ഡെവല്യൂഷൻ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(War of Devolution എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡെവെല്യൂഷൻ യുദ്ധം

ലൂയിസ് XIV യുദ്ധത്തിനിടയിൽ ഒരു കിടങ്ങ് സന്ദർശിക്കുന്നു. ചാൾസ് ലി ബ്രൻ വരച്ച ചിത്രം.
തിയതി24 May, 16672 May, 1668
സ്ഥലംസ്പാനിഷ് നെതർലൻഡ്സ്, ഫ്രാഞ്ചെ-കോംടെ
ഫലംഫ്രാൻസ് വിജയിച്ചു
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ഫ്രാൻസ് ഫ്രാൻസ് സ്പെയിൻ
പടനായകരും മറ്റു നേതാക്കളും
ലൂയിസ് XIVഓസ്ട്രുയയിലെ മറിയാന

ഫ്രാൻസിലെ രാജാവായിരുന്ന ലൂയി XIV 1667-68 കാലത്ത് സ്പെയിനിനെതിരായി നടത്തിയ യുദ്ധമാണ് ഡെവെല്യൂഷൻ യുദ്ധം.

സ്പെയിനിലെ രാജാവായിരുന്ന ഫിലിപ്പ് IV-ന്റെ (1605-65) പുത്രിയെയാണ് ലൂയി വിവാഹം കഴിച്ചിരുന്നത്. ഫിലിപ്പിന്റെ മരണത്തെത്തുടർന്ന് ലൂയി അധികാരക്കൈമാറ്റ പ്രശ്നം ഉന്നയിച്ചു. എന്നാൽ സ്ത്രീധനത്തിനുപകരമായി ലൂയിയുടെ പത്നി ഭരണാവകാശം ഉപേക്ഷിച്ചിരുന്നുവെന്ന് സ്പെയിൻ ചൂണ്ടിക്കാട്ടി. ലൂയി ഇതംഗീകരിക്കാൻ കൂട്ടാക്കിയില്ല. ഫ്രഞ്ചു സൈന്യം 1667-ൽ സ്പാനിഷ് സ്പാനിഷ് നെതർലൻഡ്സ് പിടിച്ചടക്കി. 1668 ജനുവരിയിൽ യുണൈറ്റഡ് പ്രോവിൻസുകൾ (നെതർലൻഡ്സിലെ സ്വതന്ത്ര രാജ്യങ്ങൾ) ഇംഗ്ളണ്ടും സ്വീഡനുമായി സഖ്യമുണ്ടാക്കി. എന്നാൽ സഖ്യരാഷ്ട്രങ്ങളും ഫ്രാൻസും തമ്മിൽ 1668 മേയിൽ എയ്-ലാ-ഷെഫേൽ ഉടമ്പടിയിലൂടെ സമാധാനം സ്ഥാപിച്ചു. ഇതനുസരിച്ച് സ്പാനിഷ് നെതർലൻഡ്സിന്റെ ഒരു ചെറിയ ഭാഗം മാത്രം ഫ്രാൻസിനു ലഭിക്കുകയും മറ്റെല്ലാ പ്രദേശങ്ങളും സ്പെയിനിനു തിരിച്ചു കിട്ടുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=ഡെവല്യൂഷൻ_യുദ്ധം&oldid=1692798" എന്ന താളിൽനിന്ന് ശേഖരിച്ചത്