സിയാവുദ്ദീൻ സർദാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ziauddin Sardar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ziauddin Sardar
Sardar at a International Futures Studies Seminar in Quito (Ecuador)
ജനനം (1951-10-31) ഒക്ടോബർ 31, 1951  (72 വയസ്സ്)
ദേശീയതBritish
വിദ്യാഭ്യാസംCity University, London
തൊഴിൽscholar, writer, cultural critic
വെബ്സൈറ്റ്http://www.ziauddinsardar.com

പ്രസിദ്ധനായ ഒരു പാക്-ബ്രിട്ടീഷ് പണ്ഢിതനും ഗ്രന്ഥകാരനും സാംസ്കാരികവിമർശകനുമാണ് സിയാവുദ്ദീൻ സർദാര്‍. സമകാലിക മുസ്ലിം ബുദ്ധിജീവികളിൽ പ്രമുഖനാണ്‌ അദ്ദേഹം. 1951 ഒൿറ്റോബർ 31 ന് പാകിസ്താനിൽ ജനനം.ബ്രിട്ടനിലെ 100 ബുദ്ധിജീവികളിൽ ഒരാളായി അദ്ദേഹത്തെ പ്രോസ്പെക്റ്റ് മാഗസിൻ തിരഞ്ഞെടുത്തിരുന്നു.[1]ന്യൂ സ്റ്റേറ്റ്സ്മാൻ പത്രത്തിലെ സ്ഥിരം കോളമെഴുത്തുകാരനാണ്‌.ഫ്യൂചേർസ് എന്ന മാസികയുടെ എഡിറ്ററാണ്‌ അദ്ദേഹം . ശാസ്ത്രം, ഇസ്ലാമികഭാവി, സാംസ്കാരിക ബന്ധങ്ങൾ തുടങ്ങിയ മേഖലകളിൽ ഏറെ പുസ്തകങ്ങളും ലേഖനങ്ങളുമെഴുതിയിട്ടുണ്ട്. അദ്ദേഹത്തിൻറെ Desperately Seeking Paradise: Journeys of a Sceptical Muslim എന്ന ഗ്രന്ഥം 'സ്വർഗം തേടി, നിരാശയോടെ' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദർ ബുക്സ് കോഴിക്കോട് ആണ് പ്രസാധകർ.[2]

ജീവിതരേഖ[തിരുത്തുക]

ബ്രിട്ടീഷ് മുസ്ലിം ബുദ്ധിജീവികൾക്കിടയിൽ പ്രസിദ്ധനായ സർദാർ 30 വർഷങ്ങൾക്കിടയിൽ സ്വന്തമായും സുഹൃത്ത് മെറിൽ ഡേവിസുമായി കൂട്ടു ചേർന്നും 45 ലേറെ പുസ്തകങ്ങൾ എഴുതുകയും സമാഹരിക്കുകയും ചെയ്തിട്ടുണ്ട്.Balti Britain: a Journey Through the British Asian Experience (Granta, 2008), How Do You Know: Reading Ziauddin Sardar on Islam, Science and Cultural Relations (Pluto, 2006), Desperately Seeking Paradise: Journeys of a Sceptical Muslim (Granta, 2006) തുടങ്ങിയവയാണ് അദ്ദേഹത്തിൻറേതായി ഏറ്റവും അവസാനമായി പ്രസിദ്ധീകൃതമായത്.

നിലവിൽ ലണ്ടനിലെ സിറ്റി യൂനിവേഴ്സിറ്റിയിൽ ഡിപ്പാർട്ട്‌മെൻറ് ഓഫ് ആർ‌ട്സ്, പോളിസി ആൻറ് മാനേജ്മെൻറിൽ ഉത്തരകൊളോണിയൽ പഠനവിഭാഗത്തിൽ വിസിറ്റിം‌ഗ് പ്രൊഫസർ, പ്രമുഖ ഭാവിപഠന പ്രസിദ്ധീകരണമായ Futures മാഗസിൻറെ എഡിറ്റർ, UK commision for Equality and Human Rights അംഗം എന്നീ ചുമതലകൾ വഹിക്കുന്നു. കൂടാതെ The Guardian, The Observer, New Statesman തുടങ്ങിയ ഇം‌ഗ്ലീഷ് മാഗസിനുകളിൽ സ്ഥിരമായി ലേഖനങ്ങൾ എഴുതാറുണ്ട്. 80 കളിൽ ഒരു കൂട്ടം മുസ്ലിം ബുദ്ധിജീവികൾ പ്രസിദ്ധീകരിച്ച് തുടങ്ങിയ Inquiry മാഗസിൻറെ സ്ഥാപക എഡിറ്റർമാരിലൊരാളായിരുന്നു. കൂടാതെ Nature, New Scientist തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ശാസ്ത്രലേഖകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പുസ്തകങ്ങൾ[തിരുത്തുക]

ശാസ്ത്രം ,മതം ,സംസ്കാരം തുടങ്ങിയ വിഷയങ്ങളിൽ നാല്പ്പതിലധികം പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.[1]

, Granta, London, 2005

  • Islam, Postmodernism and Other Futures: a Ziauddin Sardar reader, Pluto Press, London 2004 (introduced and edited by Sohail Inayatullah and Gail Boxwell).
  • The A to Z of Postmodern Life: Essays on Global Culture in the Noughties, Vision, 2002
  • Aliens R Us: The Other in Science Fiction Cinema, Pluto Press, London, 2002 (Edited with Sean Cubitt)
  • The Third Text Reader on Art, Culture & Theory, Continuum, London, 2002 (Edited with Rasheed Araeen and Sean Cubitt)
  • The Consumption of Kuala Lumpur, Reaktion Books, London, 2000.
  • Thomas Kuhn and the Science Wars, Icon Books, Cambridge, 2000
  • Orientalism (Concepts in the Social Sciences Series), Open University Press, 1999
  • Postmodernism and the Other: New Imperialism of Western Culture, Pluto Press, London, 1997
  • Explorations in Islamic Science, Mansell, London, 1989; Centre for the Studies on Science, Aligarh, 1996
  • Muslim Minorities in The West, Grey Seal, London, 1995 (edited with S. Z. Abedin)
  • An Early Crescent: The Future of Knowledge and Environment in Islam, Mansell, London, 1989
  • The Revenge of Athena: Science, Exploitation and the Third World, Mansell, London, 1988
  • The Touch of Midas: Science, Values and the Environment in Islam and the West, Manchester University Press, Manchester, 1982
  • Information and the Muslim World: A Strategy for the Twenty-first Century, Islamic Futures and Policy Studies, Mansell Publishing Limited, London and New York 1988
  • ദ ഇസ്ലാമിക് ഫ്യൂചേർസ്ല് ദ ഷൈപ് ഓഫ് ഐഡിയാസ് ടു കം, Mansell, London, 1986
  • ദ ഫ്യൂച്ചർ ഓഫ് മുസ്ലിം സിവിലൈസേഷൻ, Mansell, London, 1979
  • Islam: Outline of a classification scheme, Clive Bingley, London, 1979
  • Muhammad: Aspects of a Biography, Islamic Foundation, Leicester, 1978
  • Science, Technology and Development in the Muslim World, Croom Helm, London; Humanities Press, New Jersey; 1977
  • Sardar has also contributed a number of books to the Introducing... series published by Icon Books, including Introducing Islam, Introducing Chaos, Introducing Cultural Studies, Introducing Media Studies, Introducing Science Studies, Introducing Mathematics and Introducing Postmodernism.
  • വൈ ഡു പീപ്പിൾ ഹേറ്റ് അമേരിക്ക?(2002)
  • എ സിയാവുദ്ദീൻ സർദാർ റീഡർ(2003)

മെറിൽ ഡേവിസുമായി ചേർന്ന്[തിരുത്തുക]

ഡോക്യുമെന്ററി സിനിമ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 സ്വർഗം തേടി, നിരാശയോടെ,അദർ ബുക്സ് കോഴിക്കോട്, (പേജ്:17)
  2. "അതർ ബുക്സ്". Archived from the original on 2016-03-05. Retrieved 2010-01-25.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിയാവുദ്ദീൻ_സർദാർ&oldid=3809150" എന്ന താളിൽനിന്ന് ശേഖരിച്ചത്