യാഴ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yazh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യാഴ്

കേരളത്തിലും തമിഴ്നാട്ടിലും പ്രചാരമുണ്ടായിരുന്ന സംഗീതോപകരണമാണ് യാഴ്.[1]എന്നാൽ ഇന്ന് ഈ വാദ്യം ഏതാണ്ട് അപ്രത്യക്ഷമായെന്നുതന്നെ പറയാം. യാഴുകൾ പലതരമുണ്ട്[2]. അതിന്റെ ആദ്യരൂപം അറിയപ്പെടുന്നത് വിൽയാഴ് എന്നാണ്. ഭേരീയാഴ്, ശീരീയാഴ്, സകോടയാഴ്, മകരയാഴ് എന്നിവ പിന്നീടുണ്ടായ യാഴുകളാണ്.

മരം, പശുവിൻതോൽ, കമുകിൻപാള, ചെടികളിൽ നിന്ന് ചീന്തിയെടുക്കുന്ന നാരുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് യാഴ് നിർമ്മിക്കുന്നത്. കുഴൽ,വലിയ ഇലത്താളം, മദ്ദളം, മൊന്ത, തുടി, മിഴാവ് മുതലായ വാദ്യങ്ങളായിരുന്നു യാഴിന് അകമ്പടി സേവിച്ചിരുന്നത്. യാഴുകളെക്കുറിച്ച് സംഘകാലകൃതികളിൽ പരാമർശമുണ്ട്. അമാരാവതിയിൽ [3]നിന്ന് യാഴ് വായിച്ചുകൊണ്ട് നിൽക്കുന്നവരുടെ ശിലാചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വളരെ പഴക്കമുള്ള വാദ്യമാണ് യാഴെന്ന് ഈ വസ്തുതകൾ സൂചിപ്പിക്കുന്നു. അകനാനൂറ്, പുറനാനൂറ്, പെരുമ്പാണറ്റുപ്പടൈ, നറ്റിണൈ, പൊരുനരാറ്റുപ്പടൈ, പരിപാടൽ തുടങ്ങിയ തമിഴ് കാവ്യങ്ങളിൽ യാഴ് കുറിച്ച വാചകം ഉണ്ട്.

അവലംബം[തിരുത്തുക]

  1. http://www.india9.com/i9show/Yazh-54896.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-01-26. Retrieved 2006-01-26.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-08-21. Retrieved 2010-09-02.
  4. லலிதாராம் (February 15 – March 14, 2005). "யாழ் என்னும் இசைக்கருவி - ஒரு பார்வை". Varalaaru.com. No. 8.{{cite magazine}}: CS1 maint: date format (link)
"https://ml.wikipedia.org/w/index.php?title=യാഴ്&oldid=3642317" എന്ന താളിൽനിന്ന് ശേഖരിച്ചത്