ജീവന്റെ മരം (ബഹ്‌റൈൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tree of Life (Bahrain) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജീവന്റെ മരം

ബഹ്‌റൈനിലെ ജബൽ ദുക്കാൻ പ്രദേശത്ത് നിന്ന് രണ്ട് കിലോമീറ്റർ (1.2 മൈൽ) ദൂരെയുള്ള മരുഭൂമിയിലാണ് ജീവന്റെ മരം (Tree of Life, Shajarat-al-Hayat) എന്ന വിശേഷണമുള്ള പ്രോസൊപിസ് സിനറാറിയ (Prosopis cineraria) [1] എന്ന മരം നിൽക്കുന്നത്. 9.75 മീറ്റർ (32 അടി) ഉയരമുള്ള ഈ മരം 500 വർഷം പഴക്കവും 7.6 മീറ്റർ (25 അടി) ഉയരമുള്ള മൺക്കുനയിലാണ് നിൽക്കുന്നത്. [2]

ഈ പ്രദേശത്ത് വളരുന്ന വളരെ വലിയ മരമെന്ന നിലയിലും 400 വർഷത്തെ പഴക്കമുള്ള മരമെന്ന നിലയിലും വളരെയധികം സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ഒരു വർഷം ഏകദേശം 50,000 സഞ്ചാരികൾ ഇവിടെ വരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

ഗോത്രസംസ്കാരത്തിന്റെ ആചാരങ്ങൾ ഈ മരത്തിനോട് ചേർന്ന് നടത്തപ്പെട്ടതായി കരുതപ്പെടുന്നുണ്ട്. 2010 ഓക്‌ടോബറിൽ പുരാവസ്തുശാസ്ത്രഞ്ജർ ഈ മരത്തിന്റെ സമീപപ്രദേശത്ത് ഖനനം നടത്തി കളിമൺ പാത്രങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്. [2] അതിൽ പലതും ഡിൽമൻ സംസ്കാരത്തിന്റെയത്ര പഴക്കമുള്ളതായി കണക്കാക്കുന്നുണ്ട്. [അവലംബം ആവശ്യമാണ്]

വരണ്ട കാലാവസ്ഥയിലും വളരുന്ന പ്രോസൊപിസ് മരങ്ങളുടെ വേരുകൾ വളരെയധികം ആഴ്ന്നിറങ്ങുന്നതാണ്. [3]

എൽ.എ. സ്റ്റോറി (L.A. Story) എന്ന സിനിമയിൽ ഈ മരം സൂചിപ്പിച്ചിട്ടുണ്ട്. [4]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Tree of Life, Bahrain". Wondermondo.
  2. 2.0 2.1 "Amphitheatre plan for Tree of Life". Trade Arabia. 2013-04-07.
  3. Sharp, Jay W. "The Mesquite". DesertUSA. Retrieved 2012-05-18.
  4. "L.A. Story Script - Dialogue Transcript". Drew's Script-O-Rama. Retrieved 2013-04-23.
"https://ml.wikipedia.org/w/index.php?title=ജീവന്റെ_മരം_(ബഹ്‌റൈൻ)&oldid=1812822" എന്ന താളിൽനിന്ന് ശേഖരിച്ചത്