വില്യം നിക്കോൾസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(William Nicholson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വില്യം നിക്കോൾസൺ
വില്യം നിക്കോൾസൺ
ജനനം(1753-12-13)ഡിസംബർ 13, 1753
മരണംമേയ് 21, 1815(1815-05-21) (പ്രായം 61)
ബ്ലൂംസ്‍ബറി, ഇംഗ്ലണ്ട്
ദേശീയതഇംഗ്ലീഷ്
അറിയപ്പെടുന്നത്'An Introduction to Nature Philosophy' എന്ന ഗ്രന്ഥത്തിന്റെ രചയിതാവു്,
വൈദ്യുത വിശ്ലേഷണം വഴി ജലത്തെ ഹൈഡ്രജനും ഓക്സിജനുമായി വേർതിരിച്ച ശാസ്ത്രജ്ഞൻ,
ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്ന ഹൈഡ്രോമീറ്റർ കണ്ടുപിടിച്ച വ്യക്തി എന്നീ നിലകളിൽ[1]
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംരസതന്ത്രജ്ഞൻ
എഴുത്തുകാരൻ

ഇംഗ്ലീഷ് രസതന്ത്രജ്ഞനും രസതന്ത്രത്തിലും തത്ത്വചിന്തയിലും നിരവധി ലേഖനങ്ങളെഴുതിയ വൈജ്ഞാനിക എഴുത്തുകാരനുമായിരുന്നു വില്യം നിക്കോൾസൺ.[1]

ജീവിതരേഖ[തിരുത്തുക]

1753 ഡിസംബർ 13നു ലണ്ടനിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കുറച്ചുകാലം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽ സേവനമനുഷ്ഠിച്ചു. 1775ൽ ആംസ്റ്റർഡാമിൽ എത്തിയ വില്യം അവിടെ കളിമൺപാത്ര വ്യവസായത്തിൽ ഏർപ്പെട്ട് ജീവിതവൃത്തി നേടി.

സംഭാവനകൾ[തിരുത്തുക]

'An Introduction to Nature Philosophy' എന്ന ഗ്രന്ഥത്തിന്റെ രചന, വൈദ്യുത വിശ്ലേഷണം വഴി ജലത്തെ ഹൈഡ്രജനും ഓക്സിജനുമായി വേർതിരിക്കുന്ന കണ്ടുപിടിത്തം, ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്ന ഹൈഡ്രോമീറ്ററിന്റെ കണ്ടുപിടിത്തം തുടങ്ങിയവ ഇദ്ദേഹത്തിന്റെ സംഭാവനകളിൽ ചിലതാണു്[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Encyclopaedia Britannica
"https://ml.wikipedia.org/w/index.php?title=വില്യം_നിക്കോൾസൺ&oldid=3091415" എന്ന താളിൽനിന്ന് ശേഖരിച്ചത്