ആകാംക്ഷ (വ്യാകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരുപദത്തിന്റെ അർത്ഥത്തിനു പൂർത്തിവരുത്തുന്നതിന് -മറ്റു പദങ്ങളുടെ അപേക്ഷ വരുന്നതിന് 'ആകാംക്ഷ' എന്നാണ് കേരള പാണിനി നൽകുന്ന നിർവചനം

ഒരു വാക്യത്തിലെ പദങ്ങൾ തമ്മിലുള്ള പരസ്പര ബന്ധമാണ് ആകാംക്ഷ. ക്രിയയ്ക്ക് കാരകങ്ങളോട്, കാരകങ്ങൾക്ക് ക്രിയയോട്, വിശേഷ്യത്തിന് വിശേഷണത്തോട്, വിശേഷണത്തിന് വിശേഷ്യത്തോട്, ഗതിക്ക് വിഭക്തിയോട്, വിഭക്തിക്ക് ഗതിയോട് എന്നിങ്ങനെ ശബ്ദങ്ങളുടെ വേർപെടുത്താൻ പാടില്ലാത്ത ബന്ധത്തിനാണ് ആകാംക്ഷ എന്നു പറയുന്നത്.

അവലംബം[തിരുത്തുക]

  1. * കേരളപാണിനീയം
"https://ml.wikipedia.org/w/index.php?title=ആകാംക്ഷ_(വ്യാകരണം)&oldid=1384257" എന്ന താളിൽനിന്ന് ശേഖരിച്ചത്