തോമസ് ഹാർഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thomas Hardy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തോമസ് ഹാർഡി
ജനനം(1840-06-02)2 ജൂൺ 1840
സ്റ്റിൻസ്ഫോർഡ്, ഡോർചെസ്റ്റർ, ഡോർസെറ്റ്,ഇംഗ്ലണ്ട്
മരണം11 ജനുവരി 1928(1928-01-11) (പ്രായം 87)
ഡോർചെസ്റ്റർ, ഡോർസെറ്റ്,ഇംഗ്ലണ്ട്
അന്ത്യവിശ്രമം
  • സ്റ്റിൻസ്ഫോർഡ് ഇടവക ദേവാലയം (ഹൃദയം)
  • കവിക്കോൺ, വെസ്റ്റ്മിൻസ്റ്റർ ആബ്ബി (ചിതാഭസ്മം)
തൊഴിൽനോവലിസ്റ്റ്, കവി, ചെറുകഥാകൃത്ത്
പഠിച്ച വിദ്യാലയംകിങ്ങ്സ് കോളജ് ഓക്സ്ഫോർഡ്]]
സാഹിത്യ പ്രസ്ഥാനംനാച്വറലിസം, വിക്ടോറിയൻ സാഹിത്യം
ശ്രദ്ധേയമായ രചന(കൾ)ടെസ്സ് ഓഫ് ദ ഡൂർബെർവിൽസ്,
ഫാർ ഫ്രം ദ മാഡിങ്ങ് ക്രൗഡ്,
കവിതാസമാഹാരം
പങ്കാളി
കയ്യൊപ്പ്

ഒരു ഇംഗ്ലീഷ് നോവലിസ്റ്റും കവിയും ആയിരുന്നു തോമസ് ഹാർഡി (2 ജൂൺ 1840 – 11 ജനുവരി 1928). ജോർജ്ജ് ഇലിയറ്റിന്റെ പാരമ്പര്യത്തിൽ പെട്ട ഒരു വിക്ടോറിയൻ യാഥാതഥ്യവാദി ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ കവിതകളിലും നോവലുകളിലും വേഡ്സ്‌വർത്തിനെപ്പോലുള്ള കാല്പനികരുടെ സ്വാധീനവും കാണാം.[1] ചാൾസ് ഡാർവിനും അദ്ദേഹത്തിന്റെ ചിന്തയേയും രചനകളേയും സ്വാധീനിച്ചു.[2] ചാൾസ് ഡിക്കൻസിനെപ്പോലെ അദ്ദേഹവും വിക്ടോറിയൻ സമൂഹത്തിന്റെ രീതികളിൽ പലതിന്റേയും തീവ്രവിമർശകനായിരുന്നു. എങ്കിലും ഡിക്കൻസ് നഗരജീവിതം ചിത്രീകരിച്ചപ്പോൾ ഹാർഡി പ്രധാനമായും ശ്രദ്ധിച്ചത് ഗ്രാമീണസമൂഹത്തിന്റെ ശോഷണം ചിത്രീകരിക്കുന്നതിലാണ്.

ജീവിതകാലമത്രയും കവിതകൾ രചിക്കുകയും പ്രധാനമായും ഒരു കവിയായി സ്വയം വിലയിരുത്തുകയും ചെയ്തെങ്കിലും ഹാർഡിയുടെ കവിതകളുടെ ആദ്യസമാഹാരം വെളിച്ചം കണ്ടത് 1898-ൽ മാത്രമാണ്. അതു കൊണ്ട് അദ്ദേഹത്തിന്റെ ആദ്യകാലയശ്ശസ് ഫാർ ഫ്രം ദ മാഡിങ്ങ് ക്രൗഡ് (1874), കാസ്റ്റർബ്രിഡ്ജിലെ മേയർ (1886), ടെസ് ഓഫ് ദ ഡൂർബെർവിൽസ് (1891), ജൂഡ് ദ ഒബ്സ്ക്യൂർ (1895) എന്നീ നോവലുകളെ ആശ്രയിച്ചായിരുന്നു. എന്നാൽ 1950-കൾ മുതൽ ഇംഗ്ലീഷ് ഭാഷയിലെ ഒരു മുഖ്യകവി എന്ന നിലയിൽ അദ്ദേഹം കൂടുതൽ അംഗീകരിക്കപ്പെട്ടു. 1950-60-കളിൽ ഫിലിപ്പ് ലാർക്കിൻ, ഇലിസബത്ത് ജെന്നിങ്ങ്സ് തുടങ്ങിയ കവികൾ അദ്ദേഹത്തിന്റെ പ്രഭാവത്തിൽ വന്നു.[3]

ആനുകാലികങ്ങളിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ട ഹാർഡിയുടെ നോവലുകൾ മിക്കവയും, പകുതി സാങ്കല്പികം എന്നു പറയാവുന്ന 'വെസക്സ്' എന്ന പ്രദേശം പശ്ചാത്തലമാക്കിയാണ്. സ്വന്തം ജന്മവാസനകളുടേയും സാമൂഹ്യസാഹചര്യങ്ങളുടേയും ഇരകളായ മനുഷ്യരുടെ ദുരന്തമാണ് അവയുടെ വിഷയം. ഹാർഡിയുടെ വെസക്സിന്റെ മാതൃക, മദ്ധ്യകാലത്തെ ആംഗ്ലോസാക്സൻ രാജ്യമായിരുന്നു. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡോർസെറ്റ്, വിൽറ്റ്ഷയർ, ഡെവോൺ, ഹാമ്പ്ഷയർ, ബർക്ക്ഷയറിന്റെ ഏറിയ ഭാഗം എന്നിവ അതിൽ ഉൾപ്പെടുന്നതായി കരുതപ്പെടുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

തോമസ് ഹാർഡി 1840 ജൂൺ 2-ന് ഇംഗ്ലണ്ടിൽ ഡോർസെറ്റിലെ ഡോർചെസ്റ്ററിനു കിഴക്കുള്ള സ്റ്റെൻസ്ഫോർഡ് പാരിഷിലെ ഹയർ ബോക്ഹാംപ്റ്റൺ (അന്നത്തെ ബോക്ഹാംട്ടോൺ) എന്ന ഒരു കുഗ്രാമത്തിൽ ജനിച്ചു. അവിടെ അദ്ദേഹത്തിന്റ പിതാവ് തോമസ് (ജീവിത കാലം: 1811-1892) കല്പണിക്കാരനും പ്രദേശിക കെട്ടിടംപണിക്കാരനുമായി ജോലി ചെയ്തിരുന്നു. 1839 അവസാനത്തിൽ ബീമിൻസ്റ്ററിൽ വച്ച് അദ്ദേഹത്തിന്റെ മാതാവായ ജെമിമയെ (മുമ്പ്, ഹാൻഡ്; 1813-1904) പിതാവു വിവാഹം ചെയ്തു.[4]

അവലംബം[തിരുത്തുക]

  1. Dennis Taylor, "Hardy and Wordsworth". Victorian Poetry, vol.24, no.4, Winter, 1986.
  2. Gillian Beer, Darwin's Plots. Cambridge: Cambridge University Press, 2009.
  3. Donald Davie,Thomas Hardy and British Poetry. London: Routlefge and Kegan Paul, 1973.
  4. "FreeBMD Home Page". www.freebmd.org.uk.
"https://ml.wikipedia.org/w/index.php?title=തോമസ്_ഹാർഡി&oldid=3739313" എന്ന താളിൽനിന്ന് ശേഖരിച്ചത്