ഡിസ്സി ഡീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിസ്സി ഡീൻ
പിച്ചർ
Born: (1910-01-16)ജനുവരി 16, 1910
ലൂക്കാസ്, അർക്കൻസാ
Died: ജൂലൈ 17, 1974(1974-07-17) (പ്രായം 64)
റെനോ, നെവാഡ
Batted: RightThrew: Right
MLB debut
സെപ്റ്റംബർ 28, 1930 for the സെന്റ്. ലൂയിസ് കാർഡിനൽസ്
Last MLB appearance
സെപ്റ്റംബർ 28, 1947 for the സെന്റ്. ലൂയിസ് ബ്രൗൺസ്
Career statistics
Win–Loss record150–83
Earned run average3.02
Strikeouts1,163
Teams
Career highlights and awards
Induction1953
Vote79.17% (ninth ballot)

പ്രമുഖനായ അമേരിക്കൻ ബേസ്ബാൾ താരമായിരുന്നു ഡിസ്സി ഡീൻ(ജനുവരി 16, 1910 – ജൂലൈ 17, 1974).

ജീവിതരേഖ[തിരുത്തുക]

ലൂക്കാസിൽ 1911 ജ. 16-ന് ജനിച്ചു. രണ്ടാം തരം വരെ പഠിച്ച ശേഷം സ്ക്കൂളുപേക്ഷിച്ച ഇദ്ദേഹം പതിനാറു വയസ്സു വരെ സ്വന്തമായി അധ്വാനിച്ചു ജീവിക്കുകയായിരുന്നു. തുടർന്ന് മൂന്നു വർഷം അമേരിക്കൻ പട്ടാളത്തിൽ സേവനമനുഷ്ഠിച്ചു. 1930 മുതൽ സെന്റ് ലൂയീസിന്റെ അംഗീകൃത കായിക താരമായി. 1932 മുതൽ 37 വരെയുളള കാലയളവിനുള്ളിൽ അവർക്കു വേണ്ടി ബേസ്ബാൾ റിക്കാർഡുകൾ കുറിച്ചു. 1938 മുതൽ 41 വരെ ചിക്കാഗോ നാഷണൽ ലീഗിനു വേണ്ടിയായിരുന്നു കളിച്ചിരുന്നത്. 1934 ആയപ്പോൾത്തന്നെ ഇദ്ദേഹം മുപ്പതിലേറെ ഗെയിമുകളിൽ വിജയം കരസ്ഥമാക്കിയിരുന്നു. അമേരിക്കയിലെ ഏറ്റവും വിഖ്യാതനായ ബേസ്ബാൾ കളിക്കാരനായിരുന്ന ഇദ്ദേഹത്തിന് 1941-ൽ കൈയ്ക്ക് പറ്റിയ പരിക്കു കാരണം കളിയോട് വിടപറയേണ്ടിവന്നു. തുടർന്ന് കായിക പ്രക്ഷേപണ രംഗത്ത് ഇദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. 150 ലേറെ 'പിച്ചിംഗ്' വിജയങ്ങൾ നേടിയ ഇദ്ദേഹം 1974 ജൂ. 17-ന് അന്തരിച്ചു.

അവലംബം[തിരുത്തുക]

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിസ്സി ഡീൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡിസ്സി_ഡീൻ&oldid=2045416" എന്ന താളിൽനിന്ന് ശേഖരിച്ചത്