യഹൂദി മെനുഹിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റേജ് ഡോർ കാന്റീൻ എന്ന ചിത്രത്തിൽ മെനുഹിൻ, 1943

ലോകപ്രശസ്തനായ ഒരു വയലിനിസ്റ്റായിരുന്നു യഹൂദി മെനുഹിൻ (22 ഏപ്രിൽ 1916 – 12 മാർച്ച് 1999). റഷ്യൻ ജൂതദമ്പതികളുടെ മകനായി ന്യൂയോർക്കിൽ ജനിച്ചുവെങ്കിലും ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് ഇംഗ്ലണ്ടിലാണ്. 1970-ൽ സ്വിറ്റ്സർലണ്ട് പൗരത്വവും പിന്നീട് 1985 യു.കെ. പൗരത്വവും നേടി[1]. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വയലിനിസ്റ്റ് എന്ന് ഇദ്ദേഹം പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടു. 1968-ൽ ഭാരത സർക്കാർ ഇദ്ദേഹത്തെ ജവഹർലാൽ നെഹ്രു പുരസ്ക്കാരം നൽകി ആദരിച്ചു. 1993-ൽ സർ പദവി ലഭിച്ചു. ഒരു വിശ്വപൗരനായി അറിയപ്പെടാൻ ആഗ്രഹിച്ച മെനുഹിനാണ് ഹോളോകാസ്റ്റിനു ശേഷമുള്ള ജർമ്മനിയിൽ ആദ്യമായി പരിപാടി അവതരിപ്പിച്ച ജൂതകലാകാരൻ.

യഹൂദി മെനുഹിന്റെ കൈ‌യ്യൊപ്പ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Kozinn, Allan. "Sir Yehudi Menuhin, Violinist, Conductor and Supporter of Charities, Is Dead at 82", ദി ന്യൂയോർക്ക് ടൈംസ്, 13 March 1999; accessed 6 January 2011
"https://ml.wikipedia.org/w/index.php?title=യഹൂദി_മെനുഹിൻ&oldid=3700337" എന്ന താളിൽനിന്ന് ശേഖരിച്ചത്