അടൂർ ഭവാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അടൂർ (വിവക്ഷകൾ) എന്ന താൾ കാണുക. അടൂർ (വിവക്ഷകൾ)
അടൂർ ഭവാനി
അടൂർ ഭവാനി
തൊഴിൽചലച്ചിത്രനടി
അടൂർ ഭവാനി
ജനനം1929 വൃശ്ചികമാസം 5
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രനടി
ജീവിതപങ്കാളി(കൾ)ജനാർദ്ദനൻ പിള്ള
കുട്ടികൾരാജീവ്‌


മലയാളചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു അടൂർ ഭവാനി. നിരവധി സിനിമകളിൽ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് ശ്രദ്ധനേടിയ നടിയായിരുന്നു. പത്തനംതിട്ട ജില്ലയിലുള്ള അടൂരാണ് സ്വദേശം.

ജീവിതരേഖ[തിരുത്തുക]

അടൂർ ഭവാനിയുടെ സഹോദരി അടൂർ പങ്കജവും അറിയപ്പെടുന്ന ഒരു അഭിനേത്രിയായിരുന്നു.

ചലച്ചിത്രരേഖ[തിരുത്തുക]

ശരിയോ തെറ്റോ ആണ് ആദ്യ ചലച്ചിത്രം. സേതുരാമയ്യർ സി.ബി.ഐ അവസാനത്തെ ചിത്രവും. രാമു കാര്യാട്ടിന്റെ ചെമ്മീൻ (1965) എന്ന ചലച്ചിത്രത്തിലെ അഭിനയത്തോടുകൂടി ശ്രദ്ധിക്കപ്പെട്ടു. 2009 ഒക്ടോബർ 25-ന് അടൂരിലെ സ്വവസതിയിൽ അന്തരിച്ചു.[1] 1927-ൽ കുഞ്ഞിരാമൻ പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകളായി അടൂരിൽ ജനിച്ചു. മനക്കര ഗോപാലപ്പിള്ളയുടെ വേലുത്തമ്പി ദളവ എന്ന നാടകത്തിൽ കൊട്ടരക്കരയുടെ അമ്മയായി അഭിനയിച്ചുകൊണ്ടായിരുന്നു അഭിയയ ജീവിതത്തിന്റെ തുടക്കം.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

1969-ൽ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മ' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട് ഭവാനിക്ക്. പിന്നീട് ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രേംജി പുരസ്‌കാരവും[1] 2002-ൽ മാതൃഭൂമി-മെഡിമിക്സ് ചലച്ചിത്രസപര്യ ആയുഷ്കാല നേട്ടങ്ങൾക്കുള്ള പുരസ്കാരവും 2008-ൽ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരവും ഭവാനിയെ തേടിയെത്തി.

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അടൂർ ഭവാനി

അവലംബം[തിരുത്തുക]

  1. 1.0 1.1 "അടൂർ ഭവാനി അന്തരിച്ചു". മാതൃഭൂമി. 2009-10-25. Archived from the original on 2009-10-28. Retrieved 2009-10-25.
  2. "'വേലുത്തമ്പി ദളവ'യിൽ തുടങ്ങിയ അഭിനയ സപര്യ". മാതൃഭൂമി. Archived from the original on 2011-01-19. Retrieved 2014-01-20.


"https://ml.wikipedia.org/w/index.php?title=അടൂർ_ഭവാനി&oldid=3800914" എന്ന താളിൽനിന്ന് ശേഖരിച്ചത്