ബാങ്ക്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാങ്ക്സി
Banksy art in Brick Lane, East End, 2004
ജനനം
അഞ്ജാതം

അഞ്ജാതം
അഞ്ജാതം
അറിയപ്പെടുന്നത്Graffiti
Street art
Bristol underground scene
Sculpture
Satire
Social commentary
പുരസ്കാരങ്ങൾToronto Film Critics Association Awards – Best First Feature 2010
Independent Spirit Award for Best Documentary Feature
Washington D.C. Area Film Critics Association – Best Documentary Film 2010

വിപ്ലവകരമായ ആശയങ്ങളുടെയും വ്യത്യസ്ത രചനാരീതിയികളിലൂടെയും ചുമർ ചിത്ര കലയെ അവതരിപ്പിച്ച ബ്രിട്ടീഷ് കലാകാരനാണ് ബാങ്ക്സി.[1] സ്വിസ് കലാകാരൻ മാട്രെ ഡി കാസ്സൺ (Maître de Casson) ബാങ്ക്സി ആയിരിക്കാമെന്ന് അനുമാനമുണ്ട്[2]. മാട്രെ ഡി കാസ്സൺ ഇത് തന്റെ വെബ്‌സൈറ്റിൽ നിഷേധിച്ചു[3].ചുമർ ചിത്രകലയെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്ന ഇദ്ദേഹം വിപ്ലവകരമായ തന്റെ പല ആശയങ്ങളും ലോകത്തിന്റെ മുൻപിൽ എത്തിച്ചു. ഇദ്ദേഹത്തിന്റെ ഈ ചിത്രങ്ങൾ ലോകത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട ചുമർ ചിത്രങ്ങളായി. അഞ്ജാതനായി ഇന്നും തുടരുന്ന ഇദ്ദേഹം ആരാണ് എന്നു ഇതുവരെയും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ബാങ്ക്സി എന്ന പേരിൽ ചിത്രം വരയ്ക്കുന്നത് ബ്രിസ്റ്റളിലെ അധോതല കലാ കൂട്ടായ്മയിൽ അംഗമായ റോബിൻ ഗണ്ണിംഗ് ഹാമാണ് എന്നു സംശയിക്കുന്നുണ്ടങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അജ്ഞാതനായ ഈ കലാകാരന്റെ സൃഷ്ടികളുടെ പ്രദർശനം ലോകമെങ്ങും നടക്കുകയും വൻതുകയ്ക്ക് അവയിൽ പലതും പ്രമുഖരായ പലരും സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ തകർന്ന ഗാസാ തെരുവീഥികളിലേയും, അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലേയും വരച്ച ചിത്രങ്ങൾ ലോക ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട് [4].[5][6]

അവലംബം[തിരുത്തുക]

  1. http://www.telegraph.co.uk/news/celebritynews/2403639/Grafitti-artist-Banksy-is-former-public-schoolboy.html
  2. Dobke, Hans-Heiner (2019-12-09). "Ist Banksy der Leipziger Maler Maître de Casson?" (in ജർമ്മൻ). Retrieved 2020-12-11.
  3. "Maître de Casson". Archived from the original on 2020-10-27. Retrieved 2020-12-11.
  4. http://www.bbc.com/news/entertainment-arts-24464663
  5. http://www.theguardian.com/theobserver/2014/apr/20/observer-profile-banksy-street-art
  6. http://banksy.co.uk/
"https://ml.wikipedia.org/w/index.php?title=ബാങ്ക്സി&oldid=4021208" എന്ന താളിൽനിന്ന് ശേഖരിച്ചത്