ബിഷ്ണു ഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bishnu Dey
ജനനം(1909-07-18)18 ജൂലൈ 1909
മരണം3 ഡിസംബർ 1982(1982-12-03) (പ്രായം 73)
തൊഴിൽPoet, Academician

ബിഷ്ണു ഡെ ആധുനിക, ഉത്തരാധുനിക കാലഘട്ടത്തെ ഒരു പ്രശസ്ത ബംഗാളി കവിയും ഗദ്യരചയിതാവും ചലച്ചിത്ര നിരൂപകനും ആയിരുന്നു. 1971-ൽ ഭാരതത്തിലെ ഏറ്റവും ഉന്നതമായ സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു.

സ്മൃതി സത്യ ഭവിഷ്യത് എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. മാർക്സിസ്റ്റ് തത്ത്വചിന്തകളും ടി.എസ്. എലിയട്ടിന്റെ രചനാശൈലിയും ഇദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ചിരുന്നു. ഉർവശി ഒ ആർട്ടിമിസ് (1932), പുർബ ലേഖ് (1940), സന്ദിപർ ചാർ (1947), അനിഷ്ട (1950) തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ. സാഹിത്യ അക്കാദമി പുരസ്കാരം (1966), നെഹ്രു സ്മൃതി പുരസ്കാരം (1967) എന്നിവയും ലഭിച്ചിട്ടുണ്ട്.



"https://ml.wikipedia.org/w/index.php?title=ബിഷ്ണു_ഡേ&oldid=3609777" എന്ന താളിൽനിന്ന് ശേഖരിച്ചത്