മാർഷൽ മഹ്‌ലുഹാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർഷൽ മക്‌ലൂഹൻ
മാർഷൽ മക്‌ലൂഹൻ 1970-കളിൽ
ജനനം(1911-07-21)ജൂലൈ 21, 1911
മരണംഡിസംബർ 31, 1980(1980-12-31) (പ്രായം 69)

കനേഡിയൻ വിദ്യാഭ്യാസ വിചക്ഷണനും,തത്വജ്ഞാനിയും പണ്ഡിതനും ആയ മാർഷൽ മക്‌ലൂഹൻ (ജൂലൈ 21, 1911ഡിസംബർ 31, 1980), ആംഗലേയ സാഹിത്യം,സാഹിത്യ നിരൂപണം എന്നിവയിൽ അദ്ധ്യാപകനും ആശയവിനിമയ ചിന്തകനും മാധ്യമ സൈദ്ധാന്തികനും കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ കൃതികൾ മാധ്യമ സിദ്ധാന്ത പഠനത്തിന്റെ ആധാരശിലകളായി കണക്കാക്കപ്പെടുന്നു.

വിവരണം[തിരുത്തുക]

ആശയവിനിമയ സാങ്കേതികവിദ്യയും മാധ്യമങ്ങളും ആധുനിക സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി പ്രവചനസ്വഭാവത്തോടെ മക്‌ലൂഹൻ എഴുതി. അച്ചടി,എഴുത്ത്,മാധ്യമങ്ങൾ,പരസ്യങ്ങൾ തുടങ്ങിയ മേഖലകളെല്ലാം സ്പ‌ർശിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ ചിന്താലോകം. മാധ്യമമാണ്‌ സന്ദേശം (the medium is the message),ആഗോള ഗ്രാമം(global village) എന്നീ പ്രശസ്ത വാചകങ്ങൾ ഇദ്ദേഹത്തിന്റേതാണ്‌



"https://ml.wikipedia.org/w/index.php?title=മാർഷൽ_മഹ്‌ലുഹാൻ&oldid=1766206" എന്ന താളിൽനിന്ന് ശേഖരിച്ചത്