മരിയൊ പുസൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mario Puzo
Mario Puzo
തൂലികാ നാമംMario Cleri
തൊഴിൽnovelist, screenwriter
ദേശീയതAmerican
Period1955 - 1999
GenreCrime fiction
വിഷയംMafia
ശ്രദ്ധേയമായ രചന(കൾ)The Godfather (1969)
അവാർഡുകൾAcademy Award for Best Adapted Screenplay (Won, 1972 & 1974)
പങ്കാളിLina Broske (1946-1978)
കുട്ടികൾAnthony Puzo
Joseph Puzo
Dorothy Antoinette Puzo
Virginia Erika Puzo
Eugene Puzo
വെബ്സൈറ്റ്
http://www.mariopuzo.com/

ഇറ്റാലിയൻ-അമേരിക്കൻ കഥാകാരനും തിരക്കഥാകൃത്തുമാണ്‌ മരിയൊ പുസൊ (ജനനം:ഒക്‌ടോബർ 15 ,1920 മരണം:ജുലൈ 2,1999). രണ്ട് പ്രാവശ്യം അക്കാദമി അവാർഡ് പുസൊയെ തേടിയെത്തി. "ഗോഡ്‌ഫാദർ" (1969) എന്ന പ്രശസ്ത നോവലിലൂടെയാണ്‌ മരിയൊ പുസൊ അറിയപ്പെടുന്നത്.ഈ നോവൽ പിന്നീട് ഫ്രാൻസിസ് ഫോർഡ് കൊപ്പോള ചലച്ചിത്രമാക്കി.

ജീവിത രേഖ[തിരുത്തുക]

ന്യുയോർക്ക് സിറ്റിയിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ്‌ മരിയൊ പുസൊയുടെ ജനനം.പുസൊയുടെ മിക്കവാറും ഗ്രന്ഥങ്ങൾ ഈ പശ്ചാതലത്തിൽ നിന്നുകൊണ്ട് എഴുതപെട്ടിട്ടുള്ളതാണ്‌. ബിരുദ പഠനത്തിന്‌ ശേഷം മരിയൊ പുസൊ അമേരിക്കൻ എയർഫോർസിൽ ചേർന്നു. പുസോയുടെ ആദ്യ ചെറുകഥ 'ദ ലാസ്റ്റ് ക്രിസ്തുമസ്‌' 1950 ൽ അമേരിക്കൻ വാൻ‌ഗ്വാർഡിലാണ്‌ പ്രസിദ്ധീകരിക്കപ്പെട്ടത്.1955 ൽ അദ്ദേഹത്തിന്റെ ആദ്യ ഗ്രന്ഥം ' ദ ഡാർക്ക് അറീന' പുറത്തുവന്നു.

പുസൊയുടെ ഏറ്റവും പ്രസിദ്ധമായ നോവൽ 'ദ ഗോഡ്‌ഫാദർ' പുറത്തിറങ്ങുന്നത് 1969 ലാണ്‌. ചില മാഗസിനുകളിൽ പത്രപ്രവർത്തകനായി പുസൊ ജോലിചെയ്യുമ്പോൾ മാഫിയകളെകുറിച്ച് ലഭിച്ച ചില വിവരങ്ങളാണ്‌ ഈ നോവലിന് കാരണമായത്. ഈ നോവൽ പിന്നീട് സിനിമയായപ്പോൾ മൂന്ന് അക്കാദമി പുരസ്കാരം നേടുകയുണ്ടായി.'ദ ഗോഡ്‌ഫാദർ:പാർട്ട് ടു' വിന്റെ തിരക്കഥയും പുസൊ തന്നെ എഴുതി.

ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ തന്നെ മറ്റൊരു ചിത്രമായ 'ദ കോട്ടൺ ക്ലബ്ബ്' എന്ന ചിത്രത്തിന്റെയും കഥ പുസൊയാണ്‌ എഴുതിയത്. പുസൊയുടെ 'ഒമർട്ട' , 'ദ ഫാമിലി' എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു കാണാൻ അദ്ദേഹത്തിന്‌ ആയുസ്സുണ്ടായില്ല.

മരണം[തിരുത്തുക]

1999 ജൂലൈ 2 ന്‌ ഹൃദയാഘാതംമൂലം അദ്ദേഹം മരണമടഞ്ഞു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരിയൊ_പുസൊ&oldid=3913396" എന്ന താളിൽനിന്ന് ശേഖരിച്ചത്