അമൽ കുമാർ റായ്ചൗധരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമൽ കുമാർ റായ്ചൗധരി
ജനനം1924
ദേശീയതIndian
കലാലയംPresidency College, Kolkata
അറിയപ്പെടുന്നത്General Relativity
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾAsutosh College[1]
Indian Association for the Cultivation of Science
Presidency College, Kolkata

അമൽ കുമാർ റായ്ചൗധരി (14 September 1923 – 18 June 2005) ഭൗതികശാസ്ത്രജ്ഞനായിരുന്നു.സാമാന്യമായ ആപേക്ഷികതയിലും പ്രപഞ്ചഘടനാശാസ്‌ത്രത്തിലും ഗവേഷണം നടത്തി.സ്വന്തം പേരിലുള്ള റായ് ചൗധരിയുടെ സൂത്രവാക്യമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.

വിദ്യാഭ്യാസവും ആദ്യകാല ജീവിതവും[തിരുത്തുക]

സുരേഷ്ചന്ദ്ര റായ് ചൗധരിയും സുരബാലയുമായിരുന്നു അച്ഛനമ്മമാർ. ഇപ്പോൾ ബംഗളാദേശിന്റെ ഭാഗമായ ബരിസാൽ ആണു അദ്ദേഹത്തിന്റെ ജന്മസ്ഥലം. കോൽകൊട്ടയിലെ ഹിന്ദു സ്കൂളിൽ നിന്നും മെട്രിക്കുലേഷൻ പാസ്സായശേഷം 1942ൽ പ്രെസിഡൻസി കോളെജിൽ നിന്നും ബിരുദം നേടി.കൽക്കട്ട യൂണിവേഴ്സിറ്റിയിൽ നിന്നും 1944ൽ എം.എ കരസ്ഥമാക്കി.

ഔദ്യോഗിക ജീവിതം[തിരുത്തുക]

ഡിഗ്രീ കരസ്ഥമാക്കിയശേഷം അദ്ദേഹം നാലു വർഷം പരീക്ഷണങ്ങളിൽ മുഴുകി. ഈ നാലു വർഷം സ്വയം,ഡിഫറൻഷ്യൽ ജ്യാമിതിയും സാമാന്യമായ ആപേക്ഷികതയും പഠിച്ചു. 1852ൽ,ഐ.എ.സി.എസിൽ ഗവേഷണം നടത്തി.തുടർന്നു 1959ൽ അദ്ദേഹത്തിനു ഡോക്ടറേറ്റു ലഭിച്ചു.1961ൽ പ്രെസിഡൻസി കോളെജിൽ തന്നെ ചേർന്നു വൈകിയാണെങ്കിലും 1970കളിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഇന്ത്യയിൽ പരക്കെ അംഗീകരിക്കപ്പെട്ടു.[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-02-12.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-07-04. Retrieved 2014-02-09. Archived 2013-07-04 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=അമൽ_കുമാർ_റായ്ചൗധരി&oldid=3776234" എന്ന താളിൽനിന്ന് ശേഖരിച്ചത്