രാഹുൽ ഖന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാഹുൽ ഖന്ന
തൊഴിൽചലചിത്ര അഭിനേതാവ്
സജീവ കാലം2001 - ഇതുവരെ

ബോളിവുഡ് രംഗത്തെ ഒരു അഭിനേതാവാണ് രാഹുൽ ഖന്ന. (ജനനം: 20 ജൂൺ, 1972).

ആദ്യ ജീവിതം[തിരുത്തുക]

പ്രമുഖ ബോളിവുഡ് പഴയകാല നടനായ വിനോദ് ഖന്നയുടെ പുത്രനും നടനുമായ അക്ഷയ് ഖന്നയുടെ സഹോദരനുമാണ് രാഹുൽ. മുംബൈയിൽ ജനിച്ചു വളർന്ന രാഹുൽ അഭിനയം പഠിച്ചത് ന്യൂയോർക്കിലെ ലീ സ്ട്രാബെർഗ് തിയേറ്റർ ഇൻസ്റ്റിറ്റ്യൂടട്ടിൽ നിന്നും സ്കൂൾ ഓഫ് വിഷ്വൽ ആർട്സ് എന്ന സ്ഥാപനത്തിൽ നിന്നുമാണ്.

അഭിനയജീവിതം[തിരുത്തുക]

ആദ്യ കാലത്ത് രാഹുൽ തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത് എം. ടി.വിയിലെ ഒരു വീഡിയോ ജോക്കി ആയിട്ടാണ്. അദ്ദേഹത്തിന്റെ അവതരണ രീതി ഏഷ്യയിലെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി. ആദ്യമായി ഒരു ചിത്രത്തിൽ അഭിനയിച്ചത് ദീപ മേഹ്ത സംവിധാനം ചെയ്ത 1998 ൽ പുറത്തിറങ്ങിയ എർത്ത് എന്ന ചിത്രത്തിലൂടെയാണ്. ഇതിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. പിന്നീട് 2003 ൽ ദീപ മേഹ്ത തന്നെ സംവിധാനം ചെയ്ത ബോളിവുഡ്/ഹോളിവുഡ് എന്ന ചിത്രത്തിലും അഭിനയിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാഹുൽ_ഖന്ന&oldid=3642984" എന്ന താളിൽനിന്ന് ശേഖരിച്ചത്