പദം (ഗണിതം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Term (mathematics) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പദം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പദം (വിവക്ഷകൾ) എന്ന താൾ കാണുക. പദം (വിവക്ഷകൾ)

ഗണിതശാസ്ത്രത്തിൽ പദം എന്നത് സ്ഥിരാങ്കമോ ചരമോ പ്രസ്താവനയോ ആയതും +‌ അഥവാ - എന്നീ കാരകങ്ങൾ കൊണ്ട് വേർതിരിക്കപ്പെട്ടതുമായ ഏതുമൂല്യത്തേയും സൂചിപ്പിക്കുന്നു.

മൌലികഗണിതശാസ്ത്രത്തിൽ പദം എന്നത് ഒരു സംഖ്യയോ ചരമോ അല്ലെങ്കിൽ നിരവധി സംഖ്യകളുടേയും ചരങ്ങളുടേയും ഗുണനഫലമോ ആവാം. ഉദാഹരണത്തിന് 3 + 4x + 5yzw പരിഗണിക്കുക.+ കൊണ്ട് വേർതിരിക്കപ്പെട്ടതായ 3,4x,5yzw ഇവയെല്ലാം പദങ്ങളാണ്.

പദവ്യുല്പത്തി[തിരുത്തുക]

പദം എന്നതിന്റെ ആംഗലേയപദമായ term,അതിര് അഥവാ അതിർ‌രേഖ എന്നർത്ഥം വരുന്ന terminus എന്ന ലാറ്റിൻ വാക്കിൽ നിന്നു ഉത്ഭവിച്ചതാണ്.

"https://ml.wikipedia.org/w/index.php?title=പദം_(ഗണിതം)&oldid=1695556" എന്ന താളിൽനിന്ന് ശേഖരിച്ചത്