തോമസ് കുര്യാളശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thomas Kurialacherry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അതിരൂപതാ മുൻ ബിഷപ്പ്  
തോമസ് കുര്യാളശേരി
ചങ്ങനാശ്ശേരി അതിരൂപതാ പ്രഥമ ബിഷപ്പ്
രൂപതചങ്ങനാശ്ശേരി അതിരൂപത
പിൻഗാമിമാർ ജയിംസ് കാളാശ്ശേരി
വ്യക്തി വിവരങ്ങൾ
ജനനംജനുവരി 14, 1873
ചമ്പക്കുളം (ചങ്ങനാശ്ശേരി), കേരളം, ഇന്ത്യ
മരണംജൂൺ 2, 1925
കബറിടംറോം, ഇറ്റലി
ദേശീയതഇന്ത്യ
വിഭാഗംസീറോ മലബാർ കത്തോലിക്കാ സഭ
ജീവിതവൃത്തിമെത്രാപ്പോലീത്ത

ക്രൈസ്തവസഭയിലെ ഒരു ദൈവദാസനാണ് മാർ തോമസ് കുര്യാളശേരി. (ജനനം: ജനുവരി 14, 1873; മരണം: ജൂൺ 2, 1925). ഇദ്ദേഹത്തിന്റെ നന്മയും ശ്രേഷ്ഠഗുണങ്ങളും പരിഗണിച്ച് ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ ബിഷപ്പ് കുര്യാളശേരിയെ വാഴ്ത്തപ്പെട്ടവാനാക്കുവാനുള്ള കല്പന നൽകി. ചങ്ങനാശേരി രൂപതയുടെ ആദ്യ ബിഷപ്പായിരുന്നു ഇദ്ദേഹം.[1] 1873 ജനുവരി 14 ന് കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ (അന്ന് കോട്ടയം ജില്ലയിലായിരുന്നു ചമ്പക്കുളം) ചമ്പക്കുളത്താണ് ഇദ്ദേഹത്തിന്റെ ജനനം.1925 ജൂൺ 2-ന് റോമിൽ വച്ച് അന്തരിച്ചു.

ജീവചരിത്രം[തിരുത്തുക]

പതിനാറാം വയസ്സിൽ റോമിലെ പ്രൊപ്പഗാന്താ കോളേജിൽ ചേർന്നു. പത്തു വർഷത്തെ പഠനം കഴിഞ്ഞ് 1899-ൽ വൈദികപ്പട്ടം സ്വീകരിച്ചു. 1911-ൽ ചങ്ങനാശ്ശേരിയുടെ വികാരി അപ്പസ്തോലിക്കയായി. സ്ത്രീകൾക്കു വേണ്ടി വാഴപ്പള്ളിയിൽ ആരാധനാമഠം 1908-ൽ സ്ഥാപിച്ചു. 1914-ൽ വീണ്ടും റോമിലെത്തി മാർപാപ്പയെ സന്ദർശിച്ചു. 1921-ൽ സെന്റ് ബർക്കുമാൻസ് കോളേജ് സ്ഥാപിക്കുന്നതിനായി മുൻ നിരയിൽ നിന്നു പ്രവർത്തിച്ചു. 1925-ൽ വീണ്ടും റോം സന്ദർശിക്കുകയും ആസമയത്ത് മരണമടയുകയും ചെയ്തു. വത്തിക്കാനു സമീപം റോമാ നഗരത്തിൽ സംസ്കരിച്ചു.

അവലംബം[തിരുത്തുക]

  1. "ചങ്ങനാശ്ശേരി അതിരൂപത -- മെത്രാപോലിത്തമാർ". Archived from the original on 2011-09-04. Retrieved 2011-08-15.
"https://ml.wikipedia.org/w/index.php?title=തോമസ്_കുര്യാളശേരി&oldid=3911427" എന്ന താളിൽനിന്ന് ശേഖരിച്ചത്