ന ചിലിയൻ കവിയാണ് റൗൾ സുറീറ്റ. 1989ൽ പാബ്ലോ നെരൂദയുടെ പേരിലുള്ള സമഗ്രസംഭാവനക്കുള്ള കവിതാ പുരസ്‌ക്കാരം ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

ചിലിയിൽ ജനറൽ അഗസ്‌തോ പിനോഷെയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ നടന്ന കലാ-രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സുറീറ്റ പങ്കെടുത്തിരുന്നു. 1979ൽ ഇതിനായി കലാ-സാംസ്‌കാരിക പ്രവർത്തക സംഘം രൂപീകരിച്ചു പ്രവർത്തിച്ചു. സുറീററ മുൻ ചിലി പ്രസിഡന്റ് സാൽവദോർ അലെൻഡെയുടെ അടുത്ത അനുയായിയായിരുന്നു. 1973 സെപ്റ്റംബറിൽ ചിലിയിലെ അലെൻഡെയുടെ ജനാധിപത്യസർക്കാർ പട്ടാളനീക്കത്തിലൂടെ അട്ടിമറിക്കപ്പെട്ടപ്പോൾ സുറീത അറസ്റ്റ് ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ആയിരത്തോളം പേർക്കൊപ്പം ഒരു കപ്പലിൽ തടവിലാക്കപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കവിതാസാമാഹാരമായ പർഗേറ്ററിയോ പിടിച്ചെടുത്ത പട്ടാളഉദ്യോഗസ്ഥൻ അത് വിധ്വംസകസാഹിത്യമാണെന്ന് പ്രഖ്യാപിച്ച് അവ കടലിലെറിഞ്ഞു.

ഓഗസ്‌തോ പിനോഷെയുടെ സ്വേച്ഛാധിപത്വത്തിനെതിരെ കലാകാന്മാരുടെ സംഘടനയായ കലെക്റ്റിവോ ദ ആഷിയോൺ ദ ആർട്ട (സിഎഡിഎ) എന്ന സംഘടന രൂപീകരിച്ച സുറീത ആസിഡുപയോഗിച്ച് തന്റെ കണ്ണ് നശിപ്പിക്കാൻ ശ്രമിച്ചും പ്രതിഷേധിച്ചിരുന്നു. 1982ൽ സുറീത എഴുതിയ ആന്റിപരാസിയോ എന്ന കവിതയുടെ 15 വരികൾ ന്യൂയോർക് നഗരത്തിലെ ആകാശത്തിൽ വിമാനപ്പുകയിലൂടെ എഴുതപ്പെട്ടിരുന്നു. 1993ലെ നി പെന നി മിസാദോ എന്ന കവിത ചിലെയിലെ അറ്റക്കാമ മരുഭൂമിയിലെ മണലിലും എഴുതപ്പെട്ടു.

കൊച്ചി-മുസിരിസ് ബിനാലെ 2016[തിരുത്തുക]

കൊച്ചി-മുസിരിസ് ബിനാലെ 2016 യിലെ ഇൻ ദ സീ ഓഫ് പെയിൻ എന്ന ചിലിയൻ കവി റൗൾ സുറീറ്റയുടെ ഇൻസ്റ്റളേഷൻ കാണുന്നവർ

കൊച്ചി-മുസിരിസ് ബിനാലെ 2016 ൽ "സീ ഓഫ് പെയിൻ" എന്ന ഇൻസ്റ്റളേഷൻ അവതരിപ്പിച്ചിരുന്നു. മെഡിറ്ററേനിയൻ കടൽതീരത്ത് മരിച്ച സിറിയൻ അഭയാർഥി രണ്ടരവയസുകാരനായ ഐലാൻ കുർദിയോടൊപ്പം മരിച്ച അഞ്ചുവയസുകാരൻ സഹോദരൻ ഗാലിബ് കുർദിക്ക് സമർപ്പിച്ചതാണ് സുറീതയുടെ സൃഷ്ടി. ഞാനവന്റെ അച്ഛനല്ല, പക്ഷേ ഗാലിബ് കുർദി എന്റെ മകനാണ് എന്നാണ് ഗാലിബിനെക്കുറിച്ചു സുറീതയുടെ അനുസ്മരിച്ചത്. കടൽവെള്ളം കെട്ടിനിർത്തിയ മുറിയിലെ ചുവരിലെഴുതിയ തുടർച്ചകളില്ലാത്ത ചോദ്യങ്ങളുടെ പരമ്പരയായ കവിതയാണ് ഇരകൾക്കായുള്ള സുറീതയുടെ സമർപ്പണം.

കൃതികൾ[തിരുത്തുക]

  • പർഗേറ്റൊറിയ
  • ഐഎൻആർഐ
  • ലാ വിദ ന്യുവെയ്വ
  • സുറീറ്റ

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]


പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റൗൾ_സുറീറ്റ&oldid=3900294" എന്ന താളിൽനിന്ന് ശേഖരിച്ചത്