മാർത്താ ഗ്രഹാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർത്താ ഗ്രഹാം
മാർത്താ ഗ്രഹാം, ബെർത്രാം റോസിനോടൊപ്പം
ജനനം(1894-05-11)മേയ് 11, 1894
മരണംഏപ്രിൽ 1, 1991(1991-04-01) (പ്രായം 96)
ദേശീയതഅമേരിക്കൻ
അറിയപ്പെടുന്നത്നൃത്തം , നൃത്തസംവിധാനം
പ്രസ്ഥാനംആധുനിക നൃത്തം
പുരസ്കാരങ്ങൾകെന്നഡി സെന്റർ ഓണേഴ്സ് (1979)
പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം (1976)
നാഷണൽ മെഡൽ ഓഫ് ആർട്സ് (1985)

പ്രശസ്തയായ അമേരിക്കൻ നർത്തകിയും നൃത്തസംവിധായികയുമായിരുന്നു മാർത്താ ഗ്രഹാം(മേയ്11, 1894 – ഏപ്രിൽ 1, 1991). ആധുനിക നൃത്തത്തിന്റെ സ്രഷ്ടാക്കളിൽ ഒരാളായി കരുതപ്പെടുന്നു. ആധുനിക ചിത്രകലയെ പാബ്ലോ പിക്കാസോ എങ്ങനെ സ്വാധീനിച്ചുവോ, അതു പോലെയായിരുന്നു നൃത്തകലയിൽ മാർത്തയുടെ സ്വാധീനം എന്നു വിലയിരുത്തപ്പെട്ടു[1]. ചലനങ്ങൾക്ക് ഒരു പുതിയ ഭാഷ തന്നെ രൂപപ്പെടുത്തിയ പ്രതിഭാശാലിയായിരുന്നു അവർ. 70 വർഷക്കാലം നൃത്തരംഗത്ത് സജീവമായി പ്രവർത്തിച്ചു. വൈറ്റ് ഹൗസിൽ നൃത്തമവതരിപ്പിച്ച ആദ്യ വ്യക്തി, അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നേടിയ ആദ്യ നർത്തകി, സാംസ്കാരിക അംബാസിഡർ ആയി വർത്തിച്ച ആദ്യ നർത്തകി എന്നീ വിശേഷണങ്ങൾ മാർത്താ ഗ്രഹാം സ്വന്തമാക്കി. 'പാരിസ് നഗരത്തിന്റെ താക്കോൽ' എന്ന ഫ്രഞ്ച് ബഹുമതിയും 'ഓർഡർ ഓഫ് പ്രിഷ്യസ് ക്രൗൺ' എന്ന ജാപ്പനീസ് ബഹുമതിയും അവർ നേടി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "Martha Graham: About the Dancer". American Masters. NPR. September 16, 2005.
"https://ml.wikipedia.org/w/index.php?title=മാർത്താ_ഗ്രഹാം&oldid=3706831" എന്ന താളിൽനിന്ന് ശേഖരിച്ചത്