ബ്രെൻഡൻ ഫ്രേസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രെൻഡൻ ഫ്രേസർ
ബ്രെൻഡൻ ഫ്രേസർ 2007 ഏപ്രിലിൽ
ജനനം
ബ്രെൻഡൻ ജെയിംസ് ഫ്രേസർ

(1968-12-03) ഡിസംബർ 3, 1968  (55 വയസ്സ്)
തൊഴിൽഅഭിനേതാവ്
സജീവ കാലം1991–present
ജീവിതപങ്കാളി(കൾ)ആഫ്ടൺ സ്മിത്ത് (1998–2007)
വെബ്സൈറ്റ്BrendanFraser.com

ബ്രെൻഡൻ ജെയിംസ് ഫ്രേസർ പ്രശസ്തനായ കനേഡിയൻ-അമേരിക്കൻ ചലച്ചിത്ര അഭിനേതാവും നാടകനടനുമാണ്. ദ മമ്മി എന്ന ചലച്ചിത്ര ശ്രേണി, ക്രാഷ്, ഡഡ്ലി ഡൂ-റൈറ്റ്, ലൂണി ട്യൂൺസ്: ബാക്ക് ഇൻ ആക്ഷൻ, ജോർജ്ജ് ഓഫ് ദ ജംഗിൾ, ജേണി ടു ദ സെന്റർ ഓഫ് എർത്ത്, എന്രിക്കോ മാൻ തുടങ്ങി മുപ്പതോളം ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ബ്രെൻഡൻ 1968 ഡിസംബർ മൂന്നിന് അമേരിക്കയിലെ ഇൻഡ്യാന സംസ്ഥാനത്ത് ഇൻഡ്യനാപോളിസ് എന്ന സ്ഥലത്ത് കനേഡിയൻ മാതാപിതാക്കളായ കാരളിനും പീറ്റർ ഫ്രേസറിനും ജനിച്ചു. മാതാവ് കാരൾ ഒരു സെയിൽസ് കൗൺസിലറും പിതാവ് പീറ്റർ കനേഡിയൻ വിനോദസഞ്ചാര വകുപ്പിൽ വിദേശ സർവീസ് ഓഫീസറും, മുൻ പത്രപ്രവർത്തകനുമായിരുന്നു.

"https://ml.wikipedia.org/w/index.php?title=ബ്രെൻഡൻ_ഫ്രേസർ&oldid=2161728" എന്ന താളിൽനിന്ന് ശേഖരിച്ചത്