ജോർദാനൂസ് കാറ്റലാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫ്രയർ ജോർഡാനൂസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിന്നാലാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ കേരളത്തിലെത്തിയ കത്തോലിക്കാ മിഷനറിയാണ് ഫ്രയർ ജോർഡാനൂസ് .(Jordanus Catalan).അദ്ദേഹമായിരുന്നു ഭാരതത്തിലെ ആദ്യത്തെ കത്തോലിക്കാ മെത്രാനും.1321ലും,1324 ലും ജോർഡാനൂസ് കേരളത്തിൽ വന്നിട്ടുണ്ട്. ഭാരതത്തിന്റെ പലഭാഗങ്ങളിലും ജോർഡാനൂസ് സഞ്ചരിച്ചിട്ടുണ്ടെങ്കിലും, കേരളത്തിൽ വിശിഷ്യാ കൊല്ലത്താണ് അദ്ദേഹം അധികകാലവും ചെലവഴിച്ചത്.സുവിശേഷപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകഴിഞ്ഞിരുന്ന ജോർഡാനൂസ് 1329 ൽ മിറാബിലിയ ഡിസ്ക്രിപ്ത എന്ന ഗ്രന്ഥം രചിക്കുകയും അത് ജോൺ XXII മൻ മാർപാപ്പയ്ക്കു സമർപ്പിയ്ക്കുകയും ചെയ്തു.[1]

അവലംബം[തിരുത്തുക]

  1. സഞ്ചാരികൾ കണ്ട കേരളം -കറന്റ് ബുക്ക്സ് 2007.പേജ് 147

ഇതും കാണുക[തിരുത്തുക]

Of Jordanus' Epistles there is only one MS., viz. Paris, National Library, 5006 Lat., fol. 182, r. and v.; of the Mirabilia also one MS. only, viz. London, British Museum, Additional MSS., 19,513, fols. 3, r.f 2 r.

"https://ml.wikipedia.org/w/index.php?title=ജോർദാനൂസ്_കാറ്റലാനി&oldid=3964730" എന്ന താളിൽനിന്ന് ശേഖരിച്ചത്