ടെട്രിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tetris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tetris
അഞ്ചാം തലമുറ ഐപോഡിൽ പ്രവർത്തിക്കുന്ന ടെട്രിസ് (2006).
വികസിപ്പിച്ചത്
പുറത്തിറക്കിയത്
രൂപകൽപ്പനഅലെക്സീ പായിറ്റ്നോവ്
സംഗീതംഹിരോകാസു ടനാക[1]
പ്ലാറ്റ്ഫോം(കൾ)
പുറത്തിറക്കിയത്
ജൂൺ 6, 1984
  • യഥാർത്ഥ പതിപ്പ്USSR ജൂൺ 6, 1984 ഡോസ്വ.അ. 1986
    പിസിവ.അ. 1986
    ആംസ്ട്രാഡ് പിസിഡബ്ലുയൂ. 1987
    സീഎക്സ് സ്പെക്ട്രംയൂ. 1987
    അമിഗയൂ. 1987
    വ.അ. 1988
    അടാരി എസ്ടിയൂ. 1987
    വ.അ. 1989
    ടിആർഎസ്-80 കോകോവ.അ. 1987
    പിസി-98ജ. നവംബർ 18, 1988
    ഷാർപ് എക്സ്68000ജ. നവംബർ 18, 1988
    എഫ്എം-7ജ. നവംബർ 1988
    പിസി-88ജ. നവംബർ 1988
    ഫാമികോം/എൻഇഎസ്ജ. December 22, 1988
    വ.അ. നവംബർ 1989
    യൂ. ഫെബ്രുവരി 23, 1990
    എംഎസ്എക്സ്യൂ. 1988
    ജ. 1988
    അകോൺ ഇലക്ട്രോൺയൂ. 1988
    ആംസ്ട്രാഡ് സിപിസിയൂ. 1988
    ബിബിസി മൈക്രോയൂ. 1988
    കമഡോർ 64യൂ. 1988
    ആപ്പിൾ IIവ.അ. 1988
    ആപ്പിൾ IIജിഎസ്വ.അ. 1988
    മാക്കിന്റോഷ്വ.അ. 1988
    ആർക്കേഡ്ജ. 1988
    KR 1988 സെഗാ മെഗാ ഡ്രൈവ്ജ. 1989
    സെഗാ മാസ്റ്റർ സിസ്റ്റംKR 1989 സിഡി-ഐയൂ. 1991
    വ.അ. 1992
    വണ്ടർസ്വാൻ കളർജ. ഏപ്രിൽ 18, 2002
    കമഡോർ വിക്-20 ബ്ലാക്ക്ബെറിവ.അ. ആഗസ്റ്റ് 24, 2009
    പ്ലേസ്റ്റേഷൻ പോർട്ടബിൾEU/NA ഒക്ടോബർ 1, 2009ഓസ്. ഒക്ടോബർ 22, 2009
    ജ. നവംബർ 1, 2009
    വിൻഡോസ് ഫോൺവ.അ. ഒക്ടോബർ 21, 2010
    പ്ലേസ്റ്റേഷൻ 3വ.അ. ജനുവരി 4, 2011
    ജ. ജൂലൈ 6, 2011
വിഭാഗ(ങ്ങൾ)പ്രഹേളിക
തര(ങ്ങൾ)ഒരാൾ, ഒന്നിലധികം പേർ
ക്യാബിനറ്റ്കുത്തനെ
ആർക്കേഡ് സിസ്റ്റംസിസ്റ്റം 16
സിസ്റ്റം ഇ
CPU68000, Z80
ശബ്ദംവൈഎം2151
2xഎസ്എൻ76496
ഡിസ്‌പ്ലേ320 x 224
256 x 192

ഒരു ചെറുകള്ളി യോജിപ്പിക്കൽ പ്രഹേളികാ വീഡിയോ കളിയാണ് ടെട്രിസ് (റഷ്യൻ: Тетрис)(ജപ്പാനീസ്: テトリス - ടെടോറിസു) (കൊറിയൻ: 테트리스 - ടെറ്റ്യൂലിസ്യൂ). സോവിയറ്റ് യൂണിയൻകാരനായ ഡെവലപ്പർ അലെക്സീ പായിറ്റ്നോവ് ആണ് ആദ്യമായി ഈ കളി നിർമ്മിച്ചത്. പായിറ്റ്നോവ് യുഎസ്എസ്ആറിലെ അക്കാദമി ഓഫ് സയൻസിലെ ഡൊറോഡ്നിസൈൻ കമ്പ്യൂട്ടർ സെന്ററിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സമയത്ത്,[2] 1984 ജൂൺ 6നാണ് ആദ്യമായി ഈ ഗെയിം പുറത്തിറക്കിയത്.[3] നാലിനെ സൂചിപ്പിക്കുന്ന ഗ്രീക്ക് പൂർവ്വപ്രത്യയമായ ടെട്രാ- (ടെട്രിസിലെ കട്ടകളെല്ലാം നാലു ചെറുകള്ളികൾ ചേർന്നതാണ്), പായിറ്റ്നോവിന്റെ ഇഷ്ടവിനോദമായ ടെന്നീസ് എന്നീ വാക്കുകളിൽ നിന്നാണ് ടെട്രിസ് എന്ന വാക്ക് രൂപം കൊള്ളുന്നത്.[4][5]

കളി[തിരുത്തുക]

നാലു സമചതുരങ്ങൾ കൊണ്ടുണ്ടാക്കിയ ടെട്രിമിനോകൾ എന്നറിയപ്പെടുന്ന കട്ടകൾ ഉപയോഗിച്ചാണ് ടെട്രിസ് കളിക്കുന്നത്. ക്രമരഹിതമായി താഴേക്ക് വീഴുന്ന ടെട്രിമിനോകളെ വശങ്ങളിലേക്ക് ചലിപ്പിച്ചും 90 ഡിഗ്രി വരെ കറക്കുകയും ചെയ്ത് പത്തു സമചതുരങ്ങളെ കൊള്ളാവുന്ന ഒരു തിരശ്ചീന രേഖയാക്കി മാറ്റണം. അത്തരത്തിലൊരു രേഖ നിർമ്മിക്കപ്പെടുമ്പോൾ ആ രേഖ അപ്രത്യക്ഷമാവുകയും അതിനനുസരിച്ചുള്ള പോയന്റുകൾ കളിക്കാരന് ലഭിക്കുകയും ചെയ്യുന്നു. നിശ്ചിത എണ്ണം രേഖകൾ പൂർത്തിയാക്കിയാൽ അടുത്ത ഘട്ടത്തിലേക്ക് കളി എത്തുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും ടെട്രിമിനോകളുടെ വീഴ്ചയുടെ വേഗത വർദ്ധിക്കുന്നു. ഒടുവിൽ പൂർത്തിയാക്കാത്ത രേഖകൾ സ്ക്രീനിന്റെ മുകൾഭാഗത്ത്, പുതിയൊരു ടെട്രിമിനോക്ക് വരാൻ കഴിയാത്ത വണ്ണം മുട്ടുമ്പോൾ കളി അവസാനിക്കുന്നു.

എല്ലാ ടെട്രിമിനോകളും ഒന്നോ രണ്ടോ വരി ഒറ്റയടിക്ക് പൂർത്തിയാക്കാൻ കഴിവുള്ളവയാണ്. I, J, L ടെട്രിമിനോകൾക്ക് മൂന്നു വരിയും L ടെട്രിമിനോക്ക് നാലുവരിയും ഒറ്റയടിക്ക് പൂർത്തിയാക്കാൻ കഴിയും. ഇതിനെ ഒരു ടെട്രിസ് എന്നു വിളിക്കപ്പെടുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ T, S, Z ടെട്രിമിനോകൾക്കും ഒറ്റയടിക്ക് മൂന്നു രേഖകൾ പൂർത്തിയാക്കാൻ കഴിയാറുണ്ട്.

സംഗീതം[തിരുത്തുക]

  • സംഗീതം എ ടെട്രിസ് ഗെയിംബോയ് എഡിഷൻ 1.1ലുള്ള സംഗീതമാണ്. റഷ്യൻ നാടോടി സംഗീതമായ കൊറോബൈനികിയെ അവലംബിച്ചുണ്ടാക്കിയതാണീ സംഗീതം.
  • സംഗീതം ബി ഗെയിംബോയ് പതിപ്പിൽ ലഭ്യമായിരുന്നു. സംവിധാനം ഹിരോകാസു ടനാക.
  • സംഗീതം സി ഗെയിം ബോയ് പതിപ്പിൽ തന്നെയിറങ്ങി. സംവിധാനം ജൊഹാൻ സെബാസ്റ്റ്യൻ ബാക്ക്.
  • സംഗീതം 1 എൻഇഎസ് പതിപ്പിൽ ലഭ്യമായിരുന്നു. സംവിധാനം ഷൈക്കോവ്സ്കി

അവലംബം[തിരുത്തുക]

  1. Square Enix Music Online, Hirokazu Tanaka: Brief Profile
  2. The Tetris saga. Retrieved August 24, 2007.
  3. "At 25, Tetris still eyeing growth". Reuters. June 2, 2009. Archived from the original on 2015-11-06. Retrieved 2013-06-30.
  4. Pajitnov interview, G4 "Icons", ep. 305 Archived 2005-03-11 at the Wayback Machine., originally aired on April 22, 2004.
  5. Gerasimov, Vadim. Original Tetris: Story and Download. June 10, 2007.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടെട്രിസ്&oldid=3632937" എന്ന താളിൽനിന്ന് ശേഖരിച്ചത്