വാമനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vamana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വാമനൻ
വാമനൻ മാവേലിയെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുന്നു. രാജാ രവിവർമ്മ വരച്ചത്

ഹൈന്ദവപുരാണങ്ങളനുസരിച്ച് മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. മഹാബലിയെ പാതാളത്തിലെ സുതലത്തിലേക്ക് അയക്കാൻ അവതരിച്ച “അവതാരം” ആയിരുന്നു വാമനൻ. മഹാവിഷ്ണുവിന്റെ ഒമ്പത് അവതാരങ്ങളിൽ മദ്ധ്യത്തിലെ എന്നനിലയിൽ ആണ് വാമനാവതാരം ശ്രദ്ധേയമാണ്. സ്വർഗം കീഴടക്കാൻ മഹായാഗം അസുര ചക്രവർത്തി മഹാബലിയുടെ അഹംബോധം നശിപ്പിക്കാനും, ഭൂമിയിലും ദേവലോകത്തും ശാന്തിയും സമാധാനവും തിരികെ കൊണ്ടുവരുവാനും ദേവമാതാവായ അദിതി, ഇന്ദ്രൻ എന്നിവരുടെ ആവശ്യപ്രകാരവും മഹാവിഷ്ണു വാമനാവതാരമെടുക്കുകയും മഹാബലിയോട് മൂന്നടി ഭിക്ഷയാചിക്കുകയും ചെയ്ത സന്ദർഭത്തിൽ, അദ്ദേഹം ഭക്തിയോടെ സർവ്വതും സമർപ്പിച്ചതിൽ പ്രസാദിച്ചു മഹാബലിയെ സ്വർഗവാസികൾ കൊതിക്കുന്ന "സുതലം" എന്ന സുന്ദരലോകത്തിന്റെെ ചക്രവർത്തതി ആക്കുകയും, അവിടെ മഹാബലിയുടെ കാവൽക്കാരനായി വാമനൻ നിലകൊള്ളുകയും, മഹാബലിയെ അടുത്ത മന്വന്തരത്തിലെ ഇന്ദ്രനായി സ്വർഗത്തിൽ വാഴിക്കുകയും ചെയ്തു എന്ന് ഭാഗവതത്തിൽ കഥയുണ്ട്. ഭാഗവതം അനുസരിച്ചു ക്രൂരനായ ഒരു അസുര ചക്രവർത്തിയാണ് മഹാബലി . ദൈവമാതാവായ സൂചി ദേവിയുടെ കുണ്ഡലങ്ങൾ പോലും ആക്രമിച്ചു തട്ടിയെടുക്കുന്ന മഹാബലി ദേവന്മാരെ നിഷ്കാസനരാക്കി മൂന്ന് ലോകങ്ങളും കീഴടക്കി.എന്നാൽ തിരുവോണനാളിൽ മഹാബലി ചക്രവർത്തി വാമനസമേതനായി തന്റെ പ്രജകളെ കാണാൻ ഭൂമിയിലേക്ക് എത്തുന്നു എന്നാണ് കേരളത്തിൽ പൊതുവെ ഉള്ള സങ്കൽപം.

"മാവേലി നാട് വാണീടും കാലം

മാനുഷ്യരെല്ലാരും ഒന്ന് പോലെ "

ഈ വരികളിൽ തുടങ്ങുന്ന കവിത അജ്ഞാത കർതൃകം എന്നാണ് പൊതുവെ ധരിച്ചു പോരുന്നത്. ജി ശങ്കരപിള്ളയുടെ മാവേലി ചരിതം എന്ന കാവ്യത്തിലെ ആണ് മേല്പറഞ്ഞ വരികൾ .[അവലംബം ആവശ്യമാണ്]

തൃപ്പൂണിത്തുറ കേന്ദ്രമാക്കി ഭരിച്ചിരിക്കുന്ന മാവേലി എന്ന ശൈവ രാജാവിനെ കുറിച്ചാണ് സത്യത്തിൽ ഈ വരികൾ ഉള്ളത്. വൈഷ്ണവരാൽ അദ്ദേഹം പുറത്താക്കപെടുകയും തൃപ്പുണിത്തുറ ക്ഷേത്രം വൈഷ്‌ണവ ക്ഷേത്രമാക്കി മാറ്റുകയും ചെയ്തു എന്നും പറയപ്പെടുന്നു . തൃപ്പുണിത്തുറ ക്ഷേത്ര വിധാനത്തിൽ ഇപ്പോഴും ശിവക്ഷേത്ര മാതൃകയാണ് ഉള്ളത്.

കാഞ്ഞിരപ്പള്ളിയിലെ ക്ഷേത്രത്തിലും മാവേലി ശാസനങ്ങൾ കാണാം.മാവേലിക്കര എന്ന പേര് വന്നതും മാവേലി രാജാവിൽ നിന്നുമാണ്.

അദിതിയുടേയും കശ്യപന്റെയും പുത്രനായാണ്‌ വാമനൻ ജനിച്ചത് [1]

അവലംബം[തിരുത്തുക]

  1. 265:22 - The Vishnu Purana, translated by Horace Hayman Wilson, 1840, at sacred-texts.com
"https://ml.wikipedia.org/w/index.php?title=വാമനൻ&oldid=3773834" എന്ന താളിൽനിന്ന് ശേഖരിച്ചത്