ഉസ്താദ് റഷീദ് ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉസ്താദ് റഷീദ് ഖാൻ
ഉസ്താദ് റഷീദ് ഖാൻ
ഉസ്താദ് റഷീദ് ഖാൻ
പശ്ചാത്തല വിവരങ്ങൾ
ജനനം(1968-07-01)1 ജൂലൈ 1968
Sahaswan, Budaun, Uttar Pradesh, India
ഉത്ഭവം ബദായൂൻ , ഉത്തർ‌പ്രദേശ് , ഇന്ത്യ
മരണം9 ജനുവരി 2024(2024-01-09) (പ്രായം 55)
Kolkata, West Bengal, India
വിഭാഗങ്ങൾഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം,
രാംപൂർ-സഹസ്വാൻ ഘരാന
തൊഴിൽ(കൾ)ശാസ്ത്രീയസംഗീതജ്ഞൻ
വർഷങ്ങളായി സജീവം1977–ഇന്നു വരെ

ഉസ്താദ് റഷീദ് ഖാൻ , ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ പ്രശസ്ത വായ്പ്പാട്ടുകാരിൽ ഒരാൾ ആണ്, (1 July 1968 – 9 January 2024). 1968 ജൂലൈ 1 ന് ഉത്തർപ്രദേശിലെ ബദായൂൻ പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്.[1] സഹസ്വാൻ ഘരാന പിന്തുടരുന്ന അദ്ദേഹം ഈ ഘരാന സ്ഥാപിച്ച ഇനായത് ഹുസ്സൈൻ ഖാൻ'ന്റെ പേരമകനുമാണ്. സോമ ഖാൻ ആണ് ഇദ്ദേഹത്തിന്റെ പത്നി.

പ്രായം കൊണ്ടു ചെറുപ്പമെങ്കിലും, ശ്രുതി മാധുര്യവും, ശബ്ദ നിയന്ത്രണവും കൊണ്ട് ധാരാളം ആരാധകരെ അദ്ദേഹം ആകർഷിച്ചിട്ടുണ്ട്. വിളംബിത കാലത്തിൽ ഖയാൽ പാടുന്നതിൽ അഗ്രഗണ്യമായ പ്രാവീണ്യമാണ് അദ്ദേഹത്തിനുള്ളത്. "ഇന്ത്യൻ സംഗീതത്തിന്റ വായ്പാട്ട് മേഖലയ്ക്ക് ഒരു ഭാവി വാഗ്‌ദാനമാണ് ഇദ്ദേഹം" എന്ന് 1988-ൽ റഷീദ് ഖാന്റെ കച്ചേരി കണ്ടു നിന്ന പണ്ഡിറ്റ് ഭീംസെൻ ജോഷി പറയുകയുണ്ടായി[2][3] 1987-ൽ ആകാശവാണി അദ്ദേഹത്തിന് “A" ഗ്രേഡ് നൽകി. 1988-ൽ ആദ്യത്തെ റെക്കോർഡ് പുറത്തിറക്കി. ധാരാളം വിദേശപര്യടനങ്ങളും പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. ശാസ്ത്രീയ സംഗീതമെന്ന പോലെ അർധശാസ്ത്രീയ ഗാനങ്ങളായ തും‌റികൾ പാടുന്നതിലും അഗണ്യമായ പാടവം റഷീദ് ഖാനുണ്ട്.

ആദ്യകാല ജീവിതം[തിരുത്തുക]

1968 ജൂലൈ 1 ന് ഉത്തർപ്രദേശിലെ ബദായൂൻ പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. അമ്മയുടെ അമ്മാവൻ ആയ നിസാർ ഹുസ്സൈൻ ഖാനിൽ നിന്നും സ്വന്തം വീട്ടിൽ താമസിച്ചു തന്നെ അദ്ദേഹം സംഗീതത്തിന്റെ ബാലപാഠങ്ങൾ കരസ്ഥമാക്കാൻ സാധിച്ചു. ഉസ്താദ് ഗുലാം മുസ്‌തഫ ഖാന്റെ അനന്തരവൻ ആണ് ഇദ്ദേഹം.

കുട്ടിക്കാലത്തു ഇദ്ദേഹം ശാസ്ത്രീയ സംഗീതത്തിൽ അഭിരുചി ഒന്നും കാണിച്ചിരുന്നില്ല. ഗുലാം മുസ്‌തഫ ഖാൻ സംഗീതത്തിലുള്ള അദ്ദേഹത്തിന്റ കഴിവ് ആദ്യമായി തിരിച്ചറിയുകയും കുറച്ചു കാലം മുംബൈയിൽ വെച്ച് അദ്ദേഹത്തെ സംഗീതം പഠിപ്പിയ്ക്കുകയും ചെയ്തു.[4] എന്നിരുന്നാലും നിസാർ ഹുസ്സൈൻ ഖാൻ തന്നെയായിരുന്നു അദ്ദേഹത്തിന്റ പ്രധാന ഗുരു. ബദായൂനിലെ റഷീദ് ഖാന്റെ ഗൃഹത്തിൽ വെച്ച് തന്നെയാണ് നിസാർ ഹുസ്സൈൻ ഖാൻ അദ്ദേഹത്തെ സംഗീതം അഭ്യസിപ്പിച്ചിരുന്നത്. കർക്കശക്കാരനായ നിസാർ ഹുസ്സൈൻ ഖാന്റെ ശിക്ഷണത്തിൽ അതിരാവിലെ നാല് മണിയ്ക്ക് എണീറ്റ് അദ്ദേഹത്തിന് സാധകം ചെയ്യേണ്ടി വന്നിരുന്നു. അതിനു ശേഷം ഓരോ ദിവസവും മണിക്കൂറുകളോളം അദ്ദേഹത്തിന് സ്വരസ്ഥാനങ്ങൾ അഭ്യസിയ്ക്കേണ്ടി വന്നിട്ടുണ്ട്.[5][6] ചിലപ്പോൾ ഒരു ദിവസം മുഴുവൻ ഒരു സ്വരസ്ഥാനം തന്നെ ആവർത്തിച്ചു പഠിയ്ക്കേണ്ടി വരും. കുട്ടിയായിരുന്ന റഷീദ് ഖാന് അക്കാലത്ത് ഇത്തരത്തിലുള്ള പഠനം ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടെങ്കിലും പിൽക്കാലത്തെ അദ്ദേഹത്തിന്റ സംഗീതശൈലിയെ രൂപപ്പെടുത്തുന്നതിൽ ഇത് വളരെ സഹായിച്ചിട്ടുണ്ട്. ഏതാണ്ട് പതിനെട്ട് വയസിന് ശേഷമാണ് അദ്ദേഹത്തിന് ഇതിൽ കുറച്ചു താല്പര്യം തോന്നിത്തുടങ്ങിയത്.[5]

സംഗീതജീവിതം[തിരുത്തുക]

പതിനൊന്ന് വയസ്സിൽ റഷീദ് ഖാൻ തന്റെ ആദ്യത്തെ സംഗീതകച്ചേരി നടത്തി. 1978 ൽ അദ്ദേഹം ഡൽഹിയിലെ ഐ.ടി.സി യിൽ കച്ചേരി അവതരിപ്പിച്ചു. 1980 ഏപ്രിൽ മാസത്തിൽ നിസാർ ഹുസ്സൈൻ ഖാൻ കൽക്കട്ടയിലെ ഐ.ടി.സി റിസർച്ച് അക്കാഡമിയിൽ ചേർന്നതോടെ റഷീദ് ഖാനും അവിടെ വിദ്യാർത്ഥിയായി ചേർന്നു.[2] 1994 ആയപ്പോഴേയ്ക്കും അദ്ദേഹം ഔദ്യാഗികമായി അക്കാദമിയിലെ ഒരു സംഗീതകാരൻ എന്ന പദവിയിൽ എത്തി.

സംഗീതശൈലി[തിരുത്തുക]

രാംപൂർ-സഹസ്വാൻ ഗായകി (സംഗീതശൈലി), ഗ്വാളിയോർ ഘരാനയുമായി വളരെ അടുത്ത ബന്ധമുള്ളതാണ്. വിളംബിത-മധ്യ കാലങ്ങളിൽ, ഗാംഭീര്യസ്വരത്തിൽ, സങ്കീർണമായ താളഘടനയോടെ അവതരിപ്പിയ്ക്കപ്പെടുന്ന കൃതികളാണ് ഇതിന്റെ പ്രത്യേകത. നിസാർ ഹുസ്സൈൻ ഖാന്റെ ശൈലിയിൽ വിളംബിതകാലത്തിലുള്ള തന്റെ ഖയാൽ ആലാപനങ്ങളിൽ അദ്ദേഹം വളരെ പതിഞ്ഞ വിസ്താരങ്ങൾ ഉൾപ്പെടുത്തുന്നു. മറ്റു പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞരായ അമീർ ഖാൻ, ഭീംസെൻ ജോഷി എന്നിവരുടെ ശൈലികളും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുള്ളതായി കാണാം.

തന്റെ ഗുരുവിനെ പോലെ തന്നെ തരാനകൾ പാടുന്നതിലും അദ്ദേഹത്തിന് പ്രാഗൽഭ്യം ഉണ്ട്. എന്നാൽ ഉപകരണ-സംഗീതശൈലിയെ അടിസ്ഥാനപ്പെടുത്തിയുള്ള തന്റെ ഗുരുവിന്റെ ശൈലിയിൽ നിന്നും വിഭിന്നമായി ഖയാൽ രീതിയിൽ തരാനകൾ അവതരിപ്പിയ്ക്കാനാണ് റഷീദ് ഖാൻ ശ്രമിയ്ക്കാറ്.

അദ്ദേഹത്തിന്റെ രാഗവിസ്താരങ്ങളിൽ വൈകാരികതയുടെ പല തലങ്ങൾ ഉള്ളതായി കാണാം. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ : "ചിലപ്പോൾ ആലാപനത്തിൽ ആയിരിയ്ക്കും വൈകാരികതയുടെ അതിസ്പർശം കടന്നു വരുന്നത്, ചിലപ്പോൾ ബന്ദിഷ് പാടുമ്പോൾ ആയിരിയ്ക്കും, ചിലപ്പോൾ കവിതയുടെ വരികൾക്ക് അർത്ഥം നൽകാനായിട്ടായിരിയ്ക്കാം".[5] ഈ വൈകാരികത അദ്ദേഹത്തിന്റെ സംഗീതത്തിന് ഒരു ആധുനികമാനം നൽകുന്നു. സാങ്കേതികതയ്ക്കും സങ്കീർണമായ സ്വരഘടനകളുടെ കൃത്യമായ ആവിഷ്കാരത്തിനും ഊന്നൽ കൊടുത്തുള്ള അദ്ദേഹത്തിന്റെ ഗുരുക്കന്മാരുടെ ശൈലിയിൽ നിന്നും ഏറെ വിഭിന്നമാണ് ഇത്.[7]

ശുദ്ധ ഹിന്ദുസ്ഥാനി സംഗീതത്തെ ജനപ്രിയസംഗീതവുമായി ചേർത്തുള്ള ഫ്യൂഷൻ സംഗീതരംഗത്തും റഷീദ് ഖാൻ ചില ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.[5]

അവാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; KhanBio എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 "Padmashree Rashid Khan". ITC SRA. Retrieved 9 May 2007.The SRA site gives the Bhimsen Joshi accolade as: "One of the most notable torchbearers of the Hindustani classical tradition in the twenty first century"
  3. Music Label fusion3.com Archived 2019-04-18 at the Wayback Machine.
  4. "Rashid Khan Biography: Background". Archived from the original on 2019-03-07. Retrieved 18 April 2019.This page is official Rashid Khan website l ustadrashidkhan.com
  5. 5.0 5.1 5.2 5.3 G. Jayakumar (22 September 2006). "An offering to the Almighty". The Hindu. Archived from the original on 2007-10-01. Retrieved 18 April 2019.
  6. "Artist of the month: Rashid Khan". ITC Sangeet Research Academy. 1 September 2002. Retrieved 18 April 2019.
  7. "Hindustani Classical Music Concert (Vocal) – Ustad Rashid Khan". ICM 2010. Retrieved 18 April 2019.Hindustani Classical Music Concert (Vocal) – Ustad Rashid Khan
  8. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved 21 July 2015.
  9. Parande, Shweta (2014-02-28). "Mirchi Music Awards 2014 winners: Shahrukh Khan, Farhan Akhtar honoured; Aashiqui 2 wins 7 trophies". India.com (in ഇംഗ്ലീഷ്). Retrieved 2018-04-24.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉസ്താദ്_റഷീദ്_ഖാൻ&oldid=4047445" എന്ന താളിൽനിന്ന് ശേഖരിച്ചത്